‘മോണ്‍സ്റ്റര്‍ തെറ്റില്ലാത്ത മോഹന്‍ലാല്‍ സിനിമ എന്ന് നിങ്ങളുടെ ബുദ്ദി ഇല്ലാത്ത ഒരു മനുഷ്യ ജീവി’ ; കുറിപ്പ്
1 min read

‘മോണ്‍സ്റ്റര്‍ തെറ്റില്ലാത്ത മോഹന്‍ലാല്‍ സിനിമ എന്ന് നിങ്ങളുടെ ബുദ്ദി ഇല്ലാത്ത ഒരു മനുഷ്യ ജീവി’ ; കുറിപ്പ്

പുലിമുരുകന്‍ എന്ന മെഗാ ഹിറ്റിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. വളരെ ലൈറ്റായി തുടങ്ങി, പിന്നീടങ്ങോട് അപ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ലക്കി സിംഗിനെ പ്രേക്ഷകര്‍ മനസിലേറ്റികഴിഞ്ഞു. എന്നാല്‍ ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്ന തരത്തിലുള്ള റിവ്യൂകള്‍ വന്നിരുന്നു. ഇതിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിരിക്കുകയാണ്.

മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ സിനിമയില്‍ അഭിനയിക്കുന്നത് ആണ് ഇപ്പോ കേരള ബുദ്ദി ജീവി സംഘത്തിന്റെ പ്രശ്‌നം . ദൃശ്യം 2 പോലും തീയറ്റര്‍ റിലീസ് ആയിരുന്നു എങ്കില്‍ ഇവര്‍ ഫസ്റ്റ് ഹാഫ് റിവ്യൂ എന്ത് കൊടുക്കുമായിരുന്നു. ”അയ്യേ ചീഞ്ഞ ഫാമിലി ഡ്രാമ ‘ എന്ന് പറഞ്ഞു പടം തകര്‍ത്തേനെ എന്ന് കുറിപ്പില്‍ പറയുന്നു. മറ്റു ചില വിരോധാഭാസങ്ങള്‍ നോക്കാമെന്ന് പറഞ്ഞുകൊണ്ട് മൂന്ന് കാര്യങ്ങളും കുറിപ്പില്‍ പറയുന്നു. ഒന്നാമതായി ”അയ്യേ മോഹന്‍ ലാലിന്റെ പടത്തില്‍ അശ്‌ളീല കോമഡി പിന്നെ സ്ത്രീ വിരുദ്ധത – പക്ഷെ കസബ സിനിമയില്‍ സ്ത്രീ വിരുദ്ധത ചൂണ്ടി കാട്ടിയ നടിയെ ആണ് ഞങ്ങള്‍ തെറി വിളിക്കുക. നടിയുടെ സിനിമ ആണ് ഞങ്ങള്‍ ബഹിഷ്‌കരിക്കുക. പക്ഷെ മോഹന്‍ലാലിന്റെ സിനിമയില്‍ പറന്നു പോകുന്ന കാക്കക്ക് വരെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് വേണമെന്നാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്.

രണ്ടാമത്തെ വിരോധാഭസം – ‘അയ്യേ ലാലിന്റെ മൂവിക്ക് പുതുമ പോരാ”?? – പക്ഷെ നമ്മള്‍ക്കു സിബിഐയും അമല്‍ നീരദിന്റെ സ്ലോ മോഷന്‍ ഭീഷ്മയും ഒക്കെ വമ്പന്‍ പുതുമ ഉഫ് രോമാഞ്ചം ആണ്. ചില താരങ്ങളുടെ കഴിഞ്ഞ പത്തു പതിനെഞ്ചു വര്ഷത്തിനിടക്ക് ഒറ്റ സിനിമ മറ്റു ഭാഷയില്‍ റീ മേക്കിന് പോലും എടുക്കാതെ ഇരുന്നാലും അതൊക്കെ നമുക്ക് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആണ്. മൂന്നാതമത് മറ്റു താരങ്ങളുടെ മൂവി ആവറേജ് കൊള്ളാം എങ്കില്‍ പോലും നമ്മക്ക് ക്ലാസ്സിക് ആണ്. പക്ഷെ മോഹന്‍ലാലിന്റെ സിനിമ മിനിമം ദൃശ്യം ലൂസിഫര്‍ ലെവല്‍ വന്നാല്‍ പറയും – ”ആ ആവറേജ് പടം – One time watchable എന്നും പറയുന്നു.

അഭിനവ യൂട്യൂബ് ബുദ്ദി ജീവികളുടെയും മൂന്നു നാല് വര്ഷം കൊണ്ട് മുളച്ച നിരൂപകരുയുടെയും ഒകെ ചിന്ത സരണി ഒരേ പോലെ ആയതു കൊണ്ടാണ് അത്യാവശ്യം തെറ്റില്ലാത്ത മോഹന്‍ലാല്‍ സിനിമകള്‍ പോലും ഇങ്ങനെ ആക്രമിക്കപ്പെടുന്നത് ** എന്ന് മോണ്‍സ്റ്റര്‍ ഇഷ്ടം ആയ നിങ്ങളുടെ ബുദ്ദി ഇല്ലാത്ത ഒരു മനുഷ്യ ജീവിയെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.