ഒടിടിയില്‍ കടുത്ത മത്സരത്തിന് ഒരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും ; സൂപ്പര്‍താരങ്ങളുടെ ഒ.ടി.ടി റിലീസ് ഇവയെല്ലാം
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് പുഴു, ട്വല്‍ത്ത് മാന്‍ എന്നിവ. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെയ് 13 ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് പുഴു ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വന്നിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ട്രെയ്ലര് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഒരു ഭാഗത്ത് പുഴുവിന്റെ വലിയ പ്രതീക്ഷയില്‍ നില്ക്കുമ്പോള് മറ്റൊരിടത്ത് ട്വല്‍ത്ത് മാന്‍ എന്ന മോഹന്‍ലാല്‍ ചിത്രവും എത്തുകയാണ്. ഈ രണ്ട് ചിത്രങ്ങളാണ് ഒടിടിയില്‍ കടുത്ത മഝരത്തിന് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ട്വല്‍ത്ത് മാന്‍ മെയ് 20നാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്ററാിലൂടെയാണ് ട്വല്‍ത്ത് മാന്‍ റിലീസ് ചെയ്യുക. രണ്ട് ചിത്രങ്ങളും ത്രില്ലര്‍ ആണെങ്കിലും ഒരെണ്ണം ഡാര്‍ക്ക് ത്രില്ലറാണ്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിന സെലിബ്രേഷന് എന്ന രീതിയിലാണ് ട്വല്‍ത്ത് മാന്‍ റിലീസ് ചെയ്യുന്നത്. മെയ് 21നാണ് മോഹന്‍ലാലിന്റെ ജന്മദിനം. ആരാധകര്‍ വളരെ ആകാംഷയോടെയാണ് ഈ രണ്ട് ചിത്രങ്ങളേയും നോക്കി കാണുന്നത്.
ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നുവെന്ന പ്ര്ത്യേകത കൂടി ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിനുണ്ട്. സിനിമയുടെ 90 ശതമാനവും ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കെ ആര് കൃഷ്ണകുമാറിന്റെ തിരക്കഥയിലെത്തുന്ന ചിത്രത്തില്‍ അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
പുഴു എന്ന ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. മമ്മൂട്ടി നായകനായെത്തിയ ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോട്ടയം രമേശ്, കുഞ്ചന്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്, മാളവിക മേനോന്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.