‘ഫഹദിനും, ദുല്‍ഖറിനും ഒപ്പം ആക്ഷന്‍ സിനിമ ചെയ്യാന്‍ താല്‍പര്യം; ആഗ്രഹം തുറന്നു പറഞ്ഞ് ഷാജി കൈലാസ്
1 min read

‘ഫഹദിനും, ദുല്‍ഖറിനും ഒപ്പം ആക്ഷന്‍ സിനിമ ചെയ്യാന്‍ താല്‍പര്യം; ആഗ്രഹം തുറന്നു പറഞ്ഞ് ഷാജി കൈലാസ്

ആക്ഷന്‍ സിനിമകള്‍ ചെയ്ത് മലയാളികളുടെ ഇഷ്ട സംവിധായകനായി മാറിയ ഒരാളാണ് ഷാജി കൈലാസ്. 1990-ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ‘ന്യൂസ്’ ആണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രം. കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, എഫ് ഐ ആര്‍ എന്നീ സുപ്പര്‍ ഹിറ്റ് ചിത്രങ്ങളും ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പിറന്നതാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം നിര്‍മ്മിച്ച സിനിമകള്‍ വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്‍, ആറാം തമ്പുരാന്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പൃഥ്വിരാജ് ആയിരുന്നു നായകന്‍. പിന്നീട് പൃഥ്വിരാജിനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി കാപ്പ എന്ന ചിത്രവും ചെയ്തു.

Shaji Kailas replaces Venu as director of Kaapa- Cinema express

ഇപ്പോഴിതാ, തനിക്ക് ഫഹദ് ഫാസിലിനേയും ദുല്‍ഖര്‍ സല്‍മാനേയും വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറയുകയാണ് ഷാജി കൈലാസ്. എന്നാല്‍ ആക്ഷന്‍ സിനിമകള്‍ ചെയ്യണമെങ്കില്‍ അവരും കൂടി വിചാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവരോടൊപ്പം സിനിമ ചെയ്യാന്‍ കാത്തിരിക്കുക ആണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. ഫഹദിനും ദുല്‍ഖറിനുമൊക്കെ നന്നായി ആക്ഷന്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പ സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

FAHADH FAASIL ❤️ on Instagram: “FAFA 💞 . . . . #fahadhfaasil #fahadfazil # fahadfasil #fahadhikka #fahadh #fahad #kumbal… | Men casual, Mens tops, Button down shirt

‘പുതിയ തലമുറയിലെ ഫഹദ്, ദുല്‍ഖര്‍ പോലെയുള്ള പിള്ളേര്‍ക്ക് ആക്ഷന്‍ സിനിമ ചെയ്യണമെങ്കില്‍ അവരുംകൂടി വിചാരിക്കണം. അല്ലാതെ ഒരിക്കലും നടക്കില്ലല്ലോ. അത്തരത്തില്‍ അവരും ആഗ്രഹിച്ച് മുമ്പോട്ട് വരുകയാണെങ്കില്‍ നമുക്ക് ഒരുമിച്ച് നല്ല ആക്ഷന്‍ സിനിമകളൊക്കെ ചെയ്യാന്‍ സാധിക്കും. അവര്‍ക്കൊക്കെ നന്നായി കോമഡിയും ആക്ഷനുമൊക്കെ കൈകാര്യം ചെയ്യാന്‍ അറിയാം. നമ്മുടെ സിനിമയിലെ യുവ തലമുറ അടിപൊളിയാണ്. എന്റെ ഒന്നും കയ്യില്‍ അവരെ കിട്ടിയില്ല എന്നേയുള്ളു.
അവരെയൊക്കെ കയ്യില്‍ കിട്ടാന്‍ വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണിപ്പോള്‍. ചെയ്യാനുള്ള കഥയൊന്നും തയാറായിട്ടില്ല. പക്ഷെ അവരെയൊക്കെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

Dulquer loves Mammootty's police role in 'Aavanazhi' and 'Inspector Balram', Dulquer Salmaan interview

ഫഹദിനെ സംബന്ധിച്ചിടത്തോളം ആക്ഷന്‍ സിനിമകള്‍ക്ക് വേണ്ട ഒരു മൂഡ് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള സീനൊക്ക തമിഴില്‍ നന്നായിട്ട് ഫഹദ് ചെയ്തത് നമ്മള്‍ കണ്ടതാണല്ലോ. അതു പോലെ തന്നെ മനോഹരമായി തെലുങ്കിലും ഫഹദിന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതുമാത്രമല്ല നന്നായിട്ട് ഹ്യൂമര്‍ ചെയ്യാന്‍ അറിയാവുന്ന ആളുമാണെന്നും ഷാജി കൈലാസ് പറയുന്നു.