“ഈ ചിത്രം നിങ്ങൾ കണ്ടിട്ടില്ല എങ്കിൽ മലയാള സിനിമയിലെ ഏറ്റവും നല്ല ചിത്രം നിങ്ങൾ കണ്ടിട്ടില്ല..” വൈറലായ മമ്മൂട്ടി ആരാധകന്റെ കുറിപ്പ്
1 min read

“ഈ ചിത്രം നിങ്ങൾ കണ്ടിട്ടില്ല എങ്കിൽ മലയാള സിനിമയിലെ ഏറ്റവും നല്ല ചിത്രം നിങ്ങൾ കണ്ടിട്ടില്ല..” വൈറലായ മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

മമ്മൂട്ടിയുടേയും എക്കാലത്തെയും മികച്ച ചിത്രം എന്ന് കരുതപ്പെടുന്ന യാത്രയെക്കുറിച്ചുള്ള സജീവ് എന്ന ആരാധകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. ആരാധകർക്ക് വലിയ ആവേശം പകരുന്ന കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ; “ഇത് ‘യാത്ര’ എന്ന സിനിമ റിലീസ് ചെയ്യും മുൻപ് വന്ന ഒരു തലകെട്ട് മാത്രം ആയിരുന്നു. അതിനോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ നിരയിൽ മുൻപന്തിയിൽ തന്നെ വരും. കേവല പൈങ്കിളി മരം ചുറ്റി പ്രണയത്തിനപ്പുറം, സ്നേഹത്തിന്റെയും, കാത്തിരിപ്പിന്റെയും, വേദനയുടെയും, സഹനത്തിന്റെയും, നഷ്ട്ടങ്ങളുടെയും ഏല്ലാം കൂടിച്ചേർന്ന ഒരു നൊമ്പരമാണ് പ്രണയം എന്നത് അതി മനോഹര പ്രണയ കാവ്യം പോലെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു ഓളങ്ങൾ എന്ന ചിത്രത്തിന് ശേഷം ബാലു മഹേന്ദ്ര മലയാളത്തിൽ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു യാത്ര. 1985 സെപ്റ്റംബർ 20 ന് കേരളത്തിലെ 13 കേന്ദ്രങ്ങളിൽ ആയിരുന്നു യാത്ര റിലീസ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും 48 ദിവസം വരെയും 50 ആം ദിവസം 9 കേന്ദ്രങ്ങളിലും 75 ദിവസം 3 കേന്ദ്രങ്ങളിലും 100 ദിവസം 1 സെന്ററിലും പൂർത്തിയാക്കി. കേരളത്തിന് പുറമെ കോയമ്പത്തൂരും 50 ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിച്ചു. കളക്ഷൻ റെക്കോർഡുകൾ ബെദിച്ചു കൊണ്ടായിരുന്നു യാത്ര തിയേറ്ററിൽ മുന്നേറിയത്. ബിസി കേന്ദ്രങ്ങളിൽ വൻ തേരോട്ടമായിരുന്നു.

ഫൈനൽ കളക്ഷൻ റെക്കോർഡ് നേടിയ ചിത്രമാണ് യാത്രയെന്ന് ഭൂരിഭാഗം അഭിപ്രായമുണ്ട്. അതിനുള്ള അന്നത്തെ കാലത്തെ വ്യക്തമായ പ്രൂഫ് നിലവിൽ അവൈലബിൾ അല്ലാത്തത് കൊണ്ട് ഞങ്ങൾ അതേ പറ്റി പ്രതിപാദിക്കുന്നില്ല. എന്നും നൊമ്പരപെടുത്തുന്ന ഒരുപടി ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച സിനിമ ഇന്നും മലയാള മനസ്സിൽ ഒരു എവെർഗ്രീൻ സിനിമയായി നിലനിൽക്കുന്നു. ഇളയരാജയുടെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 1985 ൽ പുറത്തിറങ്ങിയതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം, ആ വർഷത്തെ ഏറ്റവും വലിയ വിജയത്തിൽ മാത്രം ഒതുങ്ങാതെ മലയാളത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി തീർന്നു.യാത്രക്ക് 1985 ലെ മികച്ച ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് അവാർഡും, ബാലുമഹേന്ദ്രക്ക് മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡും സ്പെഷ്യൽ ജൂറി സംസ്ഥാന അവാർഡും ലഭിച്ചു. 36 Years Of Yathra”

Leave a Reply