“ബിഗ്ബിയിൽ മമ്മൂക്ക ചെയ്ത ആ സീൻ കണ്ടപ്പോഴാണ് കഥാപാത്രങ്ങളിൽ വരുത്തേണ്ട വ്യത്യാസം എന്താണെന്ന് എനിക്ക് മനസ്സിലായത്” : ഫഹദ് ഫാസിൽ
സിനിമാ മേഖലയിൽ സജീവമായിട്ട് അധികം വർഷങ്ങളായില്ലെങ്കിൽ പോലും മലയാള സിനിമയുടെ തന്നെ അഭിമാനമായ നടനാണ് ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ താരങ്ങളെല്ലാം ഫാസിലിന്റെ അഭിനയ മികവിനെ പുകഴ്ത്തുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം ആയിരിക്കുകയാണ് ഫഹദ്. മലയാളത്തിന് പുറമെ മറ്റുള്ള ഭാഷകളിലും തന്റെ അഭിനയ മികവ് കാണിക്കാൻ താരത്തിന് സാധിച്ചു കഴിഞ്ഞു. സൂക്ഷ്മമായ ഓരോ അഭിനയവും അദ്ദേഹത്തെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാവുകയാണ്. ഇപ്പോഴിതാ ബിഗ്ബി എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഫഹദ്.
ബിഗ് ബി എന്ന സിനിമ കാണുമ്പോഴാണ് ഓരോ കഥാപാത്രവും വ്യത്യസ്തമായ രീതിയിലാണ് കരയുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നത്. സിനിമയുടെ തുടക്കം മുതൽ തന്നെ മേരി ടീച്ചറും ബിലാലും തമ്മിലുള്ള ബന്ധം പറയുന്നുണ്ട് എന്നാൽ ബിലാൽ ഒരു സീനിൽ പോലും കരയുകയില്ല എന്നാണ് ഞാൻ കരുതിയത്. അത് തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ബിലാലിന്റെ നാലാമത്തെ സഹോദരന്റെ മരണം അറിഞ്ഞ ബിലാൽ അടുത്ത് പോയി ഇരുന്നപ്പോൾ ബാലയുടെ കഥാപാത്രവും അടുത്തുണ്ട്. അപ്പോൾ ബിലാൽ കരയുന്നു നമുക്ക് കാണാൻ കഴിയില്ല എന്നാൽ തൊട്ടടുത്ത നിമിഷം ബാല പൊട്ടിക്കഴിയുമ്പോൾ ബാലയുടെ തുടയിൽ അടിച്ചു കൊണ്ടാണ് ബിലാൽ കരയുന്നത് എന്ന് മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ല. ഈ സീൻ തനിക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു സമ്മാനിച്ചത്.
പല കഥാപാത്രങ്ങളുടെയും ബോഡി ലാംഗ്വേജ് ഡീറ്റൈലിങ് വ്യത്യസ്തമായിരിക്കും സ്ക്രിപ്റ്റിൽ ചിലപ്പോൾ കരയുന്ന സീൻ ആയിരിക്കും എന്നാൽ അഭിനയിച്ച വരുമ്പോൾ ആ രംഗത്ത് കരയേണ്ട ആവശ്യം ഉണ്ടായിരിക്കുകയില്ല. ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം മലയൻകുഞ്ഞ് ആണ്. ഫഹദ് ഫാസിലിന്റെ തന്നെ സിനിമ സീരിയലിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രത്തിൽ കാണാനുള്ള തിടുക്കത്തിലാണ് ഇപ്പോൾ ആരാധകർ. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വെല്ലു വിളി നിറഞ്ഞ ഒരു ബുദ്ധി മുട്ട് നിറഞ്ഞതുമായ ചിത്രമായിരുന്നു ഈ ചിത്രം എന്ന് നേരത്തെ തന്നെ ഫഹദ് ഫാസിൽ തുറന്നു പറഞ്ഞിട്ടുണ്ട്.