ഒടിടിയിൽ താരയുദ്ധം!! ഏറ്റുമുട്ടാൻ മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും!! ഒരേസമയം ‘പുഴു’വും ‘ട്വൽത്ത് മാൻ’ഉം സ്ട്രീമിങിന് ഒരുങ്ങുന്നു
1 min read

ഒടിടിയിൽ താരയുദ്ധം!! ഏറ്റുമുട്ടാൻ മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും!! ഒരേസമയം ‘പുഴു’വും ‘ട്വൽത്ത് മാൻ’ഉം സ്ട്രീമിങിന് ഒരുങ്ങുന്നു

തിയേറ്ററുകളിൽ നിരവധി സിനിമകൾ മെയ് മാസം റിലീസാവാനിരിക്കെ ഒടിടി പ്ലാറ്റ്ഫോം വഴിയും സിനിമകൾക്കുവേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും ,മോഹൻലാലിൻ്റെയും സിനിമകൾ തിയേറ്റർ വഴിയും അതോടൊപ്പം ഒടിടി പ്ലാറ്റ്ഫോമിലൂടെയും മെയ്‌ മാസം പ്രേക്ഷകരിലേയ്‌ക്കെത്തും. അത്തരത്തിൽ ഒടിടി പ്ലാറ്റ്ഫോമുകൾ വഴി പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളും, തിയതിയും ഏതൊക്കെയെന്ന് നോക്കാം. മമ്മൂട്ടി നായകനായി എത്തുന്ന ‘പുഴു’ എന്ന ചിത്രമാണ് ഒടിടി വഴി ആദ്യം പ്രേക്ഷകരിലേയ്ക്ക് എത്തുക.

യുവ സംവിധായക രത്തീന പി. ടി. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, ഇന്ദ്രൻസ്, മാളവിക മേനോൻ, ആത്മീയ രാജൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. സോണി ലൈവിലൂടെ മെയ്‌ 13-നാണ് ഡയറക്റ്റ് ഒടിടി റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നിലേയ്ക്കേത്തുന്നത്. മമ്മൂട്ടിയുടെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ചിത്രമെന്ന പ്രത്യേകത കൂടെ പുഴുവിനുണ്ട്. മമ്മൂട്ടി – രത്തീന കൂട്ടുകെട്ടിൽ പിറക്കുന്ന പുതു ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്.

മമ്മൂട്ടി ചിത്രം ഒടിടി റിലീസിനെത്തുമ്പോൾ പകരത്തിന് പകരമായി മോഹൻലാൽ ചിത്രവുമുണ്ട്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ’12th Man’ എന്ന ഏറെ പ്രേക്ഷക ശ്രദ്ധയുള്ള ചിത്രമാണ് ഡയറക്റ്റ് ഒടിടി റിലീസായി മെയ്‌ മാസം പ്രേക്ഷകരിലേയ്ക്കെത്തുന്നത്.  ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം മെയ്‌ 21-ന് ഡിസ്നെ+ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ്ങിന് എത്തുന്നത്. മോഹൻലാലിനൊപ്പം ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, അനുശ്രീ, അനു സിതാര തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.