“എത്രയും വേഗം മമ്മൂട്ടിയെ കാണണം.. ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നും..” : സീതാലക്ഷ്മി അമ്മാൾ ആഗ്രഹം പറയുന്നു
1 min read

“എത്രയും വേഗം മമ്മൂട്ടിയെ കാണണം.. ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നും..” : സീതാലക്ഷ്മി അമ്മാൾ ആഗ്രഹം പറയുന്നു

ലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കുഞ്ഞുമക്കള്‍ മുതല്‍ പ്രായമായവര്‍വരെ ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ പല്ലുകളെല്ലാം കൊഴിഞ്ഞ് മോണകാട്ടിയുള്ള ചിരിയും ചിരിച്ച് ഒരു മമ്മൂട്ടി ആരാധികയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. പറവൂരുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സ്വന്തം അമ്മാളു അമ്മയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. അരനൂറ്റാണ്ടിലേറെയായി പറവൂരില്‍ ശുചീകരണത്തൊഴില്‍ ചെയ്യുകയാണ്. ജീവിതത്തില്‍ നിരവധി ദുഖങ്ങളും ക്ലേശങ്ങളും ഉണ്ടായിട്ടും എഴുപത്തിയഞ്ചുകാരി തളരാതെ പുഞ്ചിരിയോടെ ജീവിത യാത്ര തുടരുകയാണ്.

സീതാലക്ഷ്മി അമ്മാളിന്റെ ഒരേ ഒരു ആഗ്രഹമാണ് മമ്മൂട്ടിയെ നേരിട്ട് കാണണെമന്നുള്ളത്. മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ പേരുകളത്രയും ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ട്. ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി, രാപ്പകല്‍, തൊമ്മനും മക്കളും ഈ സിനമകളിലെയൊക്കെ മമ്മൂട്ടിയെ കാണുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ഒരിത് തോന്നും. എന്നാല്‍ മോഹന്‍ലാലിന് ആടാനും പാടാനും കഴിയും പക്ഷേ മമ്മൂട്ടിയ്ക്ക് ആടാനും പാടാനും പറ്റില്ലെങ്കിലും മികച്ച നായകനാണെന്നും അമ്മാള്‍ പറയുന്നു. തമിഴില്‍ ശിവാജി ആയിരുന്നു, മലയാളത്തില്‍ വന്നപ്പോള്‍ സത്യന്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന് ശേഷമാണ് മമ്മൂട്ടി വന്നതെന്നും പറയുന്നു.

എത്രയും വേഗം എനിക്ക് മമ്മൂട്ടിയെ കാണാന്‍ പറ്റണം, അതാണ് എന്റെ വലിയ ആശ. എല്ലായിടത്തും കാണുമ്പോള്‍ മമ്മൂട്ടിയെ ഒന്ന് കെട്ടിപിടിക്കണമെന്ന് തോന്നും. എന്റെ കുട്ടനല്ലെ ആ നിക്കുന്നതെന്ന് പറയറുണ്ട്. എല്ലാവരോടും പറയാറുണ്ട് നിക്കണ നില്‍പ്പ് കണ്ടില്ലേ എന്നെല്ലാം. ഈയിടെ റിലീസായ ‘ഭീഷ്മപര്‍വ്വം’ കാണാനുള്ള ഒരുക്കത്തിലാണ് സീതാലക്ഷ്മി അമ്മാള്‍. എന്തായാലും അമ്മാളിന് മമ്മൂക്കയെ കാണാന്‍ സാധിക്കട്ടെയെന്നാണ് എല്ലാവരുടേയും പ്രാര്‍ത്ഥനയും ആഗ്രഹവും.

ആലപ്പുഴ ജില്ലയില്‍ ജനിച്ചുവളര്‍ന്ന അമ്മാള്‍ കെടാമംഗലം ഇല്ലത്തുംപറമ്പില്‍ ഗോപാലകൃഷ്ണ പിള്ള വിവാഹം കഴിച്ചതോടെയാണ് പതിനാറാം വയസ്സില്‍ പറവൂരില്‍ എത്തുന്നത്. 55 വര്‍ഷത്തിലേറെ നഗരത്തില്‍ സുചീകരണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ നഗരസഭയുടെ വെടിമറ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന തൊഴിലുറപ്പു ജോലിയില്‍ സജീവമാണ്. ആറു മക്കളെ പെറ്റ അമ്മയാണെങ്കിലും മക്കളുടെ തണലില്‍ കഴിയാതെ, തനിക്ക് പറ്റുന്നത് വരെ പണിയെടുത്തു കഴിയാനാണ് ഇവരുടെ തീരുമാനം.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് ഗോപാലകൃഷ്ണ പിള്ള മരിച്ചത്. അമ്മാളു അമ്മയുടെ ജീവിതത്തില്‍ നിരവധി യാതനകള്‍ ഉണ്ടായിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം മകന്‍ മനോഹരന്‍ തോന്ന്യകാവ് ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു. മകള്‍ മഹേശ്വരിയും അകാലത്തില്‍ മരണപ്പെട്ടു. ഇളയ മകള്‍ മഞ്ജുളയുടെ ഭര്‍ത്താവ് ബിജു ഓട്ടോയിടിച്ച് മരിച്ചു. രണ്ടുതവണ വാഹനാപകടം ഉണ്ടായതില്‍നിന്ന് അമ്മാളു അമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. അങ്ങനെ എല്ലാ അപകടങ്ങളില്‍ നിന്നും തരണം ചെയ്ത് മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹത്തില്‍ ജീവിക്കുകയാണ് സീതാലക്ഷ്മി അമ്മള്‍.