‘നല്ലൊരു പൊളി മനുഷ്യനാണ് മമ്മൂക്ക’;പത്ത് പേജ് ഡയലോഗുകള്‍ ഒക്കെയാണ് മമ്മൂക്ക തെറ്റിക്കാതെ പറയുന്നത്; അന്‍സിബ ഹസ്സന്‍
1 min read

‘നല്ലൊരു പൊളി മനുഷ്യനാണ് മമ്മൂക്ക’;പത്ത് പേജ് ഡയലോഗുകള്‍ ഒക്കെയാണ് മമ്മൂക്ക തെറ്റിക്കാതെ പറയുന്നത്; അന്‍സിബ ഹസ്സന്‍

മലയാളം-തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് അന്‍സിബ ഹസ്സന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ”ഇന്നത്തെ ചിന്താവിഷയം” എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് അന്‍സിബ സിനിമ രംഗത്ത് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് പരംഗ്‌ജ്യോതി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. മമ്മൂട്ടി നായകനായി എത്തിയ സി.ബി.ഐ 5 ദി ബ്രെയ്ന്‍ ആണ് ഒടുവില്‍ റിലീസ് ചെയ്ത അന്‍സിബയുടെ ചിത്രം.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് തുറന്നു പറയുകയാണ് താരം. മമ്മൂക്ക പത്ത് പേജ് ഡയലോഗുകള്‍ തെറ്റിക്കാതെ പറയാറുണ്ടെന്നും, അത് എങ്ങനെ സാധിക്കുന്നു എന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്നും അന്‍സിബ പറയുന്നു. മമ്മൂക്ക സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ചിട്ടി റോബോട്ട് പോലെയാണ്. പത്ത് പേജ് ഡയലോഗുകള്‍ ഉണ്ടെങ്കില്‍ അത്  ഫുള്‍ തെറ്റിക്കാതെ പറയുന്നുവെന്നാണ് താരം വെളിപ്പെടുത്തുന്നത്. താനാണെങ്കില്‍ അത് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ പഠിച്ച് തുടങ്ങി പ്രാക്ടീസ് ചെയ്യും. എന്നിട്ട് തെറ്റിക്കുകയും ചെയ്യും.

അതുപോലെ, മമ്മൂക്ക സെറ്റില്‍ എപ്പോഴും കഥാപാത്രമായി ഇരിക്കാറുള്ളു എന്ന് വെറുതെ പറയുകയാണ്. അദ്ദേഹം സെറ്റില്‍ ഡാന്‍സ് കളിക്കാറുണ്ടെന്നും, ലാലേട്ടനെ പോലെ മമ്മൂക്കയും പാട്ട് പാടി ലലല പാടി നടക്കും. മമ്മൂക്ക ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തൊട്ട് മുമ്പ് വരെ പാട്ട് പാടും, കൂടെ ഡാന്‍സും കളിക്കും. അതിന്റെയൊക്കെ ഇടയില്‍ അദ്ദേഹം പത്ത് പേജ് ഡയലോഗുകളൊക്കെ എളുപ്പത്തില്‍ പറയുകയും ചെയ്യും നടി പറഞ്ഞു. തനിക്ക് മമ്മൂക്കയെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ല അത്രയും നല്ലൊരു മനുഷ്യനാണ് മമ്മൂക്ക. അതുപോലെ താന്‍ ആദ്യമായി മട്ടന്‍ ബിരിയാണി കഴിച്ചത് മമ്മൂക്കയുടെ വീട്ടില്‍ നിന്ന കൊണ്ട് വന്ന ബിരിയാണി ആണ്. അത് നല്ല ടേസ്റ്റി ആയിരുന്നു അന്‍സിബ പറഞ്ഞു. അതേസമയം, സിബിഐ 5 ദ ബ്രെയ്ല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം അന്‍സിബയും അഭിനയിച്ചിരുന്നു. ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് അന്‍സിബ അവതരിപ്പിച്ചത്. സിബിഐ ഓഫീസര്‍ ട്രെയിനിയായി അഭിനയിച്ച അന്‍സിബ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.