മോഹൻലാൽ സിനിമകൾക്ക് അടുത്തിടെ കിട്ടിയതിൽ വെച്ച് ഏറ്റവും മികച്ച ടെക്നീഷ്യൻസ് ഈ ഒരു സിനിമക്കാണ് എന്നാണ് എൻ്റെ അഭിപ്രായം..
1 min read

മോഹൻലാൽ സിനിമകൾക്ക് അടുത്തിടെ കിട്ടിയതിൽ വെച്ച് ഏറ്റവും മികച്ച ടെക്നീഷ്യൻസ് ഈ ഒരു സിനിമക്കാണ് എന്നാണ് എൻ്റെ അഭിപ്രായം..

സസ്‌പെന്‍സ് ആക്കിവെച്ച ലിജോ ജോസ് പെല്ലിശ്ശേരി -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ഇന്നലെയാണ് പുറത്തുവിട്ടത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് 23 ന് ടൈറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന കാര്യം നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ പേര് എന്തായിരിക്കുമെന്ന് പ്രവചിച്ച് പ്രേക്ഷകരും കമന്റിട്ട് എത്തിയിരുന്നു.

It's official! Mohanlal announces his film with Lijo Jose Pellissery | Malayalam Movie News - Times of India

മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമയില്‍ അഭിനയിക്കുന്ന ഒരു താരത്തിന്റെയും ചിത്രമില്ലാതെ ടൈറ്റില്‍ ഡിസൈന്‍ മാത്രമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പം അണിയറക്കാരുടെ പേര് വിവരങ്ങളും കാണാന്‍ സാധിക്കും. ഓള്‍ഡ് മങ്ക്‌സും ചിത്രകാരന്‍ കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന എന്ന് ടൈറ്റിലിന് മുകളില്‍ കൊടുത്തിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെന്ന് ടൈറ്റിലിനു മുകളില്‍ കാണാനും സാധിക്കും.

Mohanlal confirms his next film with Lijo Jose Pellissery | Entertainment News | Onmanorama

ഇപ്പോഴിതാ, ഫേസ്ബുക്കിലെ പ്രശസ്ത സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ ‘സിനിഫൈലില്‍’ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ ഉള്ള സന്തോഷം സിനിഫൈലില്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയാണ് ആ പ്രേക്ഷകന്‍.

Malaikottai Valiban (2023) | Malaikottai Valiban Malayalam Movie | Malaikottai Valiban Cast & Crew, Story, Release Date, Review, Photos, Videos – Filmibeat

 

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

മോഹന്‍ലാല്‍ എന്ന നടനും താരവും കടന്ന് പോകുന്ന മോശം അവസ്ഥയെ പറ്റി മലയാളി സിനിമ പ്രേമികള്‍ക്ക് എല്ലാം അറിയാം. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മോഹന്‍ലാല്‍ പറയുന്ന ഓരോ വാക്ക് പോലും കൃത്യമായി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുകയും കൃത്യമായി പുള്ളി എയറില്‍ കയറുകയും ചെയ്യാറുണ്ട്.
മോഹന്‍ലാല്‍ ആരാധകര്‍ക്ക് തിയേറ്ററില്‍ നിന്ന് ആര്‍പ്പു വിളിക്കാനും അവരുടെ ഇഷ്ട നടന്റെ നല്ലൊരു പെര്‍ഫോമന്‍സും കാണുവാന്‍ കുറച്ച് നാളുകളായിട്ട് കഴിയുന്നില്ല.
അങ്ങനെയൊരു അവസ്ഥയില്‍ നിന്നാണ് മലയാളത്തിലെ ‘Versatile Director’ എന്ന് കൃത്യമായി വിളിക്കാന്‍ കഴിയുന്ന ലിജോ ജോസ് പെല്ലിശേരി മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്.

അന്ന് തുടങ്ങിയ കാത്തിരിപ്പാണ് അതിന്റെ ബാക്കി updates ഒക്കെ അറിയാന്‍ ഇന്ന് വന്ന സിനിമയുടെ പേരിനേക്കാളും ഒരുപാട് സന്തോഷം തന്നത് ‘Complete actor’ എന്ന ശേഹേല രമൃറ ന് പകരം ഈ സിനിമയുടെ ടീം നല്‍കിയ പുതിയ ശേഹേല ‘മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന’ Wow മോഹന്‍ലാല്‍ സിനിമകള്‍ക്ക് അടുത്തിടെ കിട്ടിയതില്‍ വെച്ച് ഏറ്റവും മികച്ച ടെക്‌നീഷ്യന്‍സ് ഈ സിനിമക്കാണ് എന്നാണ് എന്റെ അഭിപ്രായം പ്രശാന്ത് പിള്ള മധു നീലകണ്ഠന്‍ ടിനു പാപ്പച്ചന്‍ and the L ആശാന്‍ ഈ സിനിമയുടെ verdict എന്ത് തന്നെ ആയാലും as a fanboy, this project is osmething special for me… കോടമ്പാക്കത്തില്‍ ഇരിക്കിറ യെല്ലാര്‍ക്കും നിങ്കെയാരെന്ന് കാട്ടണം.