“ഫഹദ് ഫാസിൽ ഈസ്‌ എ മോൺസ്റ്റർ…!! ” ; കുറിപ്പ് വൈറൽ
1 min read

“ഫഹദ് ഫാസിൽ ഈസ്‌ എ മോൺസ്റ്റർ…!! ” ; കുറിപ്പ് വൈറൽ

മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തിളങ്ങി നിൽക്കുകയാണ് നടനിപ്പോൾ. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകളിൽ ഫഹദ് അഭിനയിച്ചു കഴിഞ്ഞു. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നായകനായി ഫഹദ് മാറി കഴിഞ്ഞു. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഫഹദ് കാണിക്കുന്ന ജാഗ്രതയും കിട്ടുന്ന വേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്ന വിധത്തിൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവുമാണ് ആരാധകർ ഫഹദിന്റെ വിജയ രഹസ്യമായി പറയാറുള്ളത്. ഏറ്റവും ഒടുവിൽ ഫഹദിൻ്റെതായി പുറത്തിറങ്ങിയ സിനിമയാണ് ആവേശം. ആറ് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം 55 കോടിയിലേക്ക് എത്തിയതായി പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. ഫഹദിൻ്റെ അഭിനയത്തെ കുറിച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.


കുറിപ്പിൻ്റെ പൂർണരൂപം

മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആട് ജീവിതം എന്നിങ്ങനെ സമീപകാലത്ത് വൻ ഹിറ്റുകളായ സിനിമകളിലെല്ലാം തന്നെ പ്രാധാന്യം ക്വാളിറ്റിയുള്ള കൊണ്ടന്റ് അല്ലെങ്കിൽ പ്രേക്ഷകരെ ആകർഷിക്കുന്ന ട്രീറ്റ്മെന്റ് എന്നീ ഘടകങ്ങൾക്കാണെന്ന് കാണാം.

ഭ്രമയുഗത്തിലും ആട് ജീവിതത്തിലും പെർഫോമൻസ് എന്ന ഘടകവും മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും വ്യത്യസ്തമായ കൊണ്ടന്റ് തന്നെയാണ് അവിടെയും കിംഗ്‌.

100 കോടി ക്ലബ്ബിലേക്കുള്ള അടുത്ത എൻട്രി ആവാൻ സാധ്യതയുള്ള ആവേശത്തിൽ ഒരു മാറ്റമുണ്ട്.

ലീഡ് ആക്ടറുടെ ടെറിഫിക് പെർഫോമൻസ് ഇവിടെ കാതങ്ങൾ മുന്നിലാണ്.

ഫഹദ് ഫാസിൽ ഈസ്‌ എ മോൺസ്റ്റർ.

മലയാളം സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു ആക്ടറെ തൽക്കാലം കണ്ടെടുക്കാൻ കഴിയില്ല.

തീർത്തും അനായാസമായി ഒരു ഓവർ ദ ടോപ് കഥാപാത്രമായി മാറുന്നു എന്ന് മാത്രമല്ല,രംഗനു ആവശ്യമുള്ള എനർജിയും അപ്രവചനീയതയും മാസ് എലമന്റും പകർന്നു നൽകുകയും ചെയ്യുന്നുണ്ട്.

ഒരു ശരാശരി സിനിമയെ പോലും തന്റെ പ്രകടനം കൊണ്ട് രക്ഷപ്പെടുത്തിയെടുക്കാൻ കെൽപ്പുള്ള നടന്മാരിവിടെ അധികമില്ല എന്നിരിക്കെ ഈ കളർഫുൾ ഗാങ്സ്റ്റർ കോമഡി പൂർണമായും ഒരു ഫഫ ഷോയായി മാറുമ്പോൾ നമുക്കത് ആസ്വദിക്കാനേ സാധിക്കൂ.

സംഗീത് ഷേഗർ ✍🏻