‘ഇനിയും നമ്മുടെ ഓര്‍മ്മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ’; സുബി സുരേഷിന് ആദരാഞ്ജലി നേര്‍ന്ന് സുരേഷ് ഗോപി
1 min read

‘ഇനിയും നമ്മുടെ ഓര്‍മ്മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ’; സുബി സുരേഷിന് ആദരാഞ്ജലി നേര്‍ന്ന് സുരേഷ് ഗോപി

ടെലിവിഷന്‍ താരവും നടിയുമായ സുബി സുരേഷിന്റെ മരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടത്. കരള്‍ രോഗത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുബി ഇന്നാണ് ലോകത്തോട് വിടപറഞ്ഞത്. 41 മത്തെ വയസിലാണ് സുബിയുടെ വിടവാങ്ങല്‍. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം. തീര്‍ത്തും തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗം സഹപ്രവര്‍ത്തകര്‍ക്കടക്കം നടുക്കമായി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്.

Subi Suresh no more: Tribute to the comedian who dominated the male-driven  industry! | The Times of India

ഇപ്പോഴിതാ, സുബിയെ രക്ഷിക്കാന്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇതിന് പിന്നാലെ ആയിരുന്നുവെന്ന് പറയുകയാണ് നടന്‍ സുരേഷ് ഗോപി. സുബിയുടെ വിയോഗത്തില്‍ ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കഴിഞ്ഞ പത്ത് ദിവസമായി സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നുവെന്ന് സുരേഷ് ഗോപി പറയുന്നു. കരള്‍ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും, എല്ലാവരും അത് ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നു.

Malayalam comedian and TV anchor Subi Suresh passes away at 42 in Kochi -  India Today

എന്നാല്‍ അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയ കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസ്സം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നതെന്ന് സുരേഷ് ഗോപി പറയുന്നു. ഇങ്ങനെയുള്ള കൃത്രിമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഏതെങ്കിലും ഡോണര്‍ സ്‌നേഹത്തോടെ കരള്‍ നല്‍കാന്‍ വന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു. അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് തന്നെ വരണം. പേപ്പറുകള്‍ എല്ലാം ഓപ്പിടന്‍ എംപി ഹൈബി ഈഡനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ലമെന്റ് കഴിഞ്ഞയുടന്‍ ഹൈബി ഇതിനായി കൊച്ചിയില്‍ എത്തി. പക്ഷെ ബാക്കി കാര്യങ്ങള്‍ സമയബന്ധിതമായി ലഭിച്ചില്ല. സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ നമ്മുക്ക് രക്ഷിക്കാമായിരുന്നു.

നടി സുബി സുരേഷ് അന്തരിച്ചു, subi suresh death, films, comedy actress,  malayalam cinema serial, family, funeral

സിനിമയില്‍ കല്‍പ്പന എന്തായിരുന്നു ടിവിയില്‍ അതായിരുന്നു സുബി. സ്റ്റേജ് ഷോയില്‍ ആയാല്‍ പോലും സുബിയുടെ എനര്‍ജി അപാരമാണ്. നമ്മുക്ക് സന്തോഷം നല്‍കുന്ന ഹാസ്യ പരിപാടികളിലെ ഒരു നിര്‍ണ്ണായക കണ്ണിയായിരുന്നു സുബി. സുബിയോട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഇഷ്ടകുറവുള്ളതായി തോന്നിയിട്ടില്ല. ആരെയും ദ്രോഹിക്കാത്ത വ്യക്തിയായിരുന്നു സുബി. കഷ്ടമെന്ന് പറയാവുന്ന നഷ്ടമാണ് സുബിയുടെ മരണം – സുരേഷ് ഗോപി പറഞ്ഞു.

Subi Suresh No More: Malayalam Comedian, TV Host Dies at 41

സുരേഷ് ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

സുബി സുരേഷിന് ആദരാഞ്ജലികള്‍!
ഈ വേര്‍പാട് വേദനയാകാതിരിക്കാനും ഈ വേര്‍പാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിര്‍ത്തിയെടുത്തു ദീര്‍ഘകാലം അവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി ഇല്ലെങ്കില്‍ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തില്‍ കുറച്ചുകൂടി കരുണ വരണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓര്‍മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.