മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മോഹന്‍ലാല്‍ മുന്നില്‍! തൊട്ടുതാഴെ മമ്മൂട്ടി; സൂപ്പര്‍ താരങ്ങളുടെ 2022 ലെ പ്രതിഫലം ഇങ്ങനെ
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. അതുപോലെ ബോക്‌സ് ഓഫീസില്‍ വിജയിക്കാന്‍ കഴിയാതെ പോകുന്ന ചിത്രങ്ങളിലെ നായകന്മാര്‍ക്ക് പോലും വന്‍ തുകയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ 2022-ലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ മെഗാസ്റ്റാറുകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയുമാണ് ടൈംസ് ഓഫ് ഇന്ത്യ.
മോഹന്‍ലാല്‍
മലയാള സിനിമയുടെ താരരാജാവായ, പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ തുടരുന്ന കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ആണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍. 2022 ഇല്‍ ഒരു ചിത്രത്തിന് അദ്ദേഹം വാങ്ങുന്ന പ്രതിഫലം എന്നത് 8 മുതല്‍ 17 കോടി വരെയാണ്.
മമ്മൂട്ടി
മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആയ മമ്മൂട്ടി ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് ആണ്. ഒരു സിനിമയ്ക്കു അദ്ദേഹം വാങ്ങുന്ന പ്രതിഫലം 4 മുതല്‍ 10 കോടി വരെയാണ്. എന്നാല്‍ മമ്മൂട്ടി ചില സിനിമകളില്‍ പ്രതിഫലം വാങ്ങാതെയും അഭിനയിച്ചിട്ടുണ്ട്. ‘കൈയൊപ്പ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപ പോലും വാങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്.
ദുല്‍ഖര്‍ സല്‍മാന്‍
മലയാളത്തിന്റെ യുവ താരമായ ദുല്‍ഖര്‍ സല്‍മാന്‍ 3 കോടി മുതല്‍ 8 കോടി വരെയാണ് ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്. മമ്മൂട്ടിയുടെ മകന്‍ കൂടിയായ ദുല്‍ഖര്‍ അഭിനയ മികവ് കൊണ്ട് യുവ സൂപ്പര്‍ താരങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരമാണ്. മലയാളത്തില്‍ ഒരുപിടി നല്ല സിനിമകളില്‍ താരം സമ്മാനിച്ചിട്ടുണ്ട്.
പൃഥ്വിരാജ്
ഒരു സിനിമയ്ക്കു 3 മുതല്‍ 7 കോടി വരെയാണ് പൃഥ്വിരാജ് വാങ്ങുന്നത്. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പേരെടുത്ത് താരമാണ് പൃഥ്വിരാജ്. ജൂലൈ ഏഴിന് റിലീസ് ആയ ‘കടുവ’ മികച്ച ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്.
ഫഹദ് ഫാസില്‍
മലയാളത്തിലെ മറ്റൊരു യുവ താരമാണ് ഫഹദ് ഫാസില്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഫഹദ് അഭിനയ മികവ് കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഏകദേശം 3.5 കോടി മുതല്‍ 6 കോടി രൂപ വരെയാണ് താരം നിലവില്‍ വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.