‘സ്ത്രീകളുടെ പെണ്കുട്ടികളുടെയും ഹൃദയം കീഴടക്കി ക്രിസ്റ്റഫര്‍’; കുറിപ്പ്
1 min read

‘സ്ത്രീകളുടെ പെണ്കുട്ടികളുടെയും ഹൃദയം കീഴടക്കി ക്രിസ്റ്റഫര്‍’; കുറിപ്പ്

ലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ പറയുന്നു. ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവെന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്. മികച്ച ത്രില്ലര്‍ അനുഭവമാണ് ക്രിസ്റ്റഫര്‍, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവ് എന്നെല്ലാമാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ സിനിമ കണ്ട പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

”പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടിലെത്തി കുത്തിക്കൊന്നു, പ്രായപൂര്‍ത്തിയാകാത്ത കുട്ടി ക്രൂരപീഡനത്തിന് ഇരയായി… ഉള്ളുപൊള്ളിക്കുന്ന ഇത്തരം വാര്‍ത്തകളിലൂടെ നിരന്തരം കടന്നുപോകേണ്ടിവരുന്ന സമൂഹമാണ് നമ്മുടേത്. ഇത്തരം ക്രൂരകൃത്യങ്ങളിലെ ഇരകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നീതി ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അങ്ങനെ നീതി നിഷേധിക്കപ്പെട്ടവരുടെ കാവല്‍ മാലാഖയാണ് ‘ക്രിസ്റ്റഫര്‍’. നീതിയും നിയമവും തമ്മിലുള്ള യുദ്ധത്തിലെ യോദ്ധാവ് എന്നുവേണമെങ്കില്‍ ക്രിസ്റ്റഫറിനെ വിശേഷിപ്പിക്കാം….സ്ത്രീകളുടെ പെണ്കുട്ടികളുടെയും ഹൃദയം കീഴടക്കി ക്രിസ്റ്റഫര്‍ കുതിക്കുന്നു.”

നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതും ക്രിസ്റ്റഫറിന്റെ പ്രത്യേകതയാണ്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ്.