മലയാള സിനിമയെ താങ്ങി നിർത്തിയ നാല് തൂണുകൾ.. അവരുടെ സിനിമകൾ.. 16 വർഷങ്ങൾക്ക് ശേഷം ഒരേ സമയം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു..
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർ ഒരുകാലത്ത് മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത മുഖങ്ങളായി മാറിയ നടന്മാരാണ്. ഒടിടി പ്ലാറ്റ്ഫോം വഴിയാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 12th മാൻ റിലീസ് ചെയ്യുന്നതെങ്കിലും ചിത്രത്തിൻ്റെ ടീസർ പുറത്തു വന്നതോടു കൂടെ ഏതാണ്ട് ഒരു കാര്യം വ്യകതമായി. വർഷങ്ങൾക്ക് ശേഷവും ഈ നാല് നടന്മാരുടെ ചിത്രങ്ങളും ഏകദേശം ഒരേ സമയം ഒന്നിന് പിന്നാലെ ഒന്നായി റിലീസ് ചെയ്യാൻ പോവുകയാണ്. വർഷങ്ങളക്ക് മുൻപ് 2006 – ൽ വിഷു ടൈമിലാണ് ഇവരുടെ നാലുപേരുടെയും സിനിമകൾ ഒരേ സമയം റിലീസ് ചെയ്തത്.
മലയാള സിനിമയിലെ പ്രധാന നായകന്മാരുടെ ഒരേ കാലഘട്ടത്തിലിറങ്ങിയ അത്തരം സിനിമകൾ ഏതൊക്കെയെന്ന് നോക്കാം. മമ്മൂട്ടി ജോണി ആന്റണി ടീമിൻ്റെ കൂട്ടുകെട്ടിൽ പിറന്ന തുറുപ്പുഗുലാൻ, മോഹൻലാൽ സത്യൻ അന്തിക്കാട് ടീമിൻ്റെ രസതന്ത്രം, സുരേഷ് ഗോപി ഷാജി കൈലാസ് സൗഹൃദത്തിൽ പിറന്ന ചിന്താമണി കൊലക്കേസ്, ജയറാം രാജസേനൻ ടീമിൻ്റെ മധുചന്ദ്രലേഖ തുടങ്ങിയവയാണ് . മമ്മൂട്ടിയുടെ തുറുപ്പുഗുലാൻ ഒഴികെയുള്ള മൂന്ന് സിനിമകളിലും ഒന്നിച്ചത് എവർഗ്രീൻ ആക്ടർ – ഡയറക്ടർ കോമ്പോയായിരുന്നു. മലയാള സിനിമയുടെ നിർണായക കാലഘട്ടത്തിൽ നിരവധി നല്ല സിനിമകൾ സമ്മാനിച്ച ഹിറ്റ് ടീമുകളാണ് ഇവയെല്ലാം.
ഈ ചിത്രങ്ങളെല്ലാം വലിയ വിജയമായി എന്നതും സിനിമയുടെ റിലീസിൻ്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. അതേസമയം ഈ സിനിമകളുടെ കൂട്ടത്തിൽ മധുചന്ദ്ര ലേഖ വിജയിച്ചില്ലെന്നും, പരാജയമാണെന്നും പറഞ്ഞുകൊണ്ട് ചിലർ രംഗത്ത് വന്നെങ്കിലും ചിത്രം വലിയ വിജയം തന്നെയായിരുന്നു. വിഷുവിനു മുന്നോടിയായി ചിത്രം റിലീസായതും, ജയറാം – ഉർവശി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും, ജയറാം രാജസേനൻ ടീമിൽ ഇറങ്ങിയ ചിത്രമെന്നതും ഇറങ്ങിയ പാട്ടുകളെല്ലാം ഹിറ്റായതും കൊണ്ടും മധുചന്ദ്രലേഖ എന്ന ചിത്രത്തിനും മേശമല്ലാത്ത വിജയം നേടാൻ സാധിച്ചു.
16 വർഷങ്ങൾ പിന്നിടുമ്പോഴും ഏകദേശം ഇതേ രീതിയിൽ തന്നെയാണ് ഇപ്പോഴുള്ള 4 ചിത്രങ്ങളും റിലീസിനെത്തുന്നത്. 3 ചിത്രങ്ങൾ പഴയ 3 വിന്റേജ് ആക്ടർ – ഡയറക്ടർ കോമ്പോയിൽ ഒന്നിക്കുന്ന സിനിമകളും, ഒരെണ്ണം ഇവരുടെ അത്ര സീനിയർ അല്ലാത്ത ഡയറക്ടറുടേതുമാണ്. റിലീസാവാനിരിക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.ജയറാം സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്ന മകൾ, സുരേഷ് ഗോപി ജോഷി ടീം വീണ്ടും ഒന്നിക്കുന്ന പാപ്പൻ, മമ്മൂട്ടി, എസ് എൻ സ്വാമി, കെ മധു ടീം വീണ്ടും ഒന്നിക്കുന്ന സിബിഐ 5, മോഹൻലാൽ ജിത്തു ജോസഫ് ടീമിൻ്റെ 12th മാൻ.