21 Jan, 2025
1 min read

ചെറുപ്പം മുതല്‍ മനസ്സിലുള്ള നായകന്‍, മെസ്സേജുകള്‍ അയച്ച് താന്‍ വെറുപ്പിച്ചിരുന്നു; മമ്മൂട്ടിയോടുള്ള ആരാധനയെക്കുറിച്ച് പുഴുവിന്റെ സംവിധായിക

മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തീന പി ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ കാസ്റ്റിംഗിനെക്കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകയായ റത്തീന. താനൊരു കട്ട മമ്മൂക്ക ഫാനാണെന്നും വളെര ചെറുപ്പം മുതല്‍ തന്നെ തന്റെ നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂക്കയെ ആണെന്നുമാണ് റത്തീന പറയുന്നത്. […]

1 min read

പ്രേക്ഷകർക്ക് ഏഷ്യാനെറ്റിന്റെ വിഷുകൈനീട്ടമായി ‘മരയ്ക്കാര്‍ : അറബികടലിന്റെ സിംഹം’; സംപ്രേഷണ സമയം പുറത്തുവിട്ടു

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരക്കാര്‍;അറബിക്കടലിന്റെ സിംഹം’. വന്‍ ആവേശത്തോടെയാണ് ചിത്രം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. ഇപ്പോള്‍ മിനിസ്‌ക്രീനില്‍ ആദ്യമായി ചിത്രം എത്തുകയാണ്. വിഷുദിനമായ ഏപ്രില്‍ 15 ഉച്ചയ്ക്ക് 2 മണിയ്ക്ക് ഏഷ്യാനെറ്റിലാണ് ചിത്രം സംപ്രേക്ഷണം ചെയ്യുക. വലിയ കുടുംബ പ്രേക്ഷകരുടെ പിന്തുണയുള്ള ചിത്രമാണ് മരയ്ക്കാര്‍. വിഷു ആഘോഷങ്ങള്‍ക്കായി ഒത്തുകൂടുന്ന കുടുംബാംഗങ്ങളുടെ മുന്നിലേയ്ക്കാണ് ഏഷ്യാനെറ്റ് ചിത്രം എത്തിയ്ക്കുന്നത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി […]

1 min read

ഡീഗ്രേഡിങിനെ പേടിയില്ല, എമ്പുരാന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി; മറുപടി പറഞ്ഞ് പൃഥ്വിരാജ്

ലൂസിഫറിലൂടെ പുതിയൊരു ഹിറ്റ് മെയ്ക്കിംഗ് കൂട്ടുകെട്ടാണ് മലയാളം സിനിമയ്ക്ക് കിട്ടിയത്, മോഹന്‍ലാല്‍-മുരളീഗോപി-പൃഥ്വിരാജ്. പൃഥ്വിരാജ് നടനില്‍ നിന്ന് സംവിധായകന്‍ എന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് എത്തിയ സിനിമകൂടിയായിരുന്നു ലൂസിഫര്‍. ലാലേട്ടന്റെ മരണമാസ്സ് പെര്‍ഫോര്‍മന്‍സാണ് തീയറ്ററുകളില്‍ ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം പതിപ്പായ എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് നടത്തിയ ഏറ്റവും ഒടുവിലത്തെ പരാമര്‍ശമാണ് ഇപ്പോഴത്തെ ചര്‍ച്ച. എമ്പുരാന്‍ ചെറിയ ചിത്രമാണ് എന്ന് പറയുന്നത് ലാലേട്ടന്‍ സിനിമകള്‍ക്ക് വന്നുകൊണ്ടിരിക്കുന്ന ഡീഗ്രേഡിങ് കൊണ്ടാണോ എന്ന ചോദ്യത്തിന്, ഇത് ശരിക്കും […]

1 min read

‘തന്തക്ക് പിറന്ന നായകന്‍മാരെ മാത്രം കണ്ടുശീലിച്ച മലയാളം സിനിമയില്‍ നല്ല അമ്മയ്ക്ക് പിറന്നര്‍ വന്നു ചരിത്രമെഴുതി’; ബിഗ് ബിയുടെ അറിയാകഥകള്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു

