‘മമ്മൂക്ക ഇത്തിരി തലക്കനം കാണിക്കുന്നയാളാണ്, പക്ഷെ മോഹൻലാൽ അങ്ങനെയല്ല’: കൊല്ലം തുളസി വെളിപ്പെടുത്തുന്നു
1 min read

‘മമ്മൂക്ക ഇത്തിരി തലക്കനം കാണിക്കുന്നയാളാണ്, പക്ഷെ മോഹൻലാൽ അങ്ങനെയല്ല’: കൊല്ലം തുളസി വെളിപ്പെടുത്തുന്നു

രുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു കെ. തുളസീധരന്‍ എന്ന കൊല്ലം തുളസി. ഒരുപാട് സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയപ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് കൊല്ലം തുളസി സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ലേലം, ദ കിംഗ്, ധ്രുവം, കമ്മീഷണര്‍, സത്യം, പതാക, ടൈം, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളാണ് കൊല്ലം തുളസി കൂടുതലും ചെയ്തിട്ടുള്ളത്. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ. അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്കും അദ്ദേഹം ചുവടുവച്ചിരുന്നു. രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോള്‍ ഒരുപാട് വിവാദ പരാമര്‍ശങ്ങള്‍ അദ്ദേഹം പറയുകയുണ്ടായി.

ഇപ്പോഴിതാ അദ്ദേഹം അദ്ദേഹത്തിന്റെ സിനിമാ അനുഭവങ്ങളും അതിലെ ബുദ്ധിമുട്ടുകളെകുറിച്ചും തുറന്നു പറയുകയാണ്. തനിക്ക് വെച്ചിരുന്ന പലവേഷങ്ങളും മറ്റ് പലര്‍ക്കും കൊടുക്കുകയും എന്നെ സിനിമയില്‍ അവസരങ്ങള്‍ കൊടുത്ത് വലുതാക്കണമെന്ന് ആഗ്രഹമുള്ള ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് എന്നോട് കുശുമ്പുള്ള ഒരുപാട് ആളുകള്‍ ഉണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ എന്തിനാണ് അഭിനയിക്കാന്‍ വരുന്നത് അത് മറ്റുള്ളവര്‍ക്കുള്ളതല്ലെയെന്നും പലരും പറയാറുണ്ട്. എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയവരേയും എനിക്ക് നന്നായി അറിയാം. എന്നാല്‍ അന്ന് പാരവെച്ചവരെല്ലം ഇന്നില്ലെന്നും പറയുന്നു.

മലയാള സിനിമയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന നായകന്മാരെകുറിച്ചും കൊല്ലം തുളസി പറയുന്നു. മമ്മൂക്ക വളരെ പ്രതിഭാ സമ്പന്നനായ നടനാണ്. അദ്ദേഹം ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആലങ്കാരികമായി പറഞ്ഞാല്‍ അദ്ദേഹം ഇത്തിരി വെയിറ്റ് കാണിക്കുന്ന ഒരാളാണ്. പക്ഷേ അത്രക്കൊന്നുമില്ല. വളരെ സിംപിളാണ്. എന്നാല്‍ മമ്മൂക്ക ഇത്തിരി തലക്കനമൊക്കെ കാണിക്കുന്നയാളാണ്. അത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. ഒരു ഗുഡ്‌മോണിംങ് പറഞ്ഞാല്‍ തിരിച്ച് പറയാന്‍ വളരെ ബുദ്ധിമുട്ട് കാണിക്കുന്ന ഒരാളാണ്. ഒരു തവണ എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്. ഞാന്‍ അന്ന് അതിനുള്ള മറുപടിയും കൊടുത്തിട്ടുണ്ടെന്നും കൊല്ലം തുളസി വ്യക്തമാക്കുന്നു.

അതേസമയം മോഹന്‍ലാല്‍ കുറച്ചുകൂടി ഫ്‌ലെക്‌സിബിള്‍ ആണെന്നും അദ്ദേഹം പറയുന്നു. ചിരിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്. നമുക്ക് തോന്നും നമ്മളെ സുഖിപ്പിക്കുന്നതാണെന്ന്. ആ തോന്നിപ്പിക്കലാണ് പുള്ളിയുടെ കഴിവ്. മമ്മൂട്ടിയ്ക്ക് അതില്ല. ജയറാം എല്ലാം ഞാന്‍ വന്നതിന് ശേഷം വന്ന ആളുകളാണ്. എന്നാലിപ്പോഴും ആ റെസ്‌പെകോടെയാണ് അവരൊക്കെ എന്നോട് പെരുമാറുന്നത്. എന്റെ അറിവില്‍ നിരവധി നടന്മാര്‍ എന്നെ വേണ്ട ആ കഥാപാത്രത്തിനെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ഇന്ന ആളെ വിളിക്കാന്‍ ദിലീപ് പറഞ്ഞിട്ടുണ്ട്.

സുരേഷ് ഗോപി ആയിട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ആയിട്ടും സുരേഷ് ഗോപി ഫോണ് വിളിച്ചാല്‍ എടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ എടുക്കും. ഞാനുമായിട്ട് നല്ല ബന്ധമുള്ളതാണ്. ചില കാര്യങ്ങള്‍ പറയാറുണ്ട് അത് നടത്തി തന്നിട്ടുമുണ്ട്, എന്നാല്‍ ചിലതൊക്കെ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുപൊകാറുമുണ്ട്. ബിജെപിയില്‍ ഞാനും സുരേഷ് ഗോപിയും ഒരു ജിവസം വന്നവരാണ്. പക്ഷേ സുരേഷ് ഗോപി എവിടെയോ എത്തി ഞാന്‍ എവിടേയും എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയെക്കാള്‍ നന്നായി പ്രസംഗിക്കാനുള്ള യോഗ്യത എനിക്കുണ്ട്. സ്റ്റാര്‍ ആയതുകൊണ്ട് സുരേഷ് കേറിപ്പോയി, അല്ലെങ്കില്‍ ഞാന്‍ ഇന്ന രാജ്യസഭയില്‍ ഇരിക്കേണ്ട യോഗ്യത എനിക്കുണ്ട്. അത് പലരും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.