“ഇന്ത്യന്‍ സിനിമയുടെ പവറാണ് മമ്മൂക്ക” : ആവേശത്തോടെ മമ്മൂട്ടിയെ കുറിച്ച് കോട്ടയം രമേശ്‌
1 min read

“ഇന്ത്യന്‍ സിനിമയുടെ പവറാണ് മമ്മൂക്ക” : ആവേശത്തോടെ മമ്മൂട്ടിയെ കുറിച്ച് കോട്ടയം രമേശ്‌

മലയാളീ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതനാണ് കോട്ടയം രമേശ്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടര്‍’ എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ സുകുമാരന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ എന്ന കഥാപാത്രത്തെ ചോദ്യം ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷിന് ലഭിച്ചിരുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിലും, സീരിയലുകളിലും അഭിനയത്തിന്റെ മികവ് കാട്ടി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയില്‍ അച്ഛന്‍ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു നടനാണ് കോട്ടയം രമേശ്.

സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2020 ഫെബ്രുവരിയില്‍ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ‘ അയ്യപ്പനും കോശിയും’. പൃഥ്വിരാജും, ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവര്‍ കുമാരേട്ടനെ അവതരിപ്പിച്ചിരിക്കുന്നത് കോട്ടയം രമേശാണ്. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. അതേസമയം, മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം എന്ന സിനിമയില്‍ കോട്ടയം രമേശ് ശ്രദ്ധേയമായ വേഷം ചെയ്തു. മമ്മൂട്ടി മൈക്കിള്‍ എന്ന കഥാപാത്രമായാണ് സിനിമയില്‍ എത്തുന്നത്. മമ്മൂട്ടിയുടെ അക്കൗണ്ടന്റ് മണിയായണ് രമേശ് ഭീഷ്മ പര്‍വ്വത്തില്‍ എത്തിയത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

ഇപ്പോഴിതാ ഭീഷ്മ പര്‍വ്വം എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടന്‍ കോട്ടയം രമേശ്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ഭയമൊക്കെ മാറിയെന്നും, വളരെ ഹെല്‍പ്പ് ചെയ്യുന്ന ഒരാളാണ് മമ്മൂക്കയെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞെന്നും രമേശ് പറയുന്നു. ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ പവറാണ് മമ്മൂക്ക. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച തന്റെ മൂന്നാമത്തെ ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂക്ക തന്നെയാവും തനിക്ക് സിനിമയില്‍ വേഷങ്ങള്‍ വാങ്ങി തരുന്നെന്നാണ് വിശ്വാസം എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കുന്നത് രണ്ട് വ്യത്യസ്ത അനുഭവമാണ്. മമ്മൂട്ടിയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു സിംഹം സ്‌നേഹിച്ചാല്‍ എങ്ങനെയായിരിക്കും അത് പോലെയാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.