മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ പൂനെയില്‍ ആരംഭിച്ചു ; ലൊക്കേഷന്‍ വീഡിയോ
1 min read

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ പൂനെയില്‍ ആരംഭിച്ചു ; ലൊക്കേഷന്‍ വീഡിയോ

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ക്രിസ്റ്റഫറിനു ശേഷം മമ്മൂട്ടിയുടേതായി രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജിയോ ബേബിയുടെ കാതല്‍: ദി കോറും നെറ്റ്ഫ്‌ലിക്‌സിന്റെ എംടി ആന്തോളജിയിലെ കടുഗണ്ണാവ: ഒരു യാത്ര എന്ന ലഘുചിത്രവും. ഇപ്പോഴിതാ മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മമ്മൂട്ടി തന്നെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് കണ്ണൂര്‍ സ്‌ക്വാഡ് എന്ന് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടി ലൊക്കേഷനില്‍ എത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍ പങ്കുവച്ച വീഡിയോയാണ് ഇത്. ഔട്ട്‌ഡോറിലെ രാത്രി സീക്വന്‍സുകള്‍ ചിത്രീകരിക്കാനായി ലൈറ്റപ്പ് ചെയ്തിരിക്കുന്ന ഇടത്തേക്ക് മമ്മൂട്ടി എത്തുന്നതും സംവിധായകന്റെ നിര്‍ദേശങ്ങള്‍ സശ്രദ്ധം കേള്‍ക്കുന്നതുമൊക്കെ 1.20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉണ്ട്. കഴിഞ്ഞ ദിവസം മുംബൈ- പുണെ എക്‌സ്പ്രസ് വേയിലൂടെ ഡ്രൈവ് ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രം വൈറലായിരുന്നു. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

 

 

View this post on Instagram

 

A post shared by Shajie Naduvil (@shajie__naduvil)

മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, ഡിസൈന്‍ ഏയ്‌സ്‌തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.