1 Year of Sensational Blockbuster ഭീഷ്മപര്‍വ്വം ; എക്‌സ്‌ക്ലൂസീവ് സ്റ്റില്‍ പുറത്തുവിട്ട് മമ്മൂട്ടി
1 min read

1 Year of Sensational Blockbuster ഭീഷ്മപര്‍വ്വം ; എക്‌സ്‌ക്ലൂസീവ് സ്റ്റില്‍ പുറത്തുവിട്ട് മമ്മൂട്ടി

തിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതുവേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ബോക്‌സ്ഓഫീസ് തകര്‍ക്കുന്ന ചിത്രങ്ങളാണ് കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ. അമല്‍ നീരദ് – മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബും കടന്ന് മുന്നേറുകയായിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ വന്‍ ഹിറ്റായിരുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മ പര്‍വ്വം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. റിലീസിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തിന്റെ ഒരു എക്‌സ്‌ക്ലൂസീവ് സ്റ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്‌ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‌സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. സ്‌റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് ഭീഷ്മ പര്‍വത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകന്‍ അമല്‍ നീരദിന്റെ സ്‌റ്റൈലിഷ് മെയ്ക്കിംഗ് തന്നെയാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ പ്രധാന ആകര്‍ഷണം. സോഷ്യല്‍ മീഡിയകളിലെല്ലാം ഇപ്പോള്‍ ഭീഷ്മപര്‍വം സിനിമയിലെ ഡയലോഗുകളും ഗാനങ്ങളും ഇപ്പോഴും വൈറലാണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരന്നത്.