“ലോകത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി”: പൃഥ്വിരാജ് തുറന്നു പറയുന്നു
1 min read

“ലോകത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി”: പൃഥ്വിരാജ് തുറന്നു പറയുന്നു

മലയാള സിനിമയുടെ അഭിമാനമായ നടനാണ് മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രങ്ങൾ എല്ലാം ജീവസുറ്റതാക്കി മാറ്റുന്ന മമ്മൂട്ടിയുടെ അഭിനയമികവിനെ പുകഴ്ത്തുന്ന ആളുകൾ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഉണ്ട്. ഒരു മികച്ച നടൻ എന്നു പറയുന്നത് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്യുക എന്നതാണ് ഈ രീതി പിന്തുടരുന്നതാണ് മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതം. ചെറിയ പ്രായത്തിൽ തന്നെ സിനിമാ മേഖലയിൽ തന്റെ തായ് സ്ഥാനം നേടിയെടുത്ത മമ്മൂട്ടി പിന്നീട് അങ്ങോട്ട് അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളുടെ എണ്ണം എടുത്താൽ തന്നെ അദ്ദേഹത്തിന്റെ മികവ് മനസ്സിലാകും. ഭാഷാഭേദം അന്യേ മമ്മൂട്ടി എന്ന നടനെ ധാരാളം ആരാധകരും ഉണ്ട്.

മലയാള സിനിമയിൽ തന്നെ മമ്മൂക്ക എന്ന നടൻ പല താരങ്ങളുടെയും റോൾ മോഡൽ ആണ്. അതുപോലെ തന്നെ മമ്മൂക്കയുടെ സ്റ്റൈലും, ലുക്കും എല്ലാ താരങ്ങളുടെയും ഇൻസ്പിരേഷനും ആണ്. മമ്മൂട്ടി എന്ന നടൻ തനിക്ക് എത്രത്തോളം പ്രധാനപ്പെട്ട വ്യക്തിയാണ് എന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്. മോഹൻലാലിനെ വച്ച് ലൂസിഫർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തതിനു ശേഷം ഇനിയെന്നാണ് മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാൻ പോകുന്നത് എന്ന ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു പൃഥ്വിരാജ്. തീർച്ചയായും മമ്മൂക്കയുടെ കൂടെ താനൊരു ചിത്രം ചെയ്യും എന്നാണ് പൃഥ്വിരാജ് മറുപടി നൽകിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക എന്നാണ് പൃഥ്വിരാജ് തുറന്നു പറഞ്ഞിരിക്കുന്നത്. മമ്മൂക്ക എന്ന നടന്റെ അടുത്തുപോയി ഒരു കഥ പറയണമെങ്കിൽ അത് അത്രയും ഡെപ്ത് ഉള്ള ഒരു കഥയായിരിക്കണം എന്നും അത് തയ്യാറാക്കുന്നതിനുള്ള പണിപ്പുരയിലാണ് താനെന്നുമാണ് പൃഥ്വിരാജ് പല ഇന്റർവ്യൂ കളിലും തുറന്നു പറഞ്ഞത്. മോഹൻലാൽ മമ്മൂട്ടി എന്നിവ വ്യക്തികളോട് താൻ ഒരിക്കലും ഒരു കഥ ചുമ്മാ പോയി പറയുകയില്ല എന്നും അതിനെ കൃത്യമായി പഠിച്ച് അതിനെപ്പറ്റി കൃത്യമായ രീതിയിൽ അവലോകനം ചെയ്തതിനു ശേഷം മാത്രമാണ് അവരെ കാണാൻ പോകുന്നത്. മമ്മൂട്ടി എന്ന നടന്റെ ആരാധകനാണ് താൻ അതുകൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്നും മികച്ച ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നത് കൊണ്ട് താൻ മികച്ച ഒരു സ്ക്രിപ്റ്റ് ആയിട്ടാണ് അദ്ദേഹത്തെ കാണാൻ പോകുക എന്നും താരം പറഞ്ഞു.