വിഷപ്പുക; മമ്മൂട്ടി അയക്കുന്ന രണ്ടാംഘട്ട മെഡിക്കല്‍ സംഘം നാളെ മുതല്‍ ബ്രഹ്മപുരത്ത്; ഇത്തവണ നേത്രരോഗികള്‍ക്ക് സൗജന്യ പരിശോധന
1 min read

വിഷപ്പുക; മമ്മൂട്ടി അയക്കുന്ന രണ്ടാംഘട്ട മെഡിക്കല്‍ സംഘം നാളെ മുതല്‍ ബ്രഹ്മപുരത്ത്; ഇത്തവണ നേത്രരോഗികള്‍ക്ക് സൗജന്യ പരിശോധന

കൊച്ചി ബ്രഹ്മപുരത്ത് തീപിടുത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം നാളെ മുതല്‍ പര്യടനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് ഇത്തവണ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൌണ്ടേഷനുമായി ചേര്‍ന്ന് രണ്ടാം ഘട്ട പര്യടനം നടത്തുന്നത്. മെഗാസ്റ്റാറിന്റെ ഈ ഒരു നടപടി ബ്രഹ്മപുരംകാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ്. വിഷപ്പുക ഉണ്ടായ ശേഷം നിരവധി ആളുകള്‍ക്ക് കണ്ണുകള്‍ക്ക് നീറ്റലും, ചൊറിച്ചിലും, മറ്റു അസ്വസ്ഥതയും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വീടുകളില്‍ കഴിയുന്ന അത്തരം രോഗികളെ ലക്ഷ്യമിട്ടാണ് മൊബൈല്‍ നേത്ര ചികത്സാ സംഘം എത്തുന്നത്.

വിഷപ്പുക: രാത്രി ഞെട്ടിയുണർന്ന് ശ്വാസം മുട്ടിയും ചുമച്ചും ജീവിക്കാൻ  കഴിയില്ല -മമ്മൂട്ടി | mammootty abput Brahmapuram Fire | Madhyamam

അതേസമയം, മമ്മൂട്ടി ഏര്‍പ്പാട് ചെയ്തിരുന്ന ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ സംഘം കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ബ്രഹ്മപുരത്തു സേവനം ചെയ്യുന്നുണ്ടായിരുന്നു. വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ അവര്‍ വീട്ടില്‍ ചെന്ന് പരിശോധിക്കുകയും സൗജന്യ മരുന്നുകള്‍ നല്‍കുകയും ചെയ്തിരുന്നു. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച മേഖലകളെ അടിസ്ഥാനമാക്കിയാണ് നേത്ര ചികിത്സയുമായി ഇക്കുറിയും വൈദ്യസംഘം എത്തുന്നത്.

Mammootty with the medical unit traveling to Brahmapuram

നേത്ര വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തില്‍ ഒപ്‌റ്റോമെട്രിസ്റ്റ്, നേഴ്‌സ്, ആവശ്യമായ മരുന്നുകള്‍ എന്നിവയും അടങ്ങിയ സഞ്ചരിക്കുന്ന വൈദ്യസഹായ സംഘം വീടുകളില്‍ എത്തി പരിശോധന നടത്തും. വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ പ്രദേശത്ത് ആദ്യദിനവും, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ ഇരുമ്പനം പ്രദേശം രണ്ടാം ദിനവും മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തും.

ബ്രഹ്മപുരത്ത് മമ്മൂട്ടിയുടെ വൈദ്യസഹായം; സൗജന്യ മൊബൈല്‍ മെഡിക്കല്‍ ക്യാംപിന്  തുടക്കം | mammootty free mobile medical camp brahmapuram

വിഷപ്പുക മൂലം കണ്ണിന് പലതരത്തിലുള്ള അസ്വസ്ഥതകള്‍ വ്യാപകമായ ഈ സാഹചര്യത്തില്‍ നേത്ര ചികിത്സാ ക്യാമ്പ് വഴി ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ജോയ് അയിനിയാടന്‍ പറഞ്ഞു. പരിശോധനയ്ക്കുശേഷം തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ പരിശോധനയും ശസ്ത്രക്രിയയും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.