‘ക്രിസ്റ്റഫറില്‍ നിന്ന് മുടക്ക് മുതല്‍ തിരിച്ചു പിടിച്ചാല്‍ മാത്രമേ ഞാന്‍  സന്തോഷവാനാവൂ’ ; ബി ഉണ്ണികൃഷ്ണന്‍
1 min read

‘ക്രിസ്റ്റഫറില്‍ നിന്ന് മുടക്ക് മുതല്‍ തിരിച്ചു പിടിച്ചാല്‍ മാത്രമേ ഞാന്‍ സന്തോഷവാനാവൂ’ ; ബി ഉണ്ണികൃഷ്ണന്‍

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഡിപിസിഎഡബ്യൂ എന്ന അന്വേഷ ഏജന്‍സിയുടെ തലവനായ ക്രിസ്റ്റഫര്‍ എന്ന ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ക്രിസ്റ്റഫര്‍ ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുമ്പോട്ട് പോവുന്നത്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ വിനയ് റായ് ആണ് വില്ലനായി എത്തുന്നത്.

Christopher' movie review: Unnikrishnan-Udayakrishna deliver a pretty  engaging thriller | Movie Reviews | Onmanorama

കൂടാതെ, മെഗാസ്റ്റാറിന്റെ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു ക്രിസ്റ്റഫര്‍. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച ഇനിഷ്യല്‍ ആണ് ലഭിച്ചത്. അതേസമയം ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി മാത്രമല്ല ലഭിച്ചത്. ഇപ്പോഴിതാ ക്രിസ്റ്റഫര്‍ നേടിയ പ്രേക്ഷ പ്രതികരണങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

Christopher (2023) - IMDb

‘ക്രിസ്റ്റഫറി’ന്റെ മേക്കിങ് സ്‌റ്റൈലിനെയും മറ്റ് ടെക്‌നിക്കല്‍ വിഭാഗങ്ങളെയും പ്രശംസിച്ച് വിമര്‍ശകര്‍ ഉള്‍പ്പടെ ഒരുപാട് പേര്‍ രംഗത്ത് എത്തിയിട്ടുണ്ടെന്ന് പറയുകയാണ് ബി ഉണ്ണികൃഷ്ണന്‍. എന്നാല്‍ സിനിമ ലാഭത്തില്‍ ആയാല്‍ മാത്രമേ താന്‍ സന്തുഷ്ടനാവുവെന്നും ചിത്രത്തിന് ചിലവായ തുക തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

‘ഒരുപാട് പേര്‍ പ്രത്യേകിച്ച് വിമര്‍ശകര്‍ ‘ക്രിസ്റ്റഫര്‍’ എന്ന സിനിമയുടെ മേക്കിങ് സ്റ്റെയിലിനെയും കുറിച്ച് പ്രശംസിച്ചു. പക്ഷേ സിനിമ ലാഭത്തിലായാല്‍ മാത്രമേ ഞാന്‍ സന്തോഷവാനാവൂ. ആദ്യ ആഴ്ചത്തെ ഷോ എല്ലാം പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന് ചിലവായ തുക തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു’. ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Christopher Movie: Showtimes, Review, Songs, Trailer, Posters, News &  Videos | eTimes

യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. രണ്ടര മണിക്കൂര്‍ ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തില്‍ മമ്മൂട്ടിയെ അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരും. കൂടാതെ മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍.