‘തുനിവി’ ല്‍ കൈയ്യടി നേടി മഞ്ജു വാര്യര്‍; പ്രശംസിച്ച് പ്രേക്ഷകര്‍
1 min read

‘തുനിവി’ ല്‍ കൈയ്യടി നേടി മഞ്ജു വാര്യര്‍; പ്രശംസിച്ച് പ്രേക്ഷകര്‍

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിജയ് നായകനായി എത്തിയ വാരിസും അജിത്തിന്റെ തുനിവും തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരുവശത്ത് തിയറ്ററില്‍ വിജയകരമായി ചിത്രങ്ങള്‍ പ്രദര്‍ശനങ്ങള്‍ തുടരുമ്പോള്‍, മറുഭാഗത്ത് വിജയ്- അജിത് ഫാന്‍ ഫൈറ്റുകള്‍ക്ക് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Manju Warrier shares her excitement about 'Thunivu' release | Malayalam  Movie News - Times of India

അതേസമയം, അജിത്തിനൊപ്പം തുനിവില്‍ എത്തിയ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നിറഞ്ഞ കൈയ്യടി നേടുകയാണ്. തുനിവില്‍ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന നടിയുടെ സ്‌ക്രീന്‍ പ്രസന്‍സിനും ഫൈറ്റിനുമാണ് ആരാധകര്‍ കൈയ്യടിക്കുന്നത്. ‘തലയ്ക്ക് ഒപ്പം തകര്‍ത്ത് തലൈവി’ എന്നാണ് സമൂഹമാധ്യമങ്ങള്‍ മഞ്ജു വാര്യരെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.

Thunivu movie review: Ajith stars in a decent heist film that is weighed  down by generic tropes | Entertainment News,The Indian Express

‘നിങ്ങളുടെ സ്‌ക്രീന്‍ പ്രസന്‍സും, ആക്ഷന്‍ സീക്വന്‍സുകളും ഗംഭീരം, കൂടുതല്‍ തമിഴ് സിനിമകള്‍ക്കായി കാത്തിരിക്കുന്നു, മഞ്ജു വാര്യരെ മുഴുനീള ആക്ഷന്‍ സിനിമകള്‍ ഏല്‍പ്പിക്കാം, മഞ്ജു വാര്യര്‍ക്ക് അഭിനന്ദനങ്ങള്‍, വേറെ ലെവല്‍ മാ നീങ്കെ, വാട്ട് എ പെര്‍ഫോമന്‍സ് ‘, എന്നിങ്ങനെ മഞ്ജു വാര്യരെ പ്രശംസിച്ച് കമന്റുകളുടെ പ്രവാഹമാണ് കാണാന്‍ സാധിക്കുന്നത്.

Ajith Kumar And Manju Warrier's New Pictures From Thunivu Create Great  Expectations Among Fans! - Filmibeat

അതേസമയം, ബാങ്ക് മോഷണം പ്രമേയകമാക്കിയ തുനിവിലെ ആക്ഷന്‍ രംഗങ്ങളിലെ മഞ്ജുവിന്റെയും അജിതിന്റെയും പ്രകടനം കൈയ്യടി നേടുകയാണ്. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തില്‍ മഞ്ജു വാരിയര്‍ അഭിനയിക്കുന്നു എന്നതാണ് തുനിവിനെ മലയാളികള്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. രണ്ടുമണിക്കൂര്‍ 25 മിനിറ്റും 48 സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജോണ്‍ കൊക്കെന്‍, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേംകുമാര്‍, ആമിര്‍, അജയ്, സബി, ജി.പി. മുത്തു തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്.

Thunivu: Manju Warrier charged Rs 2.5 Crore, find out how many Crores Ajith  Kumar & others earned | GQ India