കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി കുറിച്ച റോഷാക്ക് ഇനി ടെലിവിഷനില്‍ കാണാം; പ്രീമിയര്‍ പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്
1 min read

കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി കുറിച്ച റോഷാക്ക് ഇനി ടെലിവിഷനില്‍ കാണാം; പ്രീമിയര്‍ പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്

പ്രഖ്യാപനം മുതല്‍ പ്രേക്ഷകരെ ആകാംഷയിലാക്കിയ ചിത്രമായിരുന്നു മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്. പേരിന്റെ വ്യത്യസ്തത തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചത്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നപ്പോള്‍ ഇംഗ്ലീഷിലുള്ള ആ ടൈറ്റില്‍ വായിക്കാന്‍ തന്നെ മലയാളികള്‍ നന്നായി ബുദ്ധിമുട്ടി. പേരില്‍ മാത്രമല്ല റോഷാക്ക് പുതുമ പുലര്‍ത്തുന്നത്. പേരിലുള്ള പുതുമ സിനിമയില്‍ ഉടനീളം കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

Rorschach movie review: Mammootty's terrific performance finds a match in Bindu Panicker | Entertainment News,The Indian Express

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഒക്ടോബര്‍ 7 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് നവംബര്‍ 11 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ഇപ്പോഴിതാ ചിത്രം ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുകയാണ്.

Rorschach: Mammootty shares a sneak peek into the shoot of First Look of suspense drama; WATCH | PINKVILLA

ഏഷ്യാനെറ്റ് ആണ് റോഷാക്കിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു റോഷാക്കിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ ലൂക്ക് ആന്റണി.

Rorschach Official Trailer | Mammootty | Nisam Basheer | MammoottyKampany | Wayfarer Films - YouTube

യുകെ പൌരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ലൂക്ക് അവിചാരിതമായി ഒരു നാട്ടില്‍പുറ പ്രദേശത്ത് എത്തിപ്പെടുകയാണ്. വനപാതയില്‍ തന്റെ കാര്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഭാര്യയെ കാണ്മാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന ലൂക്കിനെയാണ് പ്രേക്ഷകര്‍ ആദ്യം കാണുന്നത്. തുടര്‍ന്നുള്ള രണ്ടര മണിക്കൂറിലധികം നേരവും സിനിമ ലൂക്കിന്റെ പിറകെയും അയാള്‍ സൃഷ്ടിക്കുന്ന ദുരൂഹതകള്‍ക്ക് പിറകെയുമാണ്.

ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം റോഷാക്കില്‍ എത്തിയ മറ്റ് അഭിനേതാക്കള്‍. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്.

Rorschach (2022) - IMDb