മോഹൻലാൽ സിനിമ മുടങ്ങിപ്പോയി; ചിത്രീകരിച്ച രം​​ഗങ്ങൾ മറ്റൊരു സിനിമയിൽ, ഏതെന്ന് നോക്കാം
1 min read

മോഹൻലാൽ സിനിമ മുടങ്ങിപ്പോയി; ചിത്രീകരിച്ച രം​​ഗങ്ങൾ മറ്റൊരു സിനിമയിൽ, ഏതെന്ന് നോക്കാം

ത്രയും കാലത്തെ അഭിനയജീവിത്തതിനിടയിൽ നടൻ മോഹൻലാൽ പകർന്നാടാത്ത വേഷങ്ങളില്ല. പല ജോണറിലുള്ള പല കഥാപാത്രങ്ങളെ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. അവസാനം പുറത്തിറങ്ങിയ നേര് എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് വിജയമോഹനെ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം 100 കോടി കളക്ഷൻ നേടിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

ഇതിനിടെ മോഹൻലാൽ കാർ റേസർ ആയുള്ള ഒരു സിനിമ പ്രഖ്യാപിക്കുകയും പിന്നീട് നിർണായകമായ ഒരു രംഗം ചിത്രീകരിക്കുകയും ആ ഭാഗങ്ങൾ മറ്റൊന്നിനു വേണ്ടി ഉപയോഗിക്കുകയും ചെയ്‍ത അപൂർവ അനുഭവമുണ്ട് മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ. ഓസ്‍ട്രേലിയ എന്ന പേരിട്ട ഒരു ചിത്രമായിരുന്നു ഉപേക്ഷിക്കപ്പെട്ടത്. സ്‍പോർട്‍സ് ത്രില്ലറെന്ന വിശേഷണത്തോടെ മോഹൻലാൽ ചിത്രമായി പ്രഖ്യാപിച്ചതായിരുന്നു ഓസ്‍ട്രേലിയ.

വേഗതയെ പ്രണയിക്കുന്ന യുവാവായിരുന്നു നായകൻ. വേഗതയെ ഭയക്കുന്ന നായികയും. ഇരുവരുടെയും മനോഹരമായ ഒരു പ്രണയവും ചിത്രത്തിന്റെ പ്രമേയമായിരുന്നു എന്നായിരുന്നു അക്കാലത്ത് റിപ്പോർട്ടുകൾ ഉണ്ടായത്. മോഹൻലാൽ നായകനായ ഓസ്‍ട്രേലിയയുടെ കുറച്ച് ഭാഗങ്ങൾ അക്കാലത്ത് പ്രധാനമായും കാർ റേസ് നടക്കുന്ന ശ്രീ പെരുമ്പത്തൂരാണ് ചിത്രീകരിച്ചത്.

അക്കാലത്ത് പതിവില്ലാത്തതിൽ നിന്ന് വ്യത്യസ്‍തമായി ചിത്രത്തിനായി നാല് ക്യാമറയൊക്കെ വെച്ചാണ് ചിത്രീകരിച്ചത്. ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകൻ. അദ്ദേഹവുമൊരു സ്‍പോർട്‍സ് പ്രേമി ആണ്. പിന്നീട് പല കാരണങ്ങളാൽ ആ ചിത്രം നടക്കാതെ പോകുകയായിരുന്നു. എന്നാൽ ഓസ്‍ട്രേലിയയ്‍ക്കായി ചിത്രീകരിച്ച ആ രംഗങ്ങൾ മോഹൻലാൽ നായകനായ ബട്ടർഫ്ലൈസിനായി സമർഥമായി ഉപയോഗിക്കുകയും ചെയ്‍തു സംവിധായകൻ രാജീവ് അഞ്ചൽ.

ബട്ടർഫ്ലൈസിലെ നായകൻ റേസിംഗിന് പോകുന്ന രംഗമായിട്ടാണ് ഉപയോഗിച്ചത്. ബട്ടർഫ്ലൈസിന്റെ ടൈറ്റിൽ സോംഗിനാണ് ഓസ്‍ട്രേലിയയിലെ രംഗങ്ങൾ ഉപയോഗിച്ചത്. അത് വലിയ വിജയമായി. ബട്ടർഫ്ലൈസിന് അനുയോജ്യമായി ഒരു രംഗമായി തന്നെ അത് മാറി. ഉപേക്ഷിക്കപ്പെട്ടെങ്കിലും ഓസ്‍ട്രേലിയ മലയാള സിനിമയുടെ ഭാഗമായി ബട്ടർഫ്ലൈസിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത് അന്ന് അപൂർവ സംഭവമായി.