‘ബിഗ് ബിയിലെ ബിജോയ് ഭീഷമയിൽ അമിയുടെ രൂപത്തിൽ?’; കഥാപാത്ര സാമ്യങ്ങൾ ചർച്ചയാകുന്നു..
1 min read

‘ബിഗ് ബിയിലെ ബിജോയ് ഭീഷമയിൽ അമിയുടെ രൂപത്തിൽ?’; കഥാപാത്ര സാമ്യങ്ങൾ ചർച്ചയാകുന്നു..

തിയേറ്ററില്‍ രണ്ടാംവാരവും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്ന അമല്‍ നീരദ് മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഭീഷ്മപര്‍വം. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഭീഷ്മ പര്‍വം 50 കോടി ക്ലബിലും ഇടം പിടിക്കുകയുണ്ടായി. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാലത്തിന് ശേഷം തിയേറ്ററില്‍ എത്തിയ ഏറ്റവും ഹിറ്റ് ചിത്രമാണിത്. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 3ന് ആയിരുന്നു.

മഹാഭാരതം റെഫറന്‍സാണ് ഭീഷ്മപര്‍വമെന്ന് പല റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. മഹാഭാരതത്തിലെ ആറാമത്തെ പര്‍വ്വതമാണ് ഭീഷ്മ പര്‍വ്വം. മഹാഭാരതത്തിലെ പോലെ ബന്ധുക്കള്‍ തന്നെയാണ് ഈ ചിത്രത്തിലെയും നായികരും പ്രതിനായകരുമാകുന്നത്. മൈക്കിള്‍ എന്ന ഭീഷ്മനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. എന്നാല്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ബിഗ് ബി എന്ന ചിത്രത്തിലെ ചില റെഫറന്‍സുകളും നമുക്ക് ഭീഷ്മപര്‍വത്തിലൂടെ കാണാന്‍ സാധിക്കും. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് നിന്ന അജാസായി അഭിനയിച്ച സൗബിന്‍ ഷാഹിറിനെ നമുക്ക് ബിഗ് ബിയില്‍ മനോജ് കെ ജയന്‍ ചെയ്ത എഡ്ഡിയുമായി സാമ്യത കാണാം. സംഭാഷണം കൊണ്ടും മാനറിസം കൊണ്ടും അജാസിലൂടെ നമുക്ക് എഡ്ഡിയെ കാണാന്‍ സാധിക്കും.

ഇപ്പോഴിതാ ഇത്തരത്തില്‍ സാമ്യതയുള്ള മറ്റൊരു കഥാപാത്രത്തെ പരിജയപ്പെടാം. ശ്രീനാഥ് ഭാസി ചെയ്ത അമി എന്ന കഥാപാത്രമാണ് അത്. ബിഗ് ബിയില്‍ സുമിത് നാവല്‍ ചെയ്ത ബിജോ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തട് അമി എന്ന കഥാപാത്രത്തിന് വളരെ അധികം സാമ്യതകള്‍ കാണാന്‍ സാധിക്കും. അമിയെ പോലെ തന്നെ മമ്മൂട്ടിയുടെ പ്രിയപ്പെട്ടവനാണ് ബിജോയും. ഒരു കുട്ടിക്ക് കൊടുക്കുന്ന പരിഗണനയാണ് ഭീഷ്മയില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിളപ്പനും ബിഗ് ബിയിലെ ബിലാല്‍ ബിജോ ജോണിനും കൊടുക്കുന്നത്.

മൈക്കിളപ്പന്‍ അമിയെ സ്‌നേഹിക്കുന്നത് ചിത്രത്തിലെ പല സീനുകളിലും വ്യക്തമായി കാണിക്കുന്നുണ്ട്. അത് തന്നെയാണ് ബിഗ് ബിയും ഉള്ളത്. രണ്ട് പേരുടേയും പ്രണയവും ഒരേ ഇമോഷനിലൂടെ കടന്നുപോവുന്നതും ശ്രദ്ധേയമാണ്. അമി മരിക്കുന്നതിന് മുന്നേ പ്രണയം എല്ലാവരുമറിയുന്നു. എന്നാല്‍ ബിജോ മരിച്ചതിന് ശേഷമാണ് എല്ലാവരും അക്കാര്യം അറിയുന്നത്. രണ്ട് ചിത്രങ്ങളിലേയും ഇരുവരുടേയും മരണവും സമാനമാണ്. അമിയും ബിജേയും മരിക്കുമ്പോള്‍ ഇവരെ രക്ഷപ്പെടുത്താന്‍ ആരും തന്നെ ഉണ്ടാവുകയില്ല. കുടുംബത്തിനോടുള്ള ശത്രുതയുടെ പേരിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. രണ്ടുപേരുടേയും മരണത്തിലൂടെയാണ് കഥ മറ്റൊരു തലത്തിലേക്കെത്തുന്നതും.


രണ്ട് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യാസം വരുന്നതെന്താണെന്നുവെച്ചാല്‍ ധൈര്ത്തിന്റെ കാര്യമാണ്. അമി ഭീഷ്മയില്‍ വളരെ ധൈര്യത്തോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ബിജോ കുറച്ച് സൈലന്റായിട്ടുള്ള പ്രകൃതമാണ് ബിഗ്ബി ചിത്രത്തില്‍. ബിഗ്ബിയുടെ ആവര്‍ത്തനമല്ല ഭീഷ്മ പര്‍വം. എന്നാലും പല സീനുകളിലും നമുക്ക് സമാനതകള്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ബിഗ് ബിയില്‍ മമ്മൂട്ടി എഡ്ഡിയോട് പറയുന്ന ഡയലോഗ് ആണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് തോന്നിപ്പിക്കുന്നത്. ഡയലോഗ് ഇതാണ് ” പഴയ എഡ്ഡിക്കും ബിലാലിനും മാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ഏത് കോളനിയാടാ കൊച്ചിയിലുള്ളത്” എന്നായിരുന്നു. ഭീഷ്മയില്‍ സൂസന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പോവുമ്പോള്‍ പിള്ളേരെ വിളിക്കാന്‍ മമ്മൂട്ടി പറയുന്നുണ്ട്. എന്നാല്‍ മൈക്കിള്‍ അജാസിനെ വിളിക്കേണ്ട എന്നും ശിവന്‍കുട്ടിക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. ഇവിടെ ബിഗ് ബിയില്‍ കാണിച്ച ടെക്നിക്കാണ് ഉപയോഗിച്ചിരിക്കുന്നത്.