“സൗത്ത് ഇന്ത്യയിൽ ഉള്ള ആളുകൾ ഇത്രയേറെ സിനിമ ഭ്രാന്തന്മാരാണ് എന്ന് അറിഞ്ഞില്ല” : ചാർമി കൗർ
1 min read

“സൗത്ത് ഇന്ത്യയിൽ ഉള്ള ആളുകൾ ഇത്രയേറെ സിനിമ ഭ്രാന്തന്മാരാണ് എന്ന് അറിഞ്ഞില്ല” : ചാർമി കൗർ

 

മലയാളി അല്ലെങ്കിൽ പോലും കേരളത്തിൽ ധാരാളം ആരാധകരുള്ള ഒരു നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ പ്രചരണാർത്ഥം സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം കേരളത്തിലും എത്തിയിരുന്നു. ഒക്ടോബർ 25ന് തിയേറ്ററിലെത്തിയ സിനിമ വലിയ നിരാശയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഏകദേശം മൂവായിരത്തോളം തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത് എന്നാൽ ഇത്രയും ദിവസം പിന്നിട്ടിട്ടും 50 കോടിയോളം രൂപ മാത്രമാണ് സിനിമയ്ക്ക് നേടിയെടുക്കാൻ കഴിഞ്ഞത്. ബോളിവുഡ് നിർമ്മാതാവ് കരണ്‍ ജോഹര്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രം എന്ന് ചൂണ്ടി കാണിച്ചു കൊണ്ട് ബോയ്‌കോട്ട് ക്യാമ്പെയ്‌നാണ് സമൂഹ മാധ്യമങ്ങളിൽ സിനിമയ്ക്കെതിരെ നടന്നത്. സിനിമയുടെ മോശമായ പെർഫോമൻസിനെ കുറിച്ചു സഹ നിര്‍മാതാവും നടിയുമായ ചാര്‍മി കൗര്‍ പറഞ്ഞത് ഭയാനകവും നിരാശാജനകവുമായ ഒരു അവസ്ഥയാണ് എന്നാണ്.


ഇന്നത്തെ കാലത്ത് പ്രേക്ഷകർക്ക് സിനിമ വീട്ടിൽ നിന്നും കാണാനുള്ള അവസരങ്ങൾ വരെയുണ്ട്. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമകൾ പോലും വീട്ടിലിരുന്ന് കുടുംബാംഗങ്ങളോടൊപ്പം ടെലിവിഷനിൽ കാണാൻ ആളുകൾക്ക് സാധിക്കുന്നുണ്ട്. ജനങ്ങളെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് വരെ ജനങ്ങൾ ഒരിക്കലും തിയേറ്ററിലേക്ക് വരാൻ സാധ്യതയില്ല. ബോളിവുഡിലെ പ്രശ്നം മറ്റൊന്നാണ് . ഓഗസ്റ്റ് മാസത്തിൽ മാത്രമായി മൂന്ന് തെലുങ്ക് സിനിമകളാണ് തിയേറ്ററുകളിലെത്തിയത് – ബിംബിസാര, സീതാ രാമം, കാര്‍ത്തികേയ 2 – ഈ മൂന്ന് സിനിമകളും വലിയ വിജയം ആയിരുന്നു. ഇതും നമ്മുടെ രാജ്യത്ത് തന്നെയാണ് സംഭവിക്കുന്നത് എന്നത് തന്നെ അത്ഭുതപ്പെടുകയാണ്. സൗത്ത് ഇന്ത്യയിൽ ഉള്ള ആളുകൾ ഇത്രയേറെ സിനിമ ഭ്രാന്തന്മാരാണ് എന്ന കാര്യം മനസ്സിൽ പോലും ഓർത്തിരുന്നില്ല.

കരണ്‍ ജോഹര്‍ ചിത്രത്തിന്റെ പ്രൊഡ്യൂസറായി വന്നത് 2019ലാണ് . 2020ലാണ് ചിത്രത്തിന്റെ ഷൂടിങ് ആരംഭിക്കുന്നത്. മൂന്നു വർഷം കാത്തിരിക്കേണ്ടി വന്നതിന്റെ കാരണം ലോക്ക് ഡൗണ്‍ ആയത് കൊണ്ടാണ്. സിനിമ തിയേറ്ററിൽ തന്നെ എത്തിക്കണം എന്ന് ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു. പുഷ്പയും ആര്‍.ആര്‍.ആറും റിലീസ് ചെയ്തിട്ട് ലൈഗർ തിയേറ്ററിൽ എത്തിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു ഇതു പോലെ ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് ഒക്ടോബർ 25ന് ചിത്രം തിയേറ്ററിലെത്തിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ഒരു വലിയ പോരായ്മ ഉണ്ടാകുമെന്ന കാര്യം ഞങ്ങൾ മനസ്സിൽ പോലും കണ്ടിരുന്നില്ല.