Artist, Breaking News

ഡിഫൻഡറിൽ എത്തി മെഗാസ്റ്റാർ മമ്മൂട്ടി! ബി. ഉണ്ണികൃഷ്ണന്റെ സ്വപ്ന – ത്രില്ലർ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ മേഖലയിലെ ഓരോ വാർത്തയും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ സിനിമ ആസ്വാദകരുടെ ഇടയിൽ ചർച്ചയാകുന്നത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ചിത്രം എത്തുകയാണ്. ആറാട്ടിനുശേഷം മമ്മൂട്ടിയെ നായകനാക്കിയാണ് അടുത്ത ചിത്രമൊരുക്കാൻ പോകുന്നത് എന്ന് നേരത്തെ തന്നെ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു എന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾ ഒന്നും പുറത്ത് വിട്ടിരുന്നില്ല ഇപ്പോഴിതാ ഇതിന്റെ പൂർണ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് ആവശ്യത്തിനായി മമ്മൂക്ക എത്തിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ആറാട്ട് എന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് ആയിരുന്നു എങ്കിൽ ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രം ഒരു ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. സിനിമയിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂക്ക എത്തുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത്  ഉദയകൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ മൂന്ന് നായികമാരാണ് മമ്മൂട്ടിയോടൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത്.  തെന്നിന്ത്യയിലെ സൂപ്പർ വില്ലനായ വിനയ് റായ് ആണ് ചിത്രത്തിലെ വില്ലൻ. വിനയ് റായി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന
ചിത്രമാണ് ഇത്. ചിത്രത്തിൽ ഇവരോടൊപ്പം തന്നെ ഷൈൻ ടോം ചാക്കോ ദിലീഷ് പോത്തൻ സിദ്ദിഖ് ജിനു എബ്രഹാം തുടങ്ങി വലിയ താരനിര തന്നെയുണ്ട്.


ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ഇത് എന്നാണ് പുറത്ത് വരുന്ന വിവരം. ബി ഉണ്ണികൃഷ്ണന്റെ ഓരോ ചിത്രവും ആരാധകർക്ക് വലിയ പ്രതീക്ഷ തന്നെ നൽകാറുണ്ട്. ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ആണ് തങ്ങളുടെ അടുത്ത ചിത്രമൊരുങ്ങുന്നത് എന്ന് നേരത്തെ തന്നെ ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും തുറന്നു പറഞ്ഞിരുന്നു. ഇത്ര പെട്ടെന്ന് തന്നെ സിനിമയുടെ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല. അധികം വൈകാതെ തന്നെ ഈ ചിത്രം തിയേറ്ററിലേക്ക് കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനുമുമ്പും മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും താരത്തിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഈ സിനിമയിൽ കാണാൻ കഴിയുക എന്നാണ് പ്രതീക്ഷ.