മമ്മൂക്കയുടെ കണ്ണു നിറയുമ്പോൾ നമ്മുടെ മനസ്സ് വിങ്ങും, അദ്ദേഹം നമ്മുടെ ജീവന്റെ ഭാഗമാണ് :നൈല ഉഷ
1 min read

മമ്മൂക്കയുടെ കണ്ണു നിറയുമ്പോൾ നമ്മുടെ മനസ്സ് വിങ്ങും, അദ്ദേഹം നമ്മുടെ ജീവന്റെ ഭാഗമാണ് :നൈല ഉഷ

പകരം വയ്ക്കാൻ ഇല്ലാത്ത മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. അഭിനയിക്കുന്ന ഓരോ മൊമെന്റിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും അതേസമയം അമ്പരപ്പിക്കുകയും മമ്മൂട്ടി. ഏതൊരു കഥാപാത്രത്തെയും അനായാസം ഉൾക്കൊണ്ട് അവരായി മാറാൻ മമ്മൂക്ക ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ മമ്മൂട്ടി എന്ന നടനെ പകരം വയ്ക്കാൻ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല എന്ന് പറയുന്നത് തന്നെ ശരിയാണ്. എന്നും വ്യത്യസ്തതകൾ തേടി പോകുന്ന വ്യക്തിയാണ് മമ്മൂക്ക അതുകൊണ്ട് തന്നെ മലയാളത്തിലെ യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്നതും മമ്മൂട്ടിയാണ്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ ഉയർന്ന സ്ഥാനം തന്നെ മമ്മൂക്ക ലഭിക്കും കാരണം അത്രയേറെ വലുതാണ് അദ്ദേഹം ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളും. ഭൂതക്കണ്ണാടിയും മതിലുകളും തുടങ്ങി മമ്മൂട്ടി അവതരിപ്പിച്ച ഞെട്ടിച്ച കഥാപാത്രങ്ങളുടെ എണ്ണവും സിനിമയും അത്രയേറെയാണ്. മലയാള സിനിമയിലെ യുവ താരങ്ങളെല്ലാം മമ്മൂട്ടി എന്ന നടന് കണ്ടു പഠിക്കുകയാണ്. ലുക്കും സ്റ്റൈലും മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വവും ഏവർക്കും എപ്പോഴും മാതൃകയാക്കാൻ കഴിയും. ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് മമ്മൂട്ടിയുടെ സിനിമകളിൽ അഭിനയിച്ച പരിചയമുള്ള പറഞ്ഞ വാക്കുകൾ ആണ് നേടുന്നത്.

മമ്മൂക്ക എന്ന നടന്റെ വലിയ ഫാൻ ആണ് നൈല ഉഷ. മമ്മൂട്ടിയോടൊപ്പം നായികയായി നാലോളം ചിത്രങ്ങളിൽ താരം കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. ദുബായിൽ മമ്മൂക്ക വരുമ്പോൾ ഒട്ടുമിക്കത്തവണവും പോയി കാണാനും നൈല ഉഷ ശ്രമിക്കാറുണ്ട്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടനാണ് മമ്മൂട്ടി എന്നാണ് നൈല ഉഷ പറയുന്നത് അതുമാത്രമല്ല മമ്മൂട്ടി എന്ന നടൻ സ്ക്രീനിൽ കരയുമ്പോൾ നമ്മുടെ മനസ്സ് ഭിന്നിപ്പൊട്ടാറുണ്ട് എന്നും നൈല പറയുന്നു.

അദ്ദേഹം നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായി നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി നിൽക്കുകയാണല്ലോ എന്നാണ് നൈലാ ഉഷ തുറന്നു പറഞ്ഞത്. നൈല ഇപ്പോൾ ദുബായി എഫ്എമ്മിൽ ആർ ജെ ആയി ജോലി ചെയ്തു വരികയാണ്. സിനിമ രംഗങ്ങളിൽ അവസരങ്ങൾ ലഭിക്കുമ്പോൾ മാത്രമാണ് താരം കേരളത്തിലേക്ക് എത്തുന്നത്.