“മമ്മൂട്ടിയേക്കാൾ മികച്ച ഒരു നടൻ ഇന്ത്യയിലില്ല” : ഗണേഷ് കുമാർ എംഎൽഎ പൊതുവേദിയിൽ
1 min read

“മമ്മൂട്ടിയേക്കാൾ മികച്ച ഒരു നടൻ ഇന്ത്യയിലില്ല” : ഗണേഷ് കുമാർ എംഎൽഎ പൊതുവേദിയിൽ

ലയാള ചലച്ചിത്രനടന്‍, ടി വി സീരിയല്‍ അഭിനേതാവ് എന്നിതിലുപരി ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന താരമാണ് കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാര്‍ ഇപ്പോള്‍ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ. കൂടി ആണ്. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവാണ്. 1985-ല്‍ കെ ജി ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയില്‍ നായകനായാണ് ഗണേഷ് കുമാര്‍ സിനിമാപ്രവേശനം നടത്തിയത്. മോഹന്‍ലാല്‍ നായകനായ ‘ചെപ്പ്’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോള്‍ രാഷ്ട്രീയത്തിലും ഒപ്പം സിനിമയിലും അദ്ദേഹം സജീവമാണ്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചില വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. മമ്മൂട്ടി നല്ല നടനാണ് പക്ഷേ അദ്ദേഹം നല്ല ഡാന്‍സറല്ലെന്നും മോഹന്‍ലാല്‍ നന്നായി പാടുമെങ്കിലും ദുല്‍ഖര്‍ അതിലും നന്നായി പാടുമെന്നും ഗണേഷ് കുമാര്‍ പറയുന്നു. ഒരു കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്‌സ് നല്‍കുന്ന പൊതുവേദിയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ : പല സ്‌കൂളുകളിലും ശാസ്ത്ര മേള നടത്താറുണ്ട്. വളരെ നല്ല കണ്ടുപിടുത്തങ്ങള്‍ കുട്ടികള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഭാവിയില്‍ ആ കുട്ടികളെ ആ നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്നുണ്ടോ. ഒരു സയന്‍സ് എക്‌സ്ബിഷനില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിക്ക് എഞ്ചിനിയറിംങ് കോളേജില്‍ അഡ്മിഷന്‍ റിസര്‍വേഷന്‍ ഇല്ല.

മോഹിനിയാട്ടത്തിനും ഓടക്കുഴലിനും ഓട്ടത്തുള്ളലിനും സമ്മാനം വാങ്ങിയ കുട്ടികള്‍ക്ക് എഞ്ചിനിയറിംങ് കോളേജിലും റിസര്‍വേഷനുണ്ട്. എഞ്ചിനിയറിംങ് കോളേജില്‍ റിസര്‍വേഷന്‍ നല്‍കേണ്ടത് സയന്‍സ് മേളക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്കാണ്. കൂത്ത് കാണിച്ചു വരുന്നവര്‍ക്കാണ് കേരളത്തില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. ഒരു സ്‌റ്റോപ് വാച്ച് ഓണാക്കി സമയം അവസാനിക്കുന്നത് വരെ പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കുന്നവര്‍ കലാകാരന്മാരല്ല. മമ്മൂട്ടി നല്ല നടനാണ്. പക്ഷേ മമ്മൂട്ടി നല്ല ഡാന്‍സറല്ല. മോഹന്‍ലാല്‍ നന്നായി പാടും. എന്നാല്‍ മമ്മൂട്ടി നന്നായി പാടിയെങ്കിലും ദുല്‍ഖര്‍ അതിലും മികച്ചതായി പാടും. എല്ലാവര്‍ക്കും അവരുടേതായ വ്യത്യസ്തത ഉണ്ട്.

അതേമസമയം മമ്മൂട്ടിയേക്കാള്‍ മികച്ച ഒരു നടന്‍ ഇന്ത്യയിലില്ല. പക്ഷേ അദ്ദേഹം പാട്ടുകാരനോ ഡാന്‍സുകാരനോ അല്ല. അദ്ദേഹത്തിന് ഒപ്പം നില്‍ക്കാന്‍ പറ്റാത്ത പല തെലുങ്ക്, തമിഴ് നടന്മാരും നല്ല ഡാന്‍സേഴ്‌സാണ്. പക്ഷേ അവര്‍പോലും ആധരിക്കുന്ന നടനാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു.