“എന്റെ മുന്‍കാമുകന്റെ മക്കള്‍ പെരിയമ്മ എന്നാണ് വിളിക്കുന്നത്” : ഷക്കീല
1 min read

“എന്റെ മുന്‍കാമുകന്റെ മക്കള്‍ പെരിയമ്മ എന്നാണ് വിളിക്കുന്നത്” : ഷക്കീല

മലയാളത്തിലെ മാദക റാണിയായ നടിയായാണ് ഷക്കീല അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് മലയാളത്തില്‍ നിന്നും ഇറങ്ങിയ ബിഗ്രേഡ് സിനിമകളിലെ തിളങ്ങുന്ന നായികയായ ഷക്കീലയെ പലരും ചൂഷണം ചെയ്യുകയായിരുന്നു. ഇപ്പോള്‍ ബിഗ്രേഡ് സിനിമകള്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല ഷക്കീലയോടുള്ള ആളുകളുടെ സമീപനത്തിലും മാറ്റം വന്ന് തുടങ്ങിയിരിക്കുകയാണ്. അടുത്തിടെയാണ് താരം അവതാരകയായിട്ടും അല്ലാതെയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് . കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഷക്കീലയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിത തന്റെ ജീവിതത്തിലെ പ്രണയങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം.

തനിക്ക് ഭക്ഷണം ഇല്ലാതെയും മൊബൈല്‍ ഇല്ലാതെയും ജീവിക്കാന്‍ സാധിക്കും എന്നാണ് കരുതുന്നത് എന്നും. അതേ സമയം പ്രണയം ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നുമാണ് ഷക്കീല വെളിപ്പെടുത്തിയിരിക്കുന്നത്. ‘തനിക്ക് ഒത്തിരി പ്രണയവും പ്രണയനഷ്ടങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം മാത്രമേ ഞാൻ അടുത്തതിലേക്ക് പോകുകയുള്ളു . ഞാൻ ഇപ്പോഴും പ്രണയിക്കുന്നുണ്ട് . എന്നാൽ ഞാൻ പ്രണയിക്കുന്ന കാര്യത്തില്‍ എപ്പോഴും ലോയലാണ്. അന്നും ഇന്നും ഒരു സമയത്ത് ഒരാളെ മാത്രമേ ഞാൻ സ്‌നേഹിച്ചിട്ടുള്ളു. അത് പോയി കഴിയുമ്പോളാണ് അടുത്തതിലേക്ക് പോകുന്നത്. ആരെ പ്രണയിച്ചാലും വേറെ ആരെങ്കിലും കുറച്ച്‌ ഹാന്‍ഡ്‌സം ആയി വന്നെന്ന് കരുതി അവരുടെ അടുത്തേക്ക് ഞാൻ പോകില്ല. എന്റെ ശ്രദ്ധ മുഴുവന്‍ ഞാനപ്പോള്‍ സ്‌നേഹിക്കുന്ന ആളിൽ മാത്രമായിരിക്കുമെന്ന്’, ഷക്കീല പറയുന്നു.

‘മുന്‍പ് ഉണ്ടായിരുന്ന എന്റെ കാമുകന്മാരുമായിട്ടുമൊക്കെ ഞാന്‍ ഇപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. അവരൊക്കെ ഭാര്യമാരുടെ കൂടെ ഇപ്പോൾ എന്റെ വീട്ടില്‍ വരാറുണ്ട്. അതൊരു സന്തോഷം തന്നെയാണ്. കഴിഞ്ഞ ആഴ്ച എന്റെയൊരു മുന്‍ കാമുകന്റെ ഭാര്യയുടെ പിറന്നാള്‍ മുഴുവൻ അറേഞ്ച് ചെയ്ത് കൊടുത്തത് ഞാനാണ്. ആ ഫങ്ക്ഷന് ഗസ്റ്റ്‌ ആയി പോയി. അവരുടെ മക്കള്‍ എന്നെ പെരിയമ്മ എന്നാണ് ഇപ്പോൾ വിളിക്കുന്നത്. ഒരാളോള് പ്രണയം തോന്നണമെങ്കില്‍ സ്‌നേഹം മാത്രം മതി എന്നാണ് വിശ്വസിക്കുന്നത് . അദ്ദേഹം പൊക്കം കുറഞ്ഞലോ കൂടിയലോ കുഴപ്പമില്ല. ആകെ എനിക്ക് സ്‌നേഹം മാത്രം ഉണ്ടായിരുന്നാല്‍ മതിയെന്നാണ്’, ഷക്കീല തുറന്നു പറയുന്നത്.