അജിത്തിനേക്കാള്‍ വലിയ താരമാണോ വിജയ്? ; പ്രതികരിച്ച് നടി തൃഷ
1 min read

അജിത്തിനേക്കാള്‍ വലിയ താരമാണോ വിജയ്? ; പ്രതികരിച്ച് നടി തൃഷ

തമിഴ് നടന്‍ വിജയിയും, അജിത്തും തമ്മില്‍ തമിഴ് സിനിമാ മേഖലയില്‍ ഉള്ള മത്സരം എല്ലാവര്‍ക്കും അറിവായുന്ന ഒരു കാര്യമാണ്. ഇരുവരുടെയും ആരാധകര്‍ പരസ്പരം പോരടിച്ച നിരവധി അവസരങ്ങളും ഉണ്ടായിട്ടുണ്ട്. വിജയിയെ ആരാധകര്‍ ദളപതി എന്നും അജിത്തനെ ആരാധകര്‍ തല എന്നുമൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ, പൊങ്കല്‍ റിലീസിന് ഒരുങ്ങുകയാണ് വിജയിയുടെ വാരിസും അജിത്തിന്റെ തുനിവും. ഒരേസമയത്താണ് രണ്ട് ചിത്രങ്ങളും തീയറ്ററുകളിലെത്തുന്നത്. ആരാധകര്‍ ഇതിന്റെ ആവേശത്തിലാണ്.

Will the Thalapathy Vijay starrer 'Varisu' have an audio launch event? - Red hot updates - Tamil News - IndiaGlitz.com

Thunivu Second Look Poster feat. Ajith Kumar Tamil Movie, Music Reviews and News

അതിനിടയില്‍ തന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം റാങ്കിയുടെ റിലീസിന് തയ്യാറെടുക്കുകയാണ് നടി തൃഷ കൃഷ്ണന്‍. തമിഴ് സിനിമ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ ഫാന്‍ ഫൈറ്റിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി തൃഷ. വിജയ്ക്കാണോ അജിത്തിനാണോ തമിഴ്‌നാട്ടില്‍ താരമൂല്യം കൂടുതല്‍ എന്നുളള ചര്‍ച്ച വര്‍ഷങ്ങളായി ആരാധകരുടെ ഇടയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറയുകയാണ് നടി തൃഷ. വിജയിയും അജിത്തും തമ്മിലുള്ള താരതമ്യത്തെക്കുറിച്ചാണ് നടി തുറന്നുപറഞ്ഞത്.

Actress Trisha breaks her silence on political entry | Trisha : ఆ వార్తల్లో ఎలాంటి నిజం లేదు.. క్లారిటీ ఇచ్చేసిన అందాల త్రిష..!– News18 Telugu

തമിഴകത്തെ ഒന്നാം നമ്പര്‍ താരമാണ് വിജയ് എന്ന് നിര്‍മ്മാതാവ് ദില്‍ രാജു അടുത്തിടെ പറഞ്ഞിരുന്നു. ഇരുവരും മുതിര്‍ന്നവരും സൂപ്പര്‍ സ്റ്റാര്‍ പദവി ആസ്വദിക്കുന്നവരുമായതിനാല്‍ ആരാണ് വലിയ താരം എന്ന് പറയാനാകില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് തൃഷ പറഞ്ഞു. ജനുവരിയില്‍ വിജയ് നായകനാകുന്ന വാരിസുവും അജിത്തിന്റെ തുനിവും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടന്‍ ഇരിക്കുകയാണ്.

Mankatha 2' with Ajith and Vijay? Venkat Prabhu answers - The Hindu

”ഞാന്‍ വ്യക്തിപരമായി നമ്പര്‍ ഗെയിമില്‍ വിശ്വസിക്കുന്നില്ല. ഇത് നിങ്ങളുടെ അവസാന സിനിമയ്ക്ക് ലഭിക്കുന്ന ഒരു ടാഗ് മാത്രമാണ്. നിങ്ങളുടെ അവസാന ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, നിങ്ങളെ നമ്പര്‍ 1 ആയി കണക്കാക്കും. കുറച്ച് സമയത്തേക്ക് നിങ്ങള്‍ക്ക് റിലീസ് ഇല്ലെങ്കില്‍, ആ സ്ഥാനത്ത് മറ്റാരെങ്കിലും ഉണ്ടാകും.’ അജിത്തിനും വിജയ്ക്കുമിടയില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നും തൃഷ പറഞ്ഞു.

Vijay Ajith: இதுவரை ஒரே நேரத்தில் வெளியான விஜய் - அஜித் படங்கள்... வெற்றியாளர் யார் தெரியுமா?

”ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ, അവര്‍ ചലച്ചിത്ര രംഗത്ത് ഉണ്ടായിരുന്നു. പ്രേക്ഷകര്‍ എന്ന നിലയിലാണ് ഞങ്ങള്‍ അവരുടെ സിനിമകള്‍ കാണുന്നത്. പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്ന് ഒരാളെ തിരഞ്ഞെടുത്താല്‍, അവരുടെ സിനിമകള്‍ കാണുന്നത് സന്തോഷത്തോടെയാണ്. ഇരുവരും വലിയ സൂപ്പര്‍ താരങ്ങളാണ്. ആരാണ് വലുതെന്ന് ഞാന്‍ എങ്ങനെ പറയും, ‘ തൃഷ പറഞ്ഞു.

PS1 - Trisha Krishnan says it's important to have an impactful character rather than screen time - Telegraph India