കേരള ബോക്സ്ഓഫീസ് 2023 കളക്ഷനില്‍ ദുല്‍ഖര്‍ രണ്ടാമന് ; മുന്നില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍
കഴിഞ്ഞകുറച്ച് ദിവസങ്ങളായി സിനിമ കളക്ഷനെക്കുറിച്ചും അതില്‍ ഒന്നാമതായിട്ടുള്ള സിനിമാ താരം ആര്, സിനിമ ഏതാണെന്നുള്ള ചോദ്യങ്ങളെല്ലാമാണ് സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ചാവിഷയം. ഇതില്‍ മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ ഒന്നാമത് എന്നുള്ള ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയകളില്‍ പരക്കുന്നത്. കളക്ഷന്റെ കണക്കുകളാണ് ഇപ്പോള്‍ ഒരു സിനിമയുടെ വിജയം തന്നെ നിര്‍ണയിക്കുക. റിലീസിന് എത്രയാണ് ഒരു ചിത്രം സ്വന്തമാക്കുന്നത് എന്നത് അതിന്റെ കുതിപ്പില്‍ നിര്‍ണായകവുമാണ്. കേരളത്തില്‍ 2023ല്‍ റിലീസ് ദിവസ കളക്ഷനില്‍ ഒന്നാമത് എത്താന്‍ മലയാളത്തില്‍ നിന്നുള്ള സിനിമയ്ക്ക് സാധിച്ചില്ല എന്നതാണ് ഒരു കൗതുകം. ആ റെക്കോര്‍ഡ് നേട്ടം 5.85 കോടിയോടെ രജനികാന്ത് നായകനായ ജയിലറിന്റെ പേരിലാണ്.
രണ്ടാം സ്ഥാനത്ത് മലയാള സിനിമയുണ്ട്. വന്‍ ഹൈപ്പോടെ എത്തിയ ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്ത കേരള ബോക്സ് ഓഫീസില്‍ റിലീസ് ദിവസം നേടിയത് 5.75 കോടി രൂപയാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷബീര്‍ കല്ലറയ്ക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്, ഗോകുല്‍ സുരേഷ്, വട ചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
മൂന്നാം സ്ഥാനത്ത് വിജയ് നായകനായ ചിത്രം വാരിസാണ്. വിജയ്യുടെ വാരിസ് നേടിയത് 4.38 കോടി രൂപയാണ്. നാലാമതുള്ള ഷാരൂഖിന്റെ ജവാന് 3.45 കോടി രൂപയാണ് നേടിയത്. അടുത്ത സ്ഥാനം മണിരത്നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിന്‍ സെല്വന് രണ്ടിനാണ്. പൊന്നിയിന്‍ സെല്വന് 2, 2.80 കോടി രൂപയാണ് റിലീസിന് കേരളത്തില്‍ നിന്ന് നേടിയത്. ആറാം സ്ഥാനത്ത് ഷാരുഖ് ഖാന് ചിത്രം പഠാന് ഇടംപിടിച്ചത് റിലീസിന് കേരള ബോക്സ് ഓഫീസില്‍ 1.95 കോടി രൂപ നേടിയാണ്.
മലയാളത്തിന്റെ അഭിമാനമായി മാറി 200 കോടി ക്ലബില്‍ എത്തിയ 2018ന് റിലിസീന് കേരളത്തില്‍ നിന്ന് ആകെ നേടാനായത് 1.85 കോടി രൂപയാണ്. ഏഴാം സ്ഥാനത്താണ് 2018 ഇടംപിടിച്ചിരിക്കുന്നത്. വോയ്സ് ഓഫ് സത്യനാഥന് 1.80 കോടി രൂപ നേടി എട്ടാം സ്ഥാനത്ത് എത്തി. മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ 1.70 കോടി നേടി ഒമ്പതാം സ്ഥാനത്ത് എത്തിയപ്പോള്‍ 1.48 കോടി നേടി അജിത്തിന്റെ തുനിവ് തൊട്ടുപിന്നിലും ഇടംപിടിച്ചപ്പോള്‍ മോഹന്‍ലാല്‍ നായകനായി 2023ല്‍ എത്തിയ ഏക ചിത്രമായ എലോണിന് ആദ്യ പത്തില്‍ ഇടംപിടിക്കാനായില്ല.