മമ്മൂട്ടിയുടെ എല്ലാക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ് ബിഗ്ബി. അതിഗംഭീരമായി ചിത്രീകരിക്കുകയും മാസ്സ് മമ്മൂട്ടിയെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്തത് കൊണ്ടാണ് അതിന്റെ രണ്ടാം ഭഗത്തിന് വേണ്ടി ഇത്രയേറെ കട്ട വെയ്റ്റിംഗ് ഉണ്ടായത്. അങ്ങേയറ്റം ആകാംക്ഷയോടെയാണ് എല്ലാവരും ഭീഷ്മപര്‍വ്വം എന്ന സിനിമയ്ക്കായി കാത്തിരുന്നത്. മലയാള സിനിമ അന്ന് വരെ കണ്ട് കയ്യടിച്ചിരുന്ന പല ക്‌ളീഷേകളെയും പൊളച്ചെഴുതിയ സിനിമ കൂടിയായിരുന്നു ബിഗ്ബി എന്ന് പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ അമല്‍ നീരദ്. ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാതിരുന്ന സിനിമയായിരുന്നു ബിഗ്ബി എന്നാണ് […]

1 min read

കൈ വേദനിച്ചാലും കഥാപാത്രത്തെ വിടാതെ ലാലേട്ടന്റെ മാസ്സ് അഭിനയം; വൈറലായി ആറാട്ടിലെ രംഗം

ബി ഉണ്ണികൃഷ്ണ്‍ സംവിധാനം ചെയ്ത് തീയറ്ററുകള്‍ ഇളക്കി മറിച്ച മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. മോഹന്‍ലാലിന്റെ മാസ്സ് രംഗങ്ങളും ഫൈറ്റ് സീക്വന്‍സുകളും കൊണ്ട് ചിത്രം വളരെ ശ്രദ്ധപിടിച്ചുപറ്റി. നീണ്ട കാലത്തെ അഭിനയ ജീവിതത്തില്‍ അതി മനോഹരമായി കഥാപാത്രങ്ങളെ സസൂഷ്മം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സ്റ്റേജ് പെര്‍ഫോര്‍മന്‍സുകളിലും മറ്റ് ലൈവ് അവതരണങ്ങളിലും എല്ലാം ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അഭിനയത്തിനിടയില്‍ വന്ന് പോകുന്ന ചെറിയ തെറ്റുകളും അബദ്ധങ്ങളും അപ്രതീക്ഷിത സംഭവങ്ങളും എല്ലാം തന്മയത്വത്തോടെ […]

1 min read

‘നടൻ മമ്മൂട്ടി ആടിത്തിമിര്‍ത്ത കണ്ണ് തള്ളിപ്പോകുന്ന അഭിനയ നിമിഷങ്ങള്‍’; രോമം എഴുന്നേറ്റ് നില്‍ക്കുന്ന ട്രിബ്യൂട്ട് വീഡിയോ

മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അദ്ദേഹം സമ്മാനിച്ചിട്ടുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും പകരം വെയ്ക്കാനാകാത്തതാണ്. ഇതെല്ലാം ഒരുമിച്ച് കാണുന്നത് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയാണ്. മമ്മൂട്ടിയുടെ എല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് പ്രണവ് ശ്രീ പ്രസാദ് എന്നയാള്‍. ഒരു നടന് ഇതില്‍പ്പരം മാസ്സ് ആകാനും കാണികളെ കരയിക്കാനും രസിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും സാധിക്കില്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിലെ ലുക്കോട് […]

1 min read

ചുവന്ന സ്പ്ലന്‍ഡറില്‍ എത്തിയ ചുള്ളന്‍ ചെക്കന്‍… ചാക്കോച്ചന്റെ അഭിനയ ജീവിതത്തിന് 25 വയസ്സ്

മലയാളത്തിന്റെ നിത്യയൗവനം എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ചാക്കോ ബോബന്റെ ചലച്ചിത്ര ജീവിതത്തിന് ഇന്ന് 25 വര്‍ഷം തികയുകയാണ്. 1981ല്‍ ബാലതാരമായി അദ്ദേഹം സില്‍വര്‍ സ്‌ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും ഫാസില്‍ സംവിധാനം ചെയ്ത് ശാലിനി നായികയായി എത്തിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ ആദ്യമായി നായക വേഷം അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. സുധി എന്ന കഥാപാത്രം ഇന്നും യുവാക്കളുടെ ഹരമാണ്. ധന്യ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ബാലതാരമായി ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. അനിയത്തിപ്രാവിന് ശേഷം നിരവധി […]

1 min read

‘പ്രായമായാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു’; സഹായിച്ചില്ലെങ്കിലും ഉപദേശം കൊണ്ട് ഉപദ്രവിക്കരുതെന്ന് കുഞ്ചാക്കോ ബോബന്‍

മലയാള സിനിമയുടെ എക്കാലത്തെയും പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിന്റെ 25-ാം വാര്‍ഷികമാണ് ഇക്കഴിഞ്ഞത്. ചടുലമായ യുവത്വത്തെ രസകരമായി അവതരിപ്പിച്ച ചിത്രമാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍-ശാലിനി താര ജോഡി മലയാളത്തില്‍ അക്കാലത്ത് വലിയ ഓളമാണ് സൃഷ്ടിച്ചത്. നീണ്ട കാലഘട്ടത്തിലെ സിനിമാ ജീവിതവും സ്വന്തം ജീവിതത്തിലെ പുതിയ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് ആരാധകരുടെ സ്വന്തം ചാക്കോച്ചന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും ഭാര്യ പ്രിയക്കും കുഞ്ഞുണ്ടാകുന്നത്. ‘അവന്‍ നിറയെ പുഞ്ചിരി വിരിയിക്കും’ എന്ന് അര്‍ത്ഥം വരുന്ന ഇസ്ഹാക്ക് എന്ന […]

1 min read

‘ആര്‍ആര്‍ആര്‍’: 1000 കോടിക്കും മേലേ പോകും; രാജമൗലി മാജിക്ക്, ജൂനിയര്‍ എന്‍ടിആറും രാംചരണും കട്ടയ്ക്ക് കട്ട; റെക്കോര്‍ഡുകള്‍ തകർക്കുമെന്ന് പ്രേക്ഷകര്‍

ധീര, ഈച്ച, ബാഹുബലി 1, ബാഹുബലി 2 തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോള്‍ ആര്‍ആര്‍ആറിലൂടെ ഈ നിരയിലേയ്ക്ക് പുതിയൊരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. 400 കോടി രൂപ ചെലവിട്ട ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. സ്വാതന്ത്രസമര സേനാനികളുടെ കഥപറയുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണും ആടിത്തകര്‍ത്തു എന്ന് തന്നെയാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. നിരവധി ആക്ഷന്‍, ഇമോഷണല്‍ രംഗങ്ങളുള്ള സിനിമയെ അതീവ ശ്രദ്ധയോടെ […]

1 min read

‘ലാലേട്ടന് ഇന്നും ആ ഫയർ ഉണ്ട്; സ്‌ക്രിപ്റ്റിന് അനുസരിച്ച് ഓടാനും ചാടാനും മണ്ണില്‍ ഇഴയാനും മടി ഇല്ലാതെ തയ്യാറാവുന്ന നടനാണ് മോഹന്‍ലാല്‍’; ആരാധകരുടെ കുറിപ്പ് ശ്രദ്ധനേടുന്നു

ആറാട്ട് സിനിമയെക്കുറിച്ചും മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ചും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. തീയറ്ററില്‍ ഫാന്‍സ് ഷോകളിലും മറ്റും വലിയ ഓളം സൃഷ്ടിച്ച സിനിമയാണ് ആറാട്ട്. ആദ്യദിനം തന്നെ ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടി. ലാലേട്ടന്‍ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍ തീയറ്ററില്‍ നിന്നും ഇറങ്ങി വന്നത് തന്നെ. അണിയറ പ്രവര്‍ത്തകരും സമാനമായ പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള ആദരവും അദ്ദേഹത്തിന്റെ അഭിനത്തോടുള്ള ആത്മാര്‍ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ കോട്ടയം മോഹന്‍ലാല്‍ ഫാന്‍സ് […]