“മമ്മൂട്ടിയോടുള്ള നന്ദി അവസാനിക്കില്ല, മമ്മൂട്ടില്ലായിരുന്നുവെങ്കിൽ ഇന്ന് സംസാരിക്കാൻ ഞാൻ ഉണ്ടാകില്ല” – ഉണ്ണിമേരി
1 min read

“മമ്മൂട്ടിയോടുള്ള നന്ദി അവസാനിക്കില്ല, മമ്മൂട്ടില്ലായിരുന്നുവെങ്കിൽ ഇന്ന് സംസാരിക്കാൻ ഞാൻ ഉണ്ടാകില്ല” – ഉണ്ണിമേരി

ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം തിളങ്ങി നിന്ന നായികയാണ് ഉണ്ണിമേരി. ആരെയും ആകർഷിക്കുന്ന സൗന്ദര്യമായിരുന്നു ഉണ്ണിമേരിയുടെ ഒരു പ്രത്യേകതയായി മലയാള സിനിമലോകം കണ്ടത്. അതുകൊണ്ടുതന്നെ അല്പം ഗ്ലാമർ വേഷങ്ങളിലാണ് താരം കൂടുതലായി അഭിനയിച്ചിട്ടുള്ളത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ഉണ്ണിമേരിക്ക് സാധിച്ചിട്ടുണ്ട്. ആരെയും മോഹിപ്പിക്കുന്ന ഒരു സൗന്ദര്യം തന്നെയായിരുന്നു ഉണ്ണിമേരിയ്ക്ക് ഉണ്ടായിരുന്നത്. പ്രേംനസീർ,രജനീകാന്ത്, കമലഹാസൻ, ചിരഞ്ജീവി എന്നിവരുടെ നായികയായി ഉണ്ണിമേരി തിളങ്ങിയിട്ടുണ്ട്, എന്നാൽ ഉണ്ണിമേരിയുടെ ഉടലഴകുകൾ ആയിരുന്നു മലയാള സിനിമയ്ക്ക് കൂടുതലായി ആവശ്യമായിരുന്നത്.

അതിനാൽ തന്നെ കണ്ടിട്ടുള്ളത് അത്തരം കഥാപാത്രങ്ങളിൽ തന്നെയാണ്. ഒരിക്കൽ നൽകിയ ഒരു അഭിമുഖത്തിൽ ഉണ്ണിമേരി തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. കാണാമറയത്ത് എന്ന സിനിമയിൽ സംഭവിച്ച ഒരു കാര്യത്തെ കുറിച്ചാണ് താരം പറഞ്ഞത്. ആ സെറ്റിൽ ഉണ്ടായ
ഒരു പ്രശ്നം കാരണം ജീവൻ തന്നെ ഉപേക്ഷിക്കുവാൻ തീരുമാനിച്ച ഒരു സമയമായിരുന്നു അത് എന്നും മമ്മൂട്ടിയാണ് തന്നെ രക്ഷിച്ചത് എന്നുമായിരുന്നു ഉണ്ണിമേരി പറഞ്ഞിരുന്നത്. എല്ലാ താരങ്ങളും താമസിച്ചിരുന്ന ഹോട്ടലിൽ ഒരു ദിവസം തന്നെ കാണാൻ വേണ്ടി തന്റെ അച്ഛനെത്തി. പക്ഷേ അന്ന് അവിടെ ഉണ്ടായിരുന്നവർ പ്രായമായ തന്റെ പിതാവിനോട് വളരെ മോശമായ രീതിയിലായിരുന്നു പെരുമാറിയിരുന്നത്.

തന്നെ ഒന്ന് കാണിക്കാൻ പോലും സമ്മതിക്കാതെ അവർ അച്ഛനെ അപമാനിച്ച് മടക്കി അയക്കുകയാണ് ചെയ്തത്. ഇതറിഞ്ഞപ്പോൾ തനിക്ക് യാതൊരു വിധത്തിലും അത് സഹിക്കാനും അംഗീകരിക്കാനും സാധിക്കുന്നില്ല. സംഭവത്തെക്കുറിച്ച് ഓർത്തപ്പോൾ തന്നെ ഹൃദയം പൊടിഞ്ഞു. ആ സമയത്ത് മുറിയിലേക്ക് കയറി കഥക് കുറ്റിയിട്ടതിനു ശേഷം ഉറക്കഗുളികകൾ വാരി കഴിക്കുകയാണ് ചെയ്തത്. അങ്ങനെ അവസാനം അവരൊക്കെ വന്ന് ഒരുപാട് വിളിച്ചിട്ടും തുറന്നില്ല. പെട്ടെന്ന് മമ്മൂട്ടി വാതിൽ ചവിട്ടി തുറന്നു കയറി വന്നു. അബോധാവസ്ഥയിലായിരുന്ന തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മമ്മൂട്ടി തക്കസമയത്ത് മുറിയിലേക്ക് എത്തിയില്ലായിരുന്നുവെങ്കിൽ ഇന്നിങ്ങനെ സംസാരിക്കുവാൻ ഉണ്ടാകുമായിരുന്നില്ല എന്നാണ് ഉണ്ണിമേരി വ്യക്തമാക്കുന്നത്. രാഷ്ട്രീയത്തിലേക്ക് ഉണ്ണിമേരി എത്തിയിരുന്നു. എന്നാൽ പിന്നീട് അവിടെ നിന്നും ഒരു ഇടവേള എടുത്തു. ഇപ്പോൾ എറണാകുളത്ത് കുടുംബത്തിനൊപ്പം താമസമാണ് താരം. ഒരുകാലത്തെ പുരുഷന്മാരുടെ സ്വപ്ന നായികയായിരുന്നു ഉണ്ണിമേരി. ഇപ്പോൾ സിനിമയിൽ നിന്നൊക്കെ വലിയൊരു ഇടവേള തന്നെയാണ് എടുത്തിരിക്കുന്നത്.