‘രക്ഷകനായി മോഹൻലാൽ!!’; വിവാദമാകുന്ന ‘ദ കാശ്മീർ ഫയൽസ്’ സധൈര്യം സ്വന്തം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് മോഹൻലാൽ; ഇനിമുതൽ കൂടുതൽ തിയേറ്ററുകളിലേക്ക്
1 min read

‘രക്ഷകനായി മോഹൻലാൽ!!’; വിവാദമാകുന്ന ‘ദ കാശ്മീർ ഫയൽസ്’ സധൈര്യം സ്വന്തം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് മോഹൻലാൽ; ഇനിമുതൽ കൂടുതൽ തിയേറ്ററുകളിലേക്ക്

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത മാർച്ച് 11 ന് ഇന്ത്യയിലെ തീയേറ്ററുകളിലെത്തിയ സിനിമയാണ് ‘ദ കാശ്മീർ ഫയൽസ്’. 1990 അഞ്ചരലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്ത കഥയാണ് സിനിമയിൽ പറയുന്നത്. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ നിരവധി എതിർപ്പുകൾ വന്നിരുന്നു.

കേരളത്തിൽ സിനിമ പ്രദർശിപ്പിക്കാൻ രണ്ട് തീയറ്ററുകൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ സിനിമയ്ക്ക് പൂർണ്ണ പിന്തുണ നൽകി നടൻ മോഹൻലാലിൽ എത്തിയിരുന്നു. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാൻ തുടങ്ങി. കോഴിക്കോട് ആശീർവാദ്, തൊടുപുഴ ആശീർവാദ്, ഹരിപ്പാട് ലാൽ സിനിപ്ലക്സ് എന്നീ മോഹൻലാലിൻ്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളിലാണ് ദ കാശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ തുടങ്ങിയത്.

മാത്രമല്ല കാർണിവൽ ഗ്രൂപ്പിന്റെ തിയേറ്ററുകളിലും സിനിമ പ്രദശിപ്പിക്കുന്നുണ്ട്. മലയാളിയും ഹിന്ദി നിർമാതാവുമായ ശ്രീകാന്ത് ഭാസിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർണിവൽ ഗ്രൂപ്പ്. മോഹൻലാലിൻ്റെ പിന്തുണ ലഭിച്ചതോടുകൂടി കേരളത്തിൽ പതിനെട്ടോളം തീയേറ്ററുകളിലാണ് സിനിമ പ്രദർശനത്തിനെത്തിയത്. യാതൊരു പ്രമോഷനും ഇല്ലാതെ എത്തിയ സിനിമയായിരുന്നു ദ കാശ്മീർ ഫയിൽസ്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമയെക്കുറിച്ച് ഏവരും അറിഞ്ഞത്. സിനിമ റിലീസ് ചെയ്യാതിരിക്കാൻ പല പ്രതിഷേധങ്ങളും നടന്നു.

എന്നാൽ വിമർശനങ്ങളെ മറികടന്നു കൊണ്ടാണ് സിനിമ ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്. ആദ്യ ദിവസം തന്നെ ഇന്ത്യയിൽ നിന്ന് മൂന്നു കോടിയോളം രൂപ വരുമാനവും ലഭിച്ചു. മാത്രമല്ല സിനിമയെക്കുറിച്ച് ഇന്ത്യയുടെ പലഭാഗത്തു നിന്നും പോസിറ്റീവ് റിവ്യൂകളാണ് വരുന്നത്. ആരാധകർ സിനിമ ഏറ്റെടുത്തതോടെ പ്രദർശനം നിരവധി തീയേറ്ററുകളിലേക്ക് വ്യാപിപ്പിച്ചു. കാശ്മീരി പണ്ഡിറ്റുകളുടെ പലായന ത്തെക്കുറിച്ച് പറയുന്ന സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്നതാണ്.

അതുകൊണ്ട് തന്നെയാണ് സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വിമർശനങ്ങൾ ഉയർന്നു വന്നത്. എന്നാൽ എതിർപ്പുകളെ മറി കടന്ന് സിനിമ വിജയത്തിലേക്ക് കുതിക്കുകയാണ്. സിനിമ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിൽ സിനിമയ്ക്ക് പൂർണ പിന്തുണ നൽകി മുന്നിലെത്തിയത് മോഹൻലാൽ തന്നെയായിരുന്നു. വരും ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ തിയേറ്ററുകളിൽ ദ കശ്മീരി ഫയൽസ് എന്ന സിനിമ പ്രദർശനം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.