മോഹൻലാൽ ആരാധിക്കുന്ന മമ്മൂട്ടി സിനിമകൾ ഇവയാണ്..
1 min read

മോഹൻലാൽ ആരാധിക്കുന്ന മമ്മൂട്ടി സിനിമകൾ ഇവയാണ്..

തിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ടുപേര്‍. മലയാളത്തിന്റെ ബിഗ് എംസ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ ആരംഭത്തിലാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയുണ്ടായി. മമ്മൂട്ടിയുെ മോഹന്‍ലാലും ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും നല്ല സൗഹൃദത്തിലാണ്. ഇരുവരും ഒന്നിച്ച് 55 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററുകളില്‍ തരംഗമാകാറുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകള്‍.

ലാല്‍ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. കെട്ടിപ്പിടിച്ചും ഉമ്മവെച്ചുമെല്ലാമുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടി എന്റെ അടുത്ത സുഹൃത്താണ്, ജേഷ്ഠനെ പോലെയാണെന്നും പത്ത് നാല്‍പ്പത് വര്‍ഷത്തെ സൗഹൃദമുള്ള ആളാണ്. ഏറ്റവും റെസ്‌പെക്ടോടെ കാണുന്ന ഒരു അഭിനേതാവ് ഒരുപാട് കോമ്പിനേഷന്‍സാണ് തനിക്ക് മമ്മൂട്ടിയെക്കുറിച്ച് ആലോചിക്കോമ്പോള്‍ മനസില്‍ വരാറുള്ളതെന്നും എന്റെ സഹോദരനായിട്ടാണ് മമ്മൂട്ടിയെന്നും മോഹന്‍ലാല്‍ പറയുന്നു. മമ്മൂട്ടി അഭിനയിച്ച സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചം മോഹന്‍ലാല്‍ വാചാലനായിരുന്നു.

ആദ്യം മമ്മൂട്ടിയെ കാണുന്നത് അഹിംസ എന്ന സിനിമയുടെ സെറ്റിലായിരുന്നു. അന്ന് തന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദം ഡെവലപ്പ് ചെയ്തു. കാണുമ്പോള്‍ തന്നെ ഒരാളോട് ഇഷ്ടം തോന്നുക എന്നത് എല്ലാവരോടും തോന്നാന്‍ സാധ്യതയില്ല. ഞങ്ങള്‍ ഒന്നിച്ച് നിരവധി സിനിമകള്‍ ചെയ്തു. വര്‍ഷങ്ങളായിട്ട് മിക്ക ദിവസവും അദ്ദേഹമായിട്ട് സംസാരിക്കാറുണ്ട്. അല്ലെങ്കില്‍ അദ്ദേഹത്തെക്കുറിച്ച് ഒരു പരാമര്‍ശം ഇല്ലാതിരിക്കുന്ന ദിവസങ്ങള്‍ ഇല്ല. ഞാന്‍ മാത്രമല്ല ലോകത്തിലുള്ളവര്‍ മുഴുവന്‍ അദ്ദേഹത്തെ ക്കുറിച്ച് സംസാരിക്കാറുണ്ട്. ആദ്യം കണ്ട അന്ന് മുതലുള്ള അതേ സൗഹൃദം തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഉള്ളതെന്നാണ് എന്റെ വിശ്വാസമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയുടെ ഏറ്റവും വലിയ ക്വാളിറ്റി അദ്ദേഹത്തിന്റെ പ്രൊഫഷണലിസം തന്നെയാണ്. പ്രൊഫഷനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ. ഒരു ആക്ടര്‍ എന്ന രീതിയില്‍ മമ്മൂട്ടി അതിന് നല്‍കുന്ന പരിഗണനകളുണ്ട്. ഭക്ഷണമായാലും വ്യായാമമായാലും ഇതെല്ലാം മാറ്റി നിര്‍ത്തിയാലും അദ്ദേഹത്തിന്റെ പ്രസന്റേഷനും അങ്ങനെ നിരവധി ക്വാളിറ്റികള്‍ അദ്ദേഹത്തിന് ഉണ്ട്. വളരെ സ്‌ട്രേറ്റ് ഫോര്‍വേഡ് ആയിട്ടുള്ളതും മമ്മൂട്ടിയ്ക്ക് എന്ത് തോന്നുന്നു അത് തുറന്ന് പറയുന്ന ആളാണ്. ഒന്നും മനസില്‍കൊണ്ട് നടക്കില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ഇങ്ങനെ ഒരാള്‍ വേറെ ഉണ്ടോന്ന് ചോദിച്ചാല്‍ നമുക്ക് പറയാന്‍ പറ്റില്ല. ഞാന്‍ ആരുമായിട്ട് കംപെയര്‍ ചെയ്യുന്നതല്ല. ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് മമ്മൂട്ടി.

പൊതുവേ കര്‍ക്കശക്കാരനും ചെറിയ രീതിയില്‍ ദേഷ്യവുമുള്ള ആളാണ് മമ്മൂട്ടി. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ അങ്ങനെ ഒരു ദേഷ്യപ്പെടേണ്ട കാര്യമൊന്നും ഉണ്ടായിട്ടില്ല. നമ്മള്‍ എങ്ങനെ ഒരാളെ കാണുന്നുവെന്നതിലാണ് കാര്യം. അദ്ദേഹത്തിന് ദേഷ്യപെടാനുള്ള ഒരു കാര്യമുണ്ടാക്കികൊടുത്താല്‍ ആരായാലും ദേഷ്യപ്പെടും. മറ്റുള്ളവരെക്കുറിച്ചെല്ലാം അദ്ദേഹം കണ്‍സേണ്‍ഡ് ആണ്. വിളിക്കുമ്പോള്‍ എല്ലാവരെക്കുറിച്ചും ചോദിക്കാറുണ്ടന്നുെ മോഹല്‍ലാല്‍ പറയുന്നു. മമ്മൂട്ടി അഭിനയിച്ച സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകള്‍ ഏതെല്ലാം എന്ന അവതാരകന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി പറഞ്ഞത് അങ്ങനെ ഒരു സിനിമയായിട്ട് ഇല്ല. എന്നാലും വടക്കന്‍ വീരഖാഥ, അമരം, പിന്നെ ഞങ്ങള്‍ രണ്ട്‌പോരും ഒന്നിച്ച് അഭിനയിച്ച സിനിമകള്‍ ഹരികൃഷ്ണന്‍സ്- തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള സിനിമയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.