100 കോടി ക്ലബ്‌ റെക്കോർഡ് തിരുത്തികുറിക്കാൻ അതേ ടീം വീണ്ടും; മോൺസ്റ്റർ തുടങ്ങി
1 min read

100 കോടി ക്ലബ്‌ റെക്കോർഡ് തിരുത്തികുറിക്കാൻ അതേ ടീം വീണ്ടും; മോൺസ്റ്റർ തുടങ്ങി

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍, പ്രഖ്യാപന സമയം മുതലേ പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന ചിത്രമാണിത്. പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നതിനാലാണ് സിനിമയ്ക്ക് ഇത്ര ഹൈപ്പിന് കാരണമെന്നും പറയാം. മലായള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ ചിത്രം കൂടിയാണ് പുലിമുരുകന്‍. ഈ ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.

ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വളരെ വൈറലായിരുന്നു. ലക്കിസിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആറംഭിച്ചിരുന്നു. ഇപ്പാഴിതാ അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ പൂജാ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മോണ്‍സ്റ്റര്‍ ലുക്കിലാണ് മോഹന്‍ലാലിനെ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ ചോദിക്കുന്നത്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമോ എന്നെല്ലാമാണ് ചോദ്യങ്ങള്‍. എന്നാല്‍ അതിനുള്ള മറുപടിയൊന്നും ഇതുവരെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്തായാലും സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ തന്നെയാണ് മോണ്‍സ്റ്റര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. മധുര രാജയും പുലിമുരുകനും പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായ വൈശാഖ് ആയതുകൊണ്ട് പ്രതീക്ഷ വാനോളമാണ്.

അതേസമയം മോണ്‍സ്റ്റര്‍ സിനിമ സോംബി ത്രില്ലായിരിക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം അബ്യൂഹങ്ങളെ തള്ളികളഞ്ഞ് വൈശാഖ് തന്നെ രംഗത്തെത്തിയിരുന്നു. മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമായിരിക്കില്ലന്നും ആവേശം കൊണ്ട് ആരാധകര്‍ പറയുന്നതാണ് ഇത്തരം വാര്‍ത്തകള്‍ എന്നും വൈശാഖ് പറഞ്ഞിരുന്നു. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം നല്‍കുന്ന ത്രില്ലായിരിക്കും സിനിമ എന്നും അദ്ദേഹം അറിയിച്ചിരുന്നു.

പുലിമുരുകന്റെയും മധുരരാജയുടേയും രചന നിര്‍വ്വഹിച്ച ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്റര്‍ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലക്ഷ്മിയുടെ ആദ്യ മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദാണ്. സംഗീതം ദീപക് ദേവിന്റേതാണ്. ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.