‘രാവിലെ ഭര്‍ത്താവിന്റെ കാലില്‍ തൊട്ടുതൊഴണം, സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് എനിക്ക് ഇഷ്ടം’ ; നടി സ്വാസിക
1 min read

‘രാവിലെ ഭര്‍ത്താവിന്റെ കാലില്‍ തൊട്ടുതൊഴണം, സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് എനിക്ക് ഇഷ്ടം’ ; നടി സ്വാസിക

ടെലിവിഷന്‍ സീരിയലുകളിലൂടെ ജനമനസ് കീഴടക്കിയ നടിയാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു താരം കടന്നവരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിലാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അതില്‍
ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ബോള്‍ഡായി അവതരിപ്പിച്ച നടി സ്വാസികയുടെ അഭിനയത്തേയും ധൈര്യത്തേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.

നടിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച് സിനിമയായിരുന്നു ചതുരം. ഇറോട്ടിക് ചിത്രമാണെന്ന് അറിഞ്ഞ ശേഷമാണ് ‘ചതുര’ത്തിലേക്ക് എത്തിയതെന്നാണ് താരം പറഞ്ഞത്. അതുപോലെ റിസ്‌ക് എടുക്കാമെന്ന് കരുതി തന്നെയാണ് സെലേന എന്ന കഥാപാത്രത്തെ സ്വീകരിച്ചതെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വിവാഹം കഴിച്ച് കുടുംബവുമായി ജീവിക്കാന്‍ ആഗ്രഹമുള്ള വ്യക്തിയാണ് താനെന്നും, പക്ഷേ പെട്ടെന്ന് വിവാഹം കഴിക്കണമെന്നില്ലെന്നും സ്വാസിക പറയുന്നു. വിവാഹം വളരെ പവിത്രമായി കാണുന്ന വ്യക്തിയാണ് താനെന്നും, എന്റെ ഭര്‍ത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും പ്രശ്നമില്ലെന്നും, ഫ്രീഡം കുറച്ച് റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ലെന്നും, അതെന്റെ ഇഷ്ടമാണെന്നും താരം തുറന്നു പറഞ്ഞു.

മാത്രമല്ല, എല്ലാ സ്ത്രീകളും അങ്ങനെയാകണമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ തന്നെ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത് എനിക്കിഷ്ടമാണ്. ഭര്‍ത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നത് എനിക്കിഷ്ടമാണ്. രാവിലെ എഴുനേറ്റ് കാലൊക്കെ തൊട്ട് തൊഴാന്‍ എനിക്ക് ഇഷ്ടമാണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്നൊന്നും ഞാന്‍ പറയുന്നില്ല. ഇതാണ് എന്റെ വിവാഹ സങ്കല്‍പ്പമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.