“ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മോഹൻലാലിനെ കാണാൻ” : നടൻ സൈജു കുറുപ്പ്
1 min read

“ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മോഹൻലാലിനെ കാണാൻ” : നടൻ സൈജു കുറുപ്പ്

 

മലയാളത്തിലെ പ്രമുഖ സംവിധായകനായ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. ഒരു നടൻ ആകണം എന്ന ആഗ്രഹത്തോടെ സിനിമ മേഖലയിലേക്ക് എത്തിപ്പെട്ട താരം വളരെ പെട്ടെന്ന് തന്നെയായിരുന്നു ആരാധകരുടെ ഹൃദയത്തിലും ഇടം നേടിയത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈജു കുറുപ്പ് നായക വേഷത്തിൽ മാത്രമൊതുങ്ങി പോകാൻ അല്ല പകരം ഏതു തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ തയ്യാറാണെന്ന് തെളിയിക്കുകയായിരുന്നു. ഇതിനോടകം തന്നെ മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്.

നായകനായും സഹതാരമായും വില്ലനായും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടായിരിക്കും. അവസരത്തിൽ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ആഗ്രഹം സാധിച്ചതിനെക്കുറിച്ച് ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് സൈജു കുറുപ്പ്. ഒരു നടൻ ആകുന്നതിനു മുൻപ് തന്നെ എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ കാണുക എന്നത്. കാണാനുള്ള ആളുകളുടെ ലിസ്റ്റ് വളരെ വലുതാണ് എന്നാൽ മോഹൻലാലിനെ കാണുക എന്ന ആഗ്രഹം സഫലീകരിച്ച മുഹൂർത്തത്തെ കുറിച്ച് തുറന്നു പറയുകയാണ് സൈജു കുറുപ്പ്. അഭിമുഖത്തിൽ വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് സൈജുകുറുപ്പ് ഈയൊരു കാര്യം തുറന്നു പറയുന്നത്.

 

ബാബാ കല്യാണി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തായിരുന്നു ലാലേട്ടനെ കാണാനുള്ള അവസരം ലഭിച്ചത്. ഈ സിനിമയിൽ ഒരു വില്ലൻ കഥാപാത്രത്തെ ആയിരുന്നു ഷൈജു കുറിപ്പിന് ലഭിച്ചത്. ലാലേട്ടൻ എപ്പോൾ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമയത്തായിരുന്നു പെട്ടെന്ന് പുറകിൽ നിന്ന് മോനെ സുഖമാണോ എന്ന രീതിയിലുള്ള വാക്കുകൾ കേട്ടത് ആ ശബ്ദം എവിടെ നിന്നും കേട്ടാലും മനസ്സിലാവുന്ന അതു കൊണ്ടു തന്നെ ഒരു വലിയ സ്വപ്നം സാക്ഷാത്കരിച്ച അനുഭൂതിയായിരുന്നു ഉണ്ടായിരുന്നത്. ലാലേട്ടനെ കണ്ടു കഴിഞ്ഞപ്പോൾ അന്ന് മനസ്സിന് വല്ലാത്ത സന്തോഷം തന്നെയായിരുന്നു. പിന്നീടങ്ങോട്ട് മോഹൻലാലുമൊത്ത് സമയം ചെലവിടാനും ഒക്കെ ഷൈജു കുറുപ്പിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷകരമായ അനുഭവം ആയിരുന്നു അത് എന്ന് സൈജു കുറുപ്പ് പറയുകയാണ്.