‘ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹം, താല്പര്യമുള്ളവർ ബന്ധപ്പെടുക’;ഇ–ബുൾജെറ്റ് സഹോദരന്മാർ
1 min read

‘ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹം, താല്പര്യമുള്ളവർ ബന്ധപ്പെടുക’;ഇ–ബുൾജെറ്റ് സഹോദരന്മാർ

കേരളക്കരയാകെ വലിയ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ഇ–ബുൾജെറ്റ് സഹോദരന്മാർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. വിവാദങ്ങൾക്കൊക്കെ വളരെ നാളുകൾക്ക് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളിൽ താരങ്ങളായിരുന്നു ഇ–ബുൾജെറ്റ് ഇ–ബുൾജെറ്റ് സഹോദരന്മാർ. ഒട്ടുമിക്ക എല്ലാ മുഖ്യധാരാമാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത സഹോദരന്മാരുടെ യാത്ര ജീവിതം ഒരു സമൂഹത്തിൽ ഒരു കല്ലുകടിയായി മാറുന്നത് സമീപകാലത്ത് ഉണ്ടായ വലിയ വിവാദം തന്നെയാണ്. കാരവാൻ മോഡിഫൈ ചെയ്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചപ്പോൾ അതിനെ തുടർന്നുണ്ടായ ഇരുവരുടെയും അതിരുകടന്ന പ്രതികരണവും തുടർന്നുണ്ടായ വലിയ ചർച്ചകളും ഇരുവരുടെയും ജനപ്രീതി വലിയതോതിൽ കുറയ്ക്കാൻ ഇടയായിരുന്നു.വിവാദ വിഷയം പൂർണ്ണമായും കെട്ടടങ്ങിയതിന് തൊട്ടുപിന്നാലെ ഇപ്പോഴിതാ യാത്രികരായ സഹോദരന്മാരുടെ ജീവിതം സിനിമയാക്കണമെന്ന വാർത്ത ഉയർന്നുവരുന്നത്. തങ്ങളുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഇ–ബുൾജെറ്റ് സഹോദരന്മാരിൽ ഒരാൾ രംഗത്തെത്തുകയായിരുന്നു. സഹോദരൻ ലിബിൻ ആണ് തങ്ങളുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. “ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആഗ്രഹം ഉണ്ട്.

തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഇ–ബുൾജെറ്റ് സഹോദരൻമാർ. ഇൻസ്റ്റഗ്രം പോസ്റ്റിലൂടെയാണ് ഇക്കാര്യം സഹോദരൻമാരിൽ ഒരാൾ പ്രകടിപ്പിച്ചത്. ലിബിനാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റ് എത്തിയതോടെ പതിവുപോലെ ട്രോളുകളിലും ഇത് നിറയാൻ തുടങ്ങി. ഇരുവരുടേയും ജീവിതം സിനിമ ആക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടണം എന്നാണ് അഭ്യർഥന. താല്പര്യമുള്ളവർ താഴെയുള്ള ഇമെയിൽ ഐഡിയിൽ ബന്ധപ്പെടുക”. നിമിഷങ്ങൾക്കകം വൈറലായ ഈ പോസ്റ്റ് ഇതിനോടകം വലിയ വാർത്തയായി കഴിഞ്ഞു. കുറച്ച് ഇടവേളയ്ക്ക് ശേഷം ട്രാവൽ സഹോദരന്മാർ ഇതോടെ ട്രോൾ പേജുകളിലും നിറയുന്ന കാഴ്ചയാണ് കാണുന്നത്.

Leave a Reply