മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി സൂര്യ
1 min read

മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി സൂര്യ

തമിഴ് നടനാണെങ്കിലും മലയാളികളുടേയും പ്രിയ നടനാണ് സൂര്യ. നിരവധി ആരാധകരുള്ള നടന്‍ കുറേയേറെ മികച്ച കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 2ഡി എന്റര്‍ടെയ്ന്‍മെന്റ് എന്ന സൂര്യയുടെയും ജ്യോതികയുടെയും നിര്‍മ്മാണ കമ്പനി ബോളിവുഡിലേക്കും എത്തുകയാണ്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ സൂരറൈ പോട്രിന്റെ നിര്‍മ്മാണത്തില്‍ ഈ ബാനറിന് പങ്കാളിത്തമുണ്ട്. ബോളിവുഡില്‍ കൂടുതല്‍ നിക്ഷേപത്തിന് ഇവര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സൂര്യ കുടുംബസമേതം ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയതും വലിയ വാര്‍ത്തയായിരുന്നു.

Suriya bought new flat in mumbai | சூர்யாவின் மும்பை ஃபிளாட்...! இந்த விலைல ரெண்டு மூணு படம் எடுத்துரலாமே!

ഇപ്പോഴിതാ, താരകുടുംബം മുംബൈയില്‍ വീണ്ടുമൊരു ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. 70 കോടിയുടെ ആഡംബര ഫ്‌ലാറ്റ് ആണ് സൂര്യ പുതുതായി വാങ്ങിയിരിക്കുന്നതെന്ന് ഇന്ത്യ ഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയില്‍ വന്‍കിട ബിസിനസുകാരും ചലച്ചിത്ര താരങ്ങളുമൊക്കെ വസിക്കുന്ന പ്രദേശത്താണ് സൂര്യയും ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. 9000 ചതുരശ്ര അടിയാണ് പാര്‍പ്പിടത്തിന്റെ വിസ്തൃതി. പ്രത്യേകം പൂന്തോട്ടവും നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഈ ഫ്‌ലാറ്റിനോട് ചേര്‍ന്ന് ഉണ്ട്.

Dev and Diya are proud children of Suriya and Jyothika! Family click goes  viral - Tamil News - IndiaGlitz.com

 

എന്നാല്‍ ഈ ഫ്‌ലാറ്റ് തന്റെ അമ്മയും അച്ഛനും അനുജനും നടനുമായ കാര്‍ത്തിയും മറ്റ് കുടുംബാംഗങ്ങളുമൊക്കെ മുംബൈയില്‍ എത്തുമ്പോള്‍ താമസിക്കാനായി തയ്യാറാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ പിറന്നാളും കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന മറ്റ് ആഘോഷങ്ങളുമൊക്കെ നടത്താനുള്ള ഇടവുമായിരിക്കും ഇത്. മകള്‍ ദിയയുടെ വിദ്യാഭ്യാസത്തിനു കൂടിയാണ് സൂര്യ മുംബൈയിലേക്ക് കുടുംബ സമേതം താമസം മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Suriya buys new luxury house for Rs.70 Crores and moves out of Chennai permanently? - Tamil News - IndiaGlitz.com