ഞാൻ പ്രതീക്ഷിച്ച പോലെ ഒരാളല്ല താങ്കൾ, ഹണി റോസിനൊപ്പം വേദിയിൽ ചുവടുവച്ച് ബാലയ്യ
1 min read

ഞാൻ പ്രതീക്ഷിച്ച പോലെ ഒരാളല്ല താങ്കൾ, ഹണി റോസിനൊപ്പം വേദിയിൽ ചുവടുവച്ച് ബാലയ്യ

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച് താരമാണ് ഹണി റോസ്. ആദ്യമൊക്കെ ചെറിയ സിനിമകളിൽ അഭിനയിച്ചെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് വളരെ വ്യത്യസ്തമായി നിന്നത്. പിന്നീടങ്ങോട്ട് താരത്തെ തേടി നിരവധി അവസരങ്ങൾ ആയിരുന്നു എത്തിയത്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങാനും താരത്തിന് അവസരം ലഭിച്ചു എന്നിരുന്നാലും എന്നാൽ ട്രിവാൻഡറം ലോഡ്ജ് എന്ന സിനിമയാണ് എക്കാലവും ഹണി റോസിന്റെ ഏറ്റവും മികച്ച പ്രകടനം ആയി പറയുന്നത്. അതിനുbശേഷം താരത്തെ തേടി വലിയ അവസരങ്ങൾ ഒന്നും എത്തി എത്തിയിരുന്നില്ല എന്നാൽ ചങ്ക്സ് എന്ന സിനിമയുടെ വിജയം പിന്നെയും താരത്തെ മലയാളത്തിലെ മുൻനിര നായികമാരുടെ ഇടയിലേക്ക് ശ്രദ്ധ നേടിക്കൊടുക്കുകയായിരുന്നു.

മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ മോൺസ്റ്റർ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി ഹണി റോസിന്റേതായി പുറത്തിറങ്ങിയത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രം ആയിരുന്നു ഹണി റോസ് അവതരിപ്പിച്ചത്. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും സിനിമകളിൽ സാന്നിധ്യം അറിയിച്ച താരം ഇപ്പോൾ തിളങ്ങുന്നത് തെലുങ്ക് ചിത്രങ്ങളിലാണ്. തെലുങ്ക് സൂപ്പർസ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡിയിലാണ് താരം ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്. ഹണി റോസിനൊപ്പം വരലക്ഷ്മിയും ശ്രുതിഹാസനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

രാഷ്ട്രീയക്കാരനും അഭിനേതാവും നിർമ്മാതാവും ഒക്കെയായി തിളങ്ങുന്ന ബാലയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഹണി റോസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തന്റെ കൂടെ അഭിനയിക്കാൻ വരുമ്പോൾ താൻ എങ്ങിനെയുള്ള ആളാണെന്ന് മുൻധാരണയുണ്ടായിരുന്നോ എന്ന് ബാലയ്യ ഹണി റോസിനോട് ചോദിച്ചിരുന്നു. ഇതിനായിരുന്നു താരം വ്യത്യസ്തമായ രീതിയിൽ അഭിപ്രായം പറഞ്ഞത്.  താങ്കളുടെ അഖണ്ഡ എന്ന സിനിമ താൻ എത്ര വട്ടം കണ്ടു എന്ന് അറിയില്ല എന്നും എന്നാൽ ഞാൻ പ്രതീക്ഷിച്ച പോലെ ഒരാളല്ല എന്നും ഹണി റോസ് തുറന്നു പറയുകയായിരുന്നു. ഇതുകേട്ട് ബാലയ്യ പൊട്ടിച്ചിരിച്ചു കൂടാതെ ഹണി റോസിന്റെ കൂടെ വേദിയിൽ നൃത്തം ചവിട്ടുകയും ചെയ്തു.