മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഓസ്‌കര്‍ താരങ്ങള്‍ വീണ്ടും വേദിയില്‍ ഒന്നിക്കുന്നു ; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
1 min read

മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഓസ്‌കര്‍ താരങ്ങള്‍ വീണ്ടും വേദിയില്‍ ഒന്നിക്കുന്നു ; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

സ്‌കര്‍ നേട്ടവും ആഗോളതലത്തില്‍ നേടിയ വിജയവുമെല്ലാം രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആറി’ന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായകന്മാരായ രാംചരണിനും ജൂനിയര്‍ എന്‍.ടി.ആറിനും ഒക്കെ വിദേശ രാജ്യങ്ങളിലും ആരാധകരെ നേടാനായിട്ടുണ്ട്. തെലുങ്കില്‍ നേരത്തെ തന്നെ ഒട്ടനവധി ആരാധകര്‍ ഇരുതാരങ്ങള്‍ക്കുമുണ്ട്. കഴിഞ്ഞ ദിവസമാണ് ആര്‍ആര്‍ആര്‍ സംഘം ഹൈദരാബാദില്‍ മടങ്ങിയെത്തിയത്. ഇരു താരങ്ങള്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ തെലുങ്കിലെ സൂപ്പര്‍താരങ്ങളായ ഇരുവരും ഒന്നിച്ച് വരുന്ന വേദി ഏത് എന്നതാണ് ഇപ്പോള്‍ ചര്‍ച്ച. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമായാല്‍ ആ വേദിക്ക് ഒരു മലയാള സിനിമ കണക്ഷനും ഉണ്ടാകും. ടോളിവുഡില്‍ നിന്നുള്ള അടുത്ത വലിയ റിലീസാണ് ഏജന്റ് എന്ന ചലച്ചിത്രം. സൈറാ നരസിംഹ റെഡ്ഡി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഏജന്റ്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 28ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു വന്‍ പ്രീ റിലീസ് ഈവന്റ് നടത്താന്‍ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറക്കാര്‍. പാന്‍ ഇന്ത്യ റിലീസായി ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ ഹൈപ്പിന് ഒത്ത ഒരു ചടങ്ങാണ് അണിയറക്കാരുടെ മനസില്‍. ഇതിന്റെ തീയതിയോ സ്ഥലമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഈ വലിയ ചടങ്ങിലെ വേദിയില്‍ ജൂനിയര്‍ എന്‍ടിആറിനെയും, രാംചരണിനെയും ഒന്നിച്ച് വേദിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഏജന്റ് നിര്‍മ്മാതാക്കള്‍. ഇതില്‍ അവസാന തീരുമാനം ആയിട്ടില്ലെങ്കിലും. അതിനുള്ള നീക്കം ശക്തമാണ് എന്നാണ് ടോളിവുഡ് റിപ്പോര്‍ട്ടുകള്‍.

ഈ ചിത്രത്തില്‍ കേണല്‍ മഹാദേവ് എന്ന സുപ്രധാന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം അവസാന നിമിഷം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി തിയറ്ററുകളിലെത്തും. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. നവാഗതയായ സാക്ഷി വിദ്യയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.