”ഫഹദ് ഫാസിൽ ഒരു അമേസിങ് ആക്ടർ ആണ്, അദ്ദേഹം അഭിനയിക്കുന്നത് കണ്ണുകൾ കൊണ്ടാണ്..” – രൺബീർ കപൂർ

മലയാള സിനിമയുടെ ഭാവി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നടൻ തന്നെയാണ് ഫഹദ് ഫാസിൽ. ജീവിതത്തിൽ തനിക്കുണ്ടായ മോശം അനുഭവങ്ങളെ എല്ലാം തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാഠങ്ങൾ ആക്കാൻ ഫഹദ് മറന്നിട്ടുണ്ടായിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകരും കാണുന്നത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് ബോളിവുഡ് താരമായ രൺബീർ കപൂർ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിൽ എത്തിയപ്പോഴാണ് ഫഹദിന്റെ ചിത്രം കാണിച്ചു കൊണ്ട് അവതാരിക എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചത്. ഈ സമയത്ത് രൺബീർ പറഞ്ഞത് ഇങ്ങനെയാണ്,

 

” തനിക്ക് വളരെയധികം അത്ഭുതം തോന്നിയിട്ടുള്ള ഒരു നടനാണ് ഫഹദ് ഫാസിൽ. ഒരു വിസ്മയമെന്ന് തന്നെ അദ്ദേഹത്തെ വിളിക്കണം. അഭിനയിക്കുന്നത് എപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത്രത്തോളം മികച്ച രീതിയിലാണ് കണ്ണുകൾകൊണ്ട് അദ്ദേഹം അഭിനയിക്കുന്നത് ” എന്നും വ്യക്തമാക്കിയിരുന്നു രൺബീർ കപൂർ. രൺബീറിനെ പോലെ ഒരു നടനിൽ നിന്നും ഇത്രയും വലിയൊരു പരാമർശം ലഭിക്കുക എന്നത് ഒരു മലയാളി നടനെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്.

മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്ക് മാത്രമാണ് ഇതിനു മുൻപ് അന്യഭാഷയിലെ സൂപ്പർതാരങ്ങൾ ഇത്തരത്തിലുള്ള പ്രശംസകളും ആയി എത്തിയിട്ട് ഉണ്ടായിരുന്നുള്ളൂ. അവർക്കൊപ്പം തന്നെ ഇപ്പോൾ ഫഹദും ഇടം പിടിക്കുകയാണ്. സ്വാഭാവിക അഭിനയം ആണ് ഫഹദിനെ എപ്പോഴും വേറിട്ടു നിർത്തുന്നത്. ഫഹദിന്റെ അഭിനയത്തിൽ കണ്ണുകളുടെ പങ്ക് വളരെ വലുതാണെന്ന് ഇതിനുമുൻപും ആളുകൾ പറഞ്ഞിട്ടുണ്ട്. കണ്ണുകൾ കൊണ്ടാണ് ഫഹദ് ഫാസിൽ അഭിനയിക്കാറുള്ളത്.ഏത് ഇമോഷനും വളരെ മികച്ച രീതിയിൽ തന്നെ നയനങ്ങൾ കൊണ്ട് മനോഹരമാക്കുവാൻ ഫഹദിന് സാധിക്കാറുണ്ട്. പ്രണയമാണെങ്കിലും വേദനയാണെങ്കിലും നിരാശയാണെങ്കിലും ഒക്കെ വളരെ മികച്ച രീതിയിൽ ഒരു നോട്ടം കൊണ്ട് ഫഹദ് പ്രേക്ഷകർക്ക് ഉള്ളിലേക്ക് എത്തിക്കും. ഒരുപാട് നെടുനീളൻ ഡയലോഗുകൾ ഒന്നുമില്ലാതെ ആളുകളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു നോട്ടം ഫഹദിന്റെ പ്രത്യേകതയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. മലയാള സിനിമയുടെ വരുംകാല വാഗ്ദാനങ്ങളിൽ ഒരാളായി ഫഹദ് മാറി കഴിഞ്ഞിരിക്കുകയാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും. അതേസമയം ഇപ്പോൾ അന്യഭാഷകളിലേക്ക് കൂടി തന്റെ കരിയർ തിരിച്ചു വിട്ടിരിക്കുകയാണ് ഫഹദ് ഫാസിൽ.

Related Posts