പോലീസ് ഓഫീസറായി മെഗാസ്റ്റാര്‍ മമ്മൂട്ടി; നിര്‍മ്മാണം മമ്മൂട്ടി കമ്പനി
1 min read

പോലീസ് ഓഫീസറായി മെഗാസ്റ്റാര്‍ മമ്മൂട്ടി; നിര്‍മ്മാണം മമ്മൂട്ടി കമ്പനി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും പാലായില്‍ നടന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മ്മിക്കുന്ന സിനിമയാണിത്. കുറ്റാന്വേഷണ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക.

Image

എസ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മുഹമ്മദ് ഷാഫിയുടേതാണ് കഥ. തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജാണ്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി ജനുവരി ഒന്നിന് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

പൊലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി, റോബി വര്‍ഗീസ് സംവിധാനം; മമ്മൂട്ടി കമ്പനി ചിത്രത്തിന് ഇന്ന് തുടക്കം

മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമും എഡിറ്റര്‍ പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുക. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളാണ്.

mammootty kampany roby varghese raj movie starts rolling

ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് : വി റ്റി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വിഎഫ്എക്‌സ് ഡിജിറ്റല്‍; ടര്‍ബോ മീഡിയ, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കെറ്റിങ്: വിഷ്ണുസുഗതന്‍, അനൂപ് സുന്ദരന്‍, ഡിസൈന്‍ : അസ്‌തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. പിആര്‍ഓ : പ്രതീഷ് ശേഖര്‍.