“അദ്ദേഹം മഹാനാണ്… മോഹൻലാൽ കാരണമാണ് എന്റെ മകൻ ഇപ്പോൾ ജീവിച്ചിരുന്നത്…” : മനസ് തുറന്ന് സേതുലക്ഷ്മി അമ്മ
1 min read

“അദ്ദേഹം മഹാനാണ്… മോഹൻലാൽ കാരണമാണ് എന്റെ മകൻ ഇപ്പോൾ ജീവിച്ചിരുന്നത്…” : മനസ് തുറന്ന് സേതുലക്ഷ്മി അമ്മ

അമ്മ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം ആണ് സേതുലക്ഷ്മി അമ്മ. ശക്തമായ അമ്മ വേഷങ്ങൾ അല്ലെങ്കിൽ പോലും നർമ്മത്തിൽ പൊതിഞ്ഞ അമ്മ കഥാപാത്രം അവതരിപ്പിച്ച് ഏവരുടെയും മനം കവരുവാൻ സേതുലക്ഷ്മി അമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമ-സീരിയൽ നാടകരംഗത്ത് തിളങ്ങിനിന്നിരുന്ന സേതുലക്ഷ്മി തന്റെ മകൻറെ അസുഖത്തെ തുടർന്നാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. മിമിക്രി കലാകാരനായ മകൻ അപകടത്തിനുശേഷം വൃക്ക രോഗ ബാധിതൻ ആവുകയും മകൻറെ രണ്ടു വൃക്കകളെയും അസുഖം ബാധിച്ചതിനെ തുടർന്ന് സേതുലക്ഷ്മി കുടുംബം പോറ്റാനായി അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുകയുമായിരുന്നു.


ടെലിവിഷൻ പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം തൻറെ കരിയർ തുടങ്ങുന്നത്. ഈ കാലഘട്ടത്തിൽ സത്യൻഅന്തിക്കാട് താരത്തിലെ പ്രതിഭയെ തിരിച്ചറിയുകയും രസതന്ത്രം, വിനോദയാത്ര, ഭാഗ്യദേവത, ആട് 2 എന്നീ സിനിമകളിൽ അഭിനയിക്കുവാൻ താരത്തിന് പിന്നീട് അവസരം ലഭിക്കുകയും ആയിരുന്നു. 40 വർഷം കൊണ്ട് അയ്യായിരത്തിലധികം നാടകവേദികളിൽ അഭിനയിച്ച 73 വയസ്സുകാരിയായ സേതുലക്ഷ്മി ഇന്നും അഭിനയ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ്. ഇപ്പോൾ തൻറെ മകന് ഉണ്ടായ അസുഖത്തെപ്പറ്റിയും സഹായമായി മോഹൻലാൽ എത്തിയതിനെ പറ്റിയും ആണ് സേതുലക്ഷ്മി മനസ്സ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…


“മകൻറെ രണ്ടു വൃക്കകളും തകരാറിലായതിനു ശേഷം നാലു വർഷം കഴിഞ്ഞാണ് ഞങ്ങൾ അവൻ അസുഖ ബാധിതൻ ആണ് എന്ന കാര്യം തിരിച്ചറിയുന്നത്. ചികിത്സിക്കാൻ പോലും യാതൊരു നിവൃത്തിയുമില്ലാതെ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ് മോഹൻലാലുമായി ഈ കാര്യം പറയുവാൻ തോന്നിയത്. ഡബ്ബിങ് കഴിഞ്ഞ അദ്ദേഹം ബോംബെയിലേക്ക് പോകാൻ തുടങ്ങുന്ന സമയത്ത് ഓടിച്ചെന്ന് മകന് സുഖമില്ല എന്ന് പറയുകയായിരുന്നു. ഉടൻതന്നെ മാനേജരോട് പറയുവാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരമാണ് ഞാറക്കൽ ഉള്ള ഡോക്ടറിനെ മകനെ കാണിക്കുന്നതും ഇന്ന് അവൻ ജീവനോടുകൂടി ഇരിക്കുന്നതും”.


അദ്ദേഹം വിളിച്ചു പറഞ്ഞതനുസരിച്ച് ഒരാൾ വന്ന് ഞങ്ങളെ റോഡിൽ നിന്ന് കൂട്ടിക്കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു എന്ന് സേതുലക്ഷ്മി വ്യക്തമാക്കുന്നു. മാത്രവുമല്ല താൻ അഭിനയിച്ച ചിത്രങ്ങളിലെ സഹതാരങ്ങൾ എല്ലാം തനിക്ക് എന്നും പ്രിയപ്പെട്ടവർ തന്നെയാണെന്ന് സേതുലക്ഷ്മി വ്യക്തമാക്കുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആളുകളുടെ മനസ്സ് കീഴടക്കിയ സേതുലക്ഷ്മിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.