’72 മണിക്കൂർ വരെ ഭക്ഷണം കഴിച്ചില്ല, ഉറക്കം നഷ്ട്ടപെട്ടുതുടങ്ങി’; പൃഥ്വിയുടെ ആടുജീവിതം യാത്ര
1 min read

’72 മണിക്കൂർ വരെ ഭക്ഷണം കഴിച്ചില്ല, ഉറക്കം നഷ്ട്ടപെട്ടുതുടങ്ങി’; പൃഥ്വിയുടെ ആടുജീവിതം യാത്ര

സിനിമയ്ക്ക് വേണ്ടി, അതിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് സിനിമാ താരങ്ങൾ. ഈ അടുത്ത് വളരെയധികം ഇക്കാര്യത്തിൽ ശ്രദ്ധനേടിയ താരമാണ് പൃഥ്വിരാജ് . ഏറെ കടമ്പകൾ സഹിക്കേണ്ടി വന്ന താരമാണ് പൃഥ്വിരാജ്. ആടുജീവിതം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ ട്രാൻസ്ഫോമേഷൻസ് വളരെ വലുതായിരുന്നു. ആ ത്യാ​ഗത്തിന്റെ വലിയ ഫലം ആണ് ഇപ്പോൾ തിയറ്ററുകളിൽ മുഴങ്ങുന്ന കയ്യടികൾ എന്ന് നിസംശയം പറയാം. ഇപ്പോഴിതാ ആടുജീവിത്തിന് താൻ എടുന്ന ഡയറ്റും കാര്യങ്ങളെയും പറ്റി പൃഥ്വിരാജ് മുൻപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

 

പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ

 

2019 ഫെബ്രുവരി, മാർച്ച് സമയങ്ങൾ എട്ട് മാസത്തോളം നീണ്ടുനിന്ന, ആടുജീവിതത്തിന് വേണ്ടി ഞാൻ ചെയ്ത ഫിസിക്കൽ ട്രാസ്ഫർമേഷന്റെ അവസാനഘട്ടമായിരുന്നു. ട്രാൻസ്ഫോമേഷന്റെ പീക്കിൽ നിൽക്കുന്ന സമയം. ആ സമയത്ത് എന്റെ എല്ലാ സിനിമാ ജോലികളും നിർത്തിവച്ചിരുന്നു. സിനിമ ഷൂട്ടിം​ഗ് നടന്നു കൊണ്ടിരിക്കുമ്പോൾ ചെയ്യാൻ പറ്റുന്ന മാറ്റങ്ങൾ അല്ല എനിക്ക് വേണ്ടതെന്ന് ഞാൻ മനസിലാക്കിയിരുന്നു. അയ്യപ്പനും കോശിയും ആയിരുന്നു അവസാനമായി ഞാൻ ചെയ്തത്. ബാക്കി എല്ലാം നിർത്തി. പിന്നീട് ക്യാമറയ്ക്ക് മുന്നിൽ വരുന്നത് അയ്യപ്പനും കോശിയും പ്രമോട്ട് ചെയ്യാനായിരുന്നു. ഫെബ്രുവരി, മാർച്ച് ആയപ്പോഴാണ് നിങ്ങൾ സിനിമയിൽ കാണുന്ന രൂപത്തിലേക്ക് ഞാൻ എത്തിപ്പെട്ടത്.

 

 

ട്രാൻസ്ഫോമേഷൻ പ്ലാൻ എന്നത്, എട്ട് മാസത്തോളം നീണ്ടു നിന്ന എക്സ്ട്രീം ഡയറ്റ്, കഠിനമായ വർക്കൗട്ടുകളും ആയിരുന്നു. എനിക്ക് അവ ഒന്നും തന്നെ പരിചയവും ഇല്ലായിരുന്നു. ട്രാസ്ഫോമേഷന്റെ ബേയ്സിക് ഫൗണ്ടേഷൻ എന്നത് ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ്. 16 മണിക്കൂർ കഴിക്കാതിരിക്കും. 8 മണിക്കൂറിൽ ഭക്ഷണം കഴിക്കും. അത് പോയി പോയി 48 മണിക്കൂർ ​ഭക്ഷണം കഴിക്കാതായി. ആടുജീവിത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സീൻ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി 72 മണിക്കൂറാണ് ഭക്ഷണം കഴിക്കാതിരുന്നത്. അത്രയും പീക്ക് ലെവലായിരുന്നു. ഒടുവിൽ ഭാരം ഇനി കുറയ്ക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അപ്പോഴേക്കും യഥാർത്ഥത്തിൽ ഒരു മനുഷ്യന് വേണ്ട ശരീരഭാരത്തേക്കാൾ വളരെ കുറഞ്ഞിരുന്നു. 

 

എട്ട് മാസം ഞാൻ കഴിച്ചത് പരിചയമുള്ള ഭക്ഷണങ്ങൾ ഒന്നും ആയിരുന്നില്ല. എക്സ്ട്രീം ഡയറ്റ് ആയപ്പോൾ എന്റെ സ്ലീപ് സൈക്കിൾ എല്ലാം മാറി. ഉറക്കം നഷ്ട്ടപെട്ടുതുടങ്ങി. ആ സമയത്താണ് കൊവിഡ് ഒരു പാന്റമിക് ആയി പ്രഖ്യാപിക്കുന്നത്. ജോർദാനിൽ വച്ച് തിരികെ നാട്ടിൽ വരുമ്പോൾ ബ്ലെസി ചേട്ടൻ എന്നെ കെട്ടിപിടിച്ച് കണ്ണ് നിറഞ്ഞ് പറഞ്ഞു, ചെയ്ത ട്രാൻസ്ഫോമേഷൻസ് എല്ലാം വീണ്ടും ചെയ്യേണ്ടേ എന്ന്. ഞാൻ പറഞ്ഞു ചേട്ടൻ അത് വിട്ടേക്കൂ. എന്റെ ഒരു പേഴ്സണൽ യാത്രയാണത്. അങ്ങനെ ഞാൻ കണ്ടോളാം എന്ന് പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഞങ്ങൾ വീണ്ടും ഷൂട്ട് ചെയ്യാൻ സാധിച്ചത്. അൽജീരിയയിലേക്ക് പോകുന്നതിന് ആറ് മാസം മുൻപ് വീണ്ടും മുഴുവൻ ട്രാസ്ഫോമേഷൻസും തുടങ്ങി. ഈ രണ്ട് ഘട്ടത്തിലും ഉണ്ടായ ട്രാൻസ്ഫോമേഷൻസ് ആയിരുന്നു ആടുജീവിതത്തിലെ എന്റെ ഏറ്റവും വലിയ മെമ്മറി.