“അയ്യേ എന്ത് സിനിമയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്!?കൊള്ളൂല്ല. ആരും പോവല്ലേ…കാശ് ചുമ്മാ കളയല്ലേ”! എന്ത് തരം റിവ്യൂ ആണിത്!?
1 min read

“അയ്യേ എന്ത് സിനിമയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്!?കൊള്ളൂല്ല. ആരും പോവല്ലേ…കാശ് ചുമ്മാ കളയല്ലേ”! എന്ത് തരം റിവ്യൂ ആണിത്!?

മലയാളത്തില്‍ സമീപകാലത്ത് സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. വമ്പന്‍ സ്ക്രീന്‍ കൗണ്ടും പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകളുമൊക്കെയായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് പക്ഷേ ആദ്യദിനം നെ​ഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ കിട്ടിയത്. അതേസമയം മികച്ച പ്രീ റിലീസ് ബുക്കിം​ഗ് ലഭിച്ചിരുന്ന ചിത്രത്തിന്‍റെ ഓപണിം​ഗും മികച്ചതായിരുന്നു. എന്നാൽ ഇപ്പോൾ നല്ല രീതിയിൽ പ്രശംസകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

 

ഒരു സിനിമ കൊള്ളില്ലെന്ന് പറയാൻ വേണ്ടി ഒരാൾ തന്നെ മൂന്നും നാലും പോസ്റ്റുകൾ ഓരോ സിനിമാ ഗ്രൂപുകളിൽ ഇടുന്നത് കാണുമ്പോൾ ‘ശ്ശെടാ! ഇയാൾക്കിനി ഇതിന്റെ അണിയറപ്രവർത്തകരോട് വല്ല മുൻവൈരാഗ്യോമുണ്ടോ കർത്താവേ🙄” എന്നോർത്തു പോകും!

അത്രയും സമയവും എനർജിയും കളഞ്ഞ് അയാൾ ശ്രമിക്കുന്നത് ഒരു ശില്പത്തെ വെറുതെയങ്ങു നശിപ്പിച്ചു കളയാനാണ്.. ഒന്നും പുതുതായി നിർമ്മിക്കാനോ, ആർക്കെങ്കിലും ഉപകാരപ്പെടുന്ന യാതൊന്നിനുമോ അല്ല!!! അങ്ങനെ കുറേപ്പേരെ കണ്ടു ഇന്നലെയും ഇന്നുമൊക്കെയായി!

“അയ്യേ എന്ത് സിനിമയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്!?കൊള്ളൂല്ല. ആരും പോവല്ലേ…കാശ് ചുമ്മാ കളയല്ലേ”! എന്ത് തരം റിവ്യൂ ആണിത്!?

ഇതിനു പകരം,”എനിക്കിഷ്ടപ്പെട്ടില്ല… നിങ്ങൾ കണ്ടു നോക്കൂ.. ചിലപ്പോ ഇഷ്ടമായേക്കാം” എന്ന് പറഞ്ഞൂടെ?അല്ലെങ്കിലും സിനിമ ഒരാൾക്കിഷ്ടപ്പെട്ടോ എന്ന് പറയുന്നതാണോ സത്യത്തിൽ റിവ്യൂ??സിനിമയുടെ ഒരൊ വശത്തെയും കുറിച്ച് എടുത്ത് പറയുന്ന കൃത്യമായ അവലോകനത്തെ മാത്രമേ ഞാൻ റിവ്യൂ എന്ന് വിളിക്കൂ…

ഒരു കഥ സംവിധാനം ചെയ്ത് സിനിമയാക്കുക എന്നത് ഒരുപാട് അധ്വാനം ഉള്ള ഒന്നാണ്. അതിനായി അധ്വാനിച്ചവർക്കെല്ലാം ആ ദൃശ്യവിരുന്നു സ്വന്തം കുഞ്ഞെന്ന പോലെ വിലമതിച്ചതുമാണ്. അവർ അത് ഏറ്റവും മഹത്തരം എന്നു പറയുന്നതിൽ എങ്ങനെ തെറ്റു പറയും!!

എന്നാൽ ലൈറ്റ് ബോയ് മുതൽ സംവിധായകൻ വരെ ഉള്ള ആ നിരയിലെ ഒരാൾ പോലും പ്രേക്ഷകരായ നമ്മളെ നിർബന്ധപൂർവം തീറ്ററുകളിലേക്ക് എത്തിക്കുന്നില്ല.. നമ്മുടെ കൈയ്യിലേക്ക് അവരുടെ വിയർപ്പിന്റെ ഫലത്തെ തരിക മാത്രമാണ് ചെയ്യുന്നത്. അതിന്റെ വിധി നിശ്ചയിക്കേണ്ടത് നമ്മളും..

ഇഷ്ടങ്ങൾ, താല്പര്യങ്ങൾ വ്യക്തയാധിഷ്ഠിതമാണ്..! എനിക്കിഷ്ടമാവത്തത് മറ്റൊരാൾക്ക്‌ ഇഷ്ടമായേക്കാം… അതുകൊണ്ട് കാണല്ലേ, കാശു കളയല്ലേ എന്നൊക്കെ വിളിച്ചു കൂവുന്നതിന് പകരം ‘എനിക്കിഷ്ടമായില്ല’ എന്ന് പറഞ്ഞാൽ അതൊരു സിനിമയെ നശിപ്പിക്കലാവില്ല..

റിവ്യൂ എന്ന പേരിൽ ഒരു സിനിമയെ കൊല്ലുന്നതിനു മുൻപ് ഒരു നിമിഷം ആ അധ്വാനത്തെ ഓർക്കേണ്ടതുണ്ട് മലയാളി എന്നു തോന്നുന്നു..ഒരല്പം കൂടി ബഹുമാനം ആ അധ്വനത്തിനു നൽകാമെന്ന് തോന്നുന്നു❤️