‘12TH MAN’ : ശ്വാസമടക്കി പിടിച്ച് കാണേണ്ട ഡാർക്ക് ത്രില്ലറുമായി മോഹൻലാൽ – ജീത്തു ജോസഫ് ബ്ലോക്ബസ്റ്റർ കൂട്ടുകെട്ട് വീണ്ടും
1 min read

‘12TH MAN’ : ശ്വാസമടക്കി പിടിച്ച് കാണേണ്ട ഡാർക്ക് ത്രില്ലറുമായി മോഹൻലാൽ – ജീത്തു ജോസഫ് ബ്ലോക്ബസ്റ്റർ കൂട്ടുകെട്ട് വീണ്ടും

ലയാളികളുടെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്രഴും പുതിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. ദൃശ്യം രണ്ടിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത്മാന്‍ എത്തുക. പുതിയ സ്‌ക്രിപ്റ്റ് റൈറ്ററാണ് ഇദ്ദേഹം. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും. ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ദൃശ്യം 2 വളരെ ഹിറ്റായിരുന്നു.

ഒറ്റദിവസത്തെ സംഭവം ഒരു കഥയാവുകയാണ്. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ അഞ്ച് നായികമാരാണ് ഉള്ളത്. എന്തു ദുരൂഹതയാകും മോഹന്‍ലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രം നേരിട്ടുള്ള ഒടിടി റിലീസ് ആയി ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ എത്തുമെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടിട്ടില്ല എങ്കിലും, മെയ് മാസത്തില്‍ ആവും ഈ ചിത്രം ഹോട്ട് സ്റ്റാറില്‍ സ്ട്രീം ചെയ്യുക എന്നാണ് സൂചന. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത വഴികളില്‍ ജോലി ചെയ്യുന്ന പന്ത്രണ്ടു അപരിചിതരെ, ഹൈറേഞ്ചിലുള്ള ഒരു ഒറ്റപ്പെട്ട ബംഗ്ലാവിലേക്കു ക്ഷണിക്കുന്ന ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിനൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, ഉണ്ണിമുകുന്ദന്‍, ചന്ദുനാഥ്, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, അനു മോഹന്‍, നന്ദു, പ്രദീപ് ചന്ദ്രന്‍, രാഹുല്‍ മാധവ് എന്നിവരാണ് ചിത്രത്തിലെ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.