“റിവ്യൂ എടുക്കണ്ടാ.. നീയൊക്കെ സിനിമ തകർക്കാൻ വന്നേക്കുവാ.. ഫസ്റ്റ്ഹാഫ് കഴിയുമ്പോൾ തന്നെ റിവ്യൂ എടുക്കേണ്ട കാര്യമെന്ത്?” ; ഓൺലൈൻ മീഡിയയോട് കയർത്ത് മോഹൻലാൽ ആരാധകർ
1 min read

“റിവ്യൂ എടുക്കണ്ടാ.. നീയൊക്കെ സിനിമ തകർക്കാൻ വന്നേക്കുവാ.. ഫസ്റ്റ്ഹാഫ് കഴിയുമ്പോൾ തന്നെ റിവ്യൂ എടുക്കേണ്ട കാര്യമെന്ത്?” ; ഓൺലൈൻ മീഡിയയോട് കയർത്ത് മോഹൻലാൽ ആരാധകർ

പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണനെയും വൈശാഖും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോൺസ്റ്റർ ഇന്നുമുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ കോംബോ ഒന്നിക്കുന്നു എന്ന ഒരേയൊരു സവിശേഷതയാണ് മോൺസ്റ്ററിന്റെ ഹൈപ്പ് കൂട്ടുന്നത്. മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ നിരവധി റെസ്പോൺസുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ അഭിനയിക്കുന്നത്. ഹണി റോസ്, സുദേവ് നായർ തുടങ്ങിയ പ്രമുഖ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സമ്മിശ്രമായ പ്രതികരണമാണ് റിലീസിംഗ് കേന്ദ്രങ്ങളിൽ നിന്നെല്ലാം മോൺസ്റ്ററിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ തകൃതിയായി ഓൺലൈൻ മാധ്യമങ്ങൾ അടക്കം മോൺസ്റ്റർ കണ്ടിറങ്ങുന്ന പ്രേക്ഷക അഭിപ്രായങ്ങൾ അവരുടെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവിടുന്ന സാഹചര്യമാണ്.

നിലവിലെ ഓൺലൈൻ സിനിമാ മീഡിയകൾ എല്ലാം തന്നെ ആദ്യ ഷോ മുതൽ മോൺസ്റ്റർ തിയേറ്റർ റെസ്പോൺസ് എടുക്കാൻ കേരളത്തിലെ പല പല തീയേറ്ററുകളിലായി തമ്പടിച്ചിട്ടുണ്ടായിരുന്നു. ആദ്യ ഷോ തീരുന്നതിനുമുമ്പ് ഫസ്റ്റ് ഹാഫില്‍ ഇന്റർവൽ കാരണം പുറത്തിറങ്ങിയ പ്രേക്ഷകരോട് ഫസ്റ്റ് ഹാഫ് റിവ്യൂ എടുക്കാൻ ഓൺലൈൻ മീഡിയകൾ ശ്രമിച്ചിരുന്നു. സാധാരണയായി ഇത് ചെയ്തു വരുന്നതാണ്. എന്നാൽ മോൺസ്റ്ററിന്റെ ഫസ്റ്റ് ഹാഫ് കണ്ടറങ്ങിയ ആരാധകരിൽ ചിലർ ഇങ്ങനെ ഫസ്റ്റ് ഹാഫിൽ തന്നെ റിവ്യൂ എടുക്കുന്നതിന് ചോദ്യം ചെയ്ത് തിയറ്റർ പരിസരത്ത് ഒരു കോലാഹലം സൃഷ്ടിച്ച വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ആരാധകർ പറയുന്നത് സിനിമ മൊത്തം കണ്ടുകഴിഞ്ഞ് നിങ്ങൾ റിവ്യൂ എടുത്തോളൂ എന്തിനാണ് അതിനുമുമ്പ് വരുന്നത് എന്നാണ്. ഇങ്ങനെ പറഞ്ഞ് ഫസ്റ്റ് ഹാഫ് റിവ്യൂ എടുക്കാൻ വന്ന ആളോട് കയർത്ത് കയറുകയാണ് ഒരു മോഹൻലാൽ ഫാൻ. കൂടെ മറ്റു ഫാൻസും.

ഫസ്റ്റ് ഹാഫ് കണ്ടുകഴിഞ്ഞ് ഇന്റർവെല്ലിന് ഇറങ്ങുന്ന പ്രേക്ഷകരോട് മൈക്കുമായി ക്യാമറയും തൂക്കി പടം എങ്ങനെയുണ്ട് എന്ന് ചോദിക്കുന്ന ഓൺലൈൻ സമ്പ്രദായത്തെ ഈ ആരാധകർ വളരെ ദേഷ്യത്തോടെയാണ് എതിർക്കുന്നത്. “നിങ്ങൾ സിനിമാ വ്യവസായം തകർക്കാൻ വന്നിരിക്കുന്ന ആളുകളല്ലേ എന്ന രീതിയിലാണ് ഓൺലൈൻ മീഡിയയോട് ഈ ആരാധകർ കയർക്കുന്നത്. എന്നാൽ പോസിറ്റീവ് റെസ്പോൺസ് മാത്രമാണ് ഹൈലൈറ്റ് ചെയ്യുന്നത് എന്ന് ഓൺലൈൻ മീഡിയക്കാരൻ പറയുന്നുണ്ട്. നെഗറ്റീവ് പബ്ലിസ്റ്റ് കൊടുക്കാൻ അല്ല വന്നതെന്നും അയാൾ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ആരാധകരുടെ ദേഷ്യം ഒട്ടും തന്നെ കുറയുന്നില്ലായിരുന്നു. ഇതുവരെ ഒരു സിനിമയ്ക്ക് എതിരെയും നെഗറ്റീവ് റെസ്പോൺസ് കൊടുത്തിട്ടില്ല എന്നും വാക്ക് തർക്കം നടത്തിയവരോട് ഈ ഓൺലൈൻ മീഡിയക്കാരൻ പറയുന്നത് വീഡിയോയിൽ കേൾക്കാവുന്നതാണ്.

ഒരു മോഹൻലാൽ സിനിമ ആയതുകൊണ്ട് മോൺസ്റ്റർ എങ്ങനെയുണ്ടെന്ന് അറിയാൻ പ്രേക്ഷകർ തിടുക്കം കൂട്ടുന്നത് സാധാരണ ഒരു സംഭവമാണ്. എന്നാൽ ആരാധകർ എന്തിനാണ് പതിവില്ലാതെ ഇങ്ങനെ ഒരു രോഷം പ്രകടിപ്പിച്ചതെന്നറിയില്ല. പടത്തിന് നെഗറ്റീവായി ഈ റെസ്പോൺസുകൾ ബാധിക്കും എന്നുള്ളതുകൊണ്ടാണോ ഇങ്ങനെ അവർ പ്രതികരിച്ചത് എന്നും വ്യക്തമല്ല. എന്തായാലും മോൺസ്റ്റർ കണ്ട് ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും സജീവമായി അവരുടെ അഭിപ്രായങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴിയും മറ്റും പങ്കുവെക്കുന്നുണ്ട്. ഇതിന് മുമ്പ് ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ അഭിനയിച്ച ബി ഉണ്ണികൃഷ്ണൻ സിനിമയായ ആറാട്ട് തിയറ്ററിൽ ഫ്ലോപ്പായ സാഹചര്യത്തെ കണക്കിലെടുത്താണോ ആരാധകർ ഇങ്ങനെ ഓൺലൈൻ മീഡിയ എന്നത് എന്നും സംശയമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി മറ്റും ഈ വീഡിയോ ശ്രദ്ധ നേടുന്നുണ്ട്. പുലിമുരുകന് ശേഷം വൈശാഖ് ഉദകൃഷ്ണ കോമ്പിനേഷൻ വരുന്ന മോഹൻലാൽ സിനിമ എന്ന നിലയിലും മോൺസ്റ്റർ വളരെയേറെ നിർണായകമായാണ് മോഹൻലാൽ ആരാധകർ ഉറ്റുനോക്കുന്നത്.

 

News summary : After the monster first half, fans are making problems with the online media who have come to get a theatre response from the audience